മോഹൻലാലിന്റേയും സുകുമാരന്റേയും ഗോൾഡൻ പ്രകടനം, ! ദശരഥത്തിലെ ഒഴിവാക്കപ്പെട്ട രംഗം വൈറലാകുന്നു...

മലയാളി പ്രേക്ഷകർ എന്നെന്നും ഓർത്തിരിക്കുന്ന ചിത്രമാണ് ദശരഥം, 1989 ൽ ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ചിത്രത്തിലെ രാജീവ് മോനോനും ആനിയും തമ്മിലുള്ള ഹൃദയസ്പർശിയായ സംഭാഷണം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ് . സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വർഷങ്ങൾക്ക് ശേഷം ദശരഥം വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. തിരക്കഥകൃത്തും സബ്ടൈറ്റിലറുമായ വിവേക് രഞ്ജിത്താണ് പ്രേക്ഷകരെ വീണ്ടും ദശരഥത്തിന്റെ ഓർമയിലേയ്ക്ക് കൊണ്ട് വന്നത്. വിവേക് രഞ്ജിത്തിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഒഴിവാക്കിയ രംഗം

ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ അതിമനോഹരമായ ഒരു രംഗമാണ് വിവേക് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. സബ് ടൈറ്റിൽവരെ ചെയ്യപ്പെട്ട സീനാണ് പിന്നീട് മാറ്റിയത്. കൃത്രിമ ബീജസങ്കലനത്തിനായി മോഹൻലാൽ ബീജം ശേഖരിക്കേണ്ടി വരുന്ന സാഹചര്യത്തിലെ രംഗമാണിത്. മോഹൻലാലും സുകുമാരനും ചേർന്ന് അവിസ്മരണീയമാക്കിയ ഈ ഭാഗം എന്തു കൊണ്ടോ പിന്നീട് സിനിമയുടെ ഫൈനൽ പ്രിന്റിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

Recommended Video

Remaster Old Footages to 4K UHD
  മോഹൻലാലിന്റെ   അഭിനയം

ദശരഥത്തിലെ മോഹൻലാലിന്റേയും സുകുമാരന്റേയും മനോഹരമായ അഭിനയത്തെ കുറിച്ചാണ് വിവേക് ട്വിറ്ററിൽ കുറിച്ചത് . സുകുമാരന്റേയും മോഹൻലാലിന്റേയും മികച്ച പ്രകടനമെന്നാണ് വിവേക് പറയുന്നത്. ആ രംഗത്തിലെ മോഹൻലാലിന്റെ എക്സ്പ്രഷനെ ഗോൾഡ് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. വിവേക് പങ്കുവെച്ച ഈ രംഗം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പ്രേക്ഷകരുടെ ഇടയിൽ ഒരിക്കൽ കൂടി ദശരഥവും രാജീവ് മേനോനും ചർച്ചയാവുകയാണ്. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളിൽ പ്രസക്തിയുള്ള വിഷയം മൂന്ന്പതിറ്റാണ്ടിന് മുമ്പെ അവതരിപ്പിച്ച ചിത്രമാണ് ദശരഥം.

    വൻ താരനിര അണിനിരന്ന  ചിത്രം

മോഹൻലാലിനോടൊപ്പം വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. രാജീവ് മേനോൻ ആയി മോഹൻലാൽ എത്തുമ്പോാൾ, ആനി എന്ന കഥാപാത്രത്തെയാണ് രേഖ അവതരിപ്പിക്കുന്നത്. ചന്ദ്രദാസായി മുരളിയും ഡോ. ഹമീദായി സുകുമാരനും ചിത്രത്തിലെത്തുന്നുണ്ട്. രാജീവിന്റെ വീട്ടുജോലിക്കാരിയായ മാഗിയെ ആണ് സുകുമാരി അവതരിപ്പിച്ചത് .ര ജീവ് മേനോൻ മാഗിയോട് പറയുന്ന ഡയലോഗ് ഇന്നും സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമാണ്.

 രാജീവ് മേനേനും   ആനിയും

രാജീവ് മേനോൻ എന്ന ധനികനായ നായക കഥാപാത്രമായിരുന്നു മോഹൻലാൽ അവതരിപ്പിച്ചത്. വാടക ഗർഭപാത്രം നൽകാൻ തയാറായി മുന്നോട്ടു വന്ന ആനി എന്ന യുവതിയായി വേഷമിട്ടത് രേഖയും. ഭർത്താവിന്റെ ചികിത്സയ്ക്ക് അത്യാവശ്യമായി വലിയൊരു തുക വേണമെന്ന ആവശ്യമാണ് അവരെ ഇതിനായി പ്രേരിപ്പിക്കുന്നതും. മതൃത്വങ്ങളുടെ വ്യത്യസ്തമായ മുഖങ്ങളാണ് ചിത്രത്തിലൂടെ വെളിവാകുന്നത്.വാടകഗര്‍ഭപാത്രത്തില്‍ കൃത്രിമ ബീജധാരണത്തിലൂടെ അനന്തരാവകാശിയെ നേടാന്‍ കാത്തിരിക്കുന്ന രാജീവ് മേനോന് അമ്മ വെറുമൊരു സാങ്കേതിക പദവി മാത്രമല്ല എന്ന തിരിച്ചറിവാണ് ചിത്രം നൽകുന്നത്. കാലത്തിന് മുമ്പെ സഞ്ചരിച്ച ചിത്രമാണ് ദശരഥം.

വീഡിയോ കാണാം

Read more about: mohanlal മോഹൻലാൽ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X