മോഹൻലാലിനോടൊപ്പംകുഞ്ഞ് സംഗീത സംവിധായകൻ ലിഡിയൻ, ബറോസിന്റെ റെക്കോഡിങ് ആരംഭിച്ചു

സിനിമയുടെ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജിജോ പൊന്നൂസിന്റെ തിരക്കഥയിൽ ത്രീഡി ചിത്രമായിട്ടാണ് ബറോസ് ഒരുങ്ങുന്നത്. കുട്ടികൾക്കും മുതിർന്നർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലായിരിക്കും ചിത്രം പുറത്തെത്തുന്നതെന്ന് പ്രഖ്യാപന വേളയിൽ തന്നെ താരം വ്യക്തമാക്കിയിരുന്നു.

ചിത്രത്തിന്റ സോങ്ങ് റെക്കോഡിങ്ങ് ആരംഭിച്ചിരിക്കുകയാണ്. മോഹൻലാലും ചിത്രത്തിന്റെ സംഗീത സംവിധായകനായ 13കാരനായ ലിഡിയൻ നാദസ്വരത്തിനോടൊപ്പം നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ് . മോഹൻലാൽ ഫാൻസ് ക്ലബിന്റെ ട്വിറ്റർ പേജിലൂടെയാണ് ചിത്രം പുറത്തു വന്നിരിക്കുന്നത്. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലും ചിത്രം പങ്കുവെച്ചിട്ടില്ല.

mohanlal

14 വയസ്സുകാരൻ മോഹൻലാലിന്റെ കന്നി സംവിധാന സംരംഭത്തിന്റെ സംഗീത സംവിധായകനാകുന്നു എന്നുളളത് വാർത്തകളിൽ നേരത്തെ ഇടം പിടിച്ചിരുന്നു. തമിഴ് സംഗീത സംവിധായകനായ വർഷൻ സതീഷിന്റെ മകനാണ് ലിഡിയൻ. കാലിഫോർണിയയിൽ നടന്ന സിബി എസ് ഗ്ലോബൽ ടാലന്റ ഷോയായ വേൾഡ് ബെസ്റ്റിൽ ഒന്നം സമ്മാനം കിട്ടിയിരുന്നു.

ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമസ് ട്രഷര്‍ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്ത് സൂക്ഷിക്കാനായി ഗാമ നല്‍കിയ നിധി ഗാമയുടെ പിന്‍ഗാമിയാണെന്നുറപ്പുള്ളയാള്‍ക്ക് മാത്രമേ ബറോസ് കൊടുക്കുകയുള്ളു.

barroz

ഒരു ദിവസം തീരത്തേക്കൊരു കുട്ടി ഗാമയെ തേടി എത്തുന്നു. ഗാമയുടെ പിന്തുടര്‍ച്ചക്കാരന്‍ താനാണെന്ന് അവന്‍ പറയുമ്പോഴാണ് ബറോസിന്റെ കഥ തുടങ്ങുന്നത്. കടലിലൂടെ കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

പോർച്ചുഗീസു പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കെ.യു. മോ​ഹ​നനാ​ണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിർമ്മിക്കുന്നത്. ജൂണിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. വിദേശതാരങ്ങളാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. മോഹൻലാൽ മാത്രമാണ് ബറോസിലുള്ള ഏക മലയാളി താരം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X