twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ചിത്രങ്ങൾ ഒരേ സമയം വിജയം നേടി, ചരിത്രം മാറ്റി എഴുതിയ സിനിമകൾ

    |

    താരരാജാക്കന്മാരുടെ ചിത്രങ്ങൾ എന്നും പ്രേക്ഷകരുടെ ഇടയിൽ ഉത്സവമാണ് . തിയേറ്റുകളിൽ എത്തുന്ന ചിത്രങ്ങൾ ഫാൻസ് ആഘോഷമാക്കാറുണ്ട്. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സൗഹൃദം തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്നെ ഏറെ ചർച്ച വിഷയമാണ് ജീവിതത്തിൽ അടുത്ത സുഹൃത്തുക്കളായ ഇവരുടെ ചിത്രങ്ങൾ വളരെ വിരളമായി മാത്രമേ തിയേറ്ററുകളിൽ ഒന്നിച്ചെത്താറുള്ളു. ഒന്നിച്ചെത്തിയാലും ഏതെങ്കിലും ഒരു സിനിമ മാത്രമേ ബോക്സ് ഓഫീസിൽ വിജയിക്കുള്ളൂ. എന്നാൽ 1993 ൽ ഈ ചരിത്രം മാറ്റിക്കുറിക്കപ്പെട്ടിരുന്നു.

    mammootty-mohnalal

    1993-ലെ വിഷു റിലീസായി പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടി, മോഹൻലാൽ ചിത്രം തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. ഇരു ചിത്രങ്ങളും ബോക്സോഫീസിൽ വൻ വിജയം നേടിയെടുക്കുകയും ചെയ്തിരുന്നു. ഒരേ സമയം ഒന്നിച്ചെത്തിയ മോഹന്‍ലാല്‍ മമ്മൂട്ടി സിനിമകള്‍ ഒരുപോലെ വിജയം നേടുന്നത് മലയാള സിനിമ ചരിത്രത്തിലെ അപൂർവ്വ കാഴ്ചയായിരുന്നു. മോഹൻലാൽ ചിത്രം ദേവാസുരവും മമ്മൂട്ടി ചിത്രം വാത്സല്യവുമായിരുന്നു 19993 ലെ വിഷു റിലീസായി ഒന്നിച്ചെത്തിയത്.

    ലോഹിതദാസിന്റെ തിരക്കഥയിൽ കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത വാത്സല്യം അന്ന് ഏപ്രിൽ 11 ആയിരുന്നു പുറത്തിറങ്ങിയത്. എന്നാൽ തൊട്ട് അടുത്ത ദിവസങ്ങളിൽ തന്നെ മോഹന്‍ലാല്‍ - ഐവി ശശി - രഞ്ജിത്ത് ടീമിന്റെ 'ദേവാസുരവും തിയേറ്ററുകളിൽ എത്തി. ആ രണ്ട് ചിത്രങ്ങളും പ്രേക്ഷകർ ഒരുപോലെ സ്വീകരിക്കുകയായിരുന്നു. മികച്ച സാമ്പത്തിക വിജയം നേടാനും ഇരു ചിത്രങ്ങൾക്കും കഴിഞ്ഞു. വാത്സല്യം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോള്‍ യുത്തായിരുന്നു ദേവാസുരത്തെ കയ്യടിച്ച് സ്വീകരിച്ചത്. മേലേടത്ത് രാഘവന്‍ നായരായി മമ്മൂട്ടി നിറഞ്ഞു നിന്ന 'വാത്സല്യം' കുടുംബ ബന്ധത്തിന്റെ തീവ്ര സ്നേഹം വെളിവാക്കിയ സിനിമയായിരുന്നു. 'ദേവാസുരം' ക്ലാസും മാസും കോര്‍ത്തിണക്കിയ മൂല്യമുള്ള വാണിജ്യ ചിത്രമായിരുന്നു.

    Recommended Video

    വാപ്പയോടുള്ള സ്നേഹമായിരിക്കാം മമ്മൂക്കയെ അവിടെ എത്തിച്ചത്

    മമ്മൂട്ടുിയും മോഹൻലാലിനേയും കൂടാതെ വൻതാരനിരയായിരുന്നു വാത്സല്യത്തിലും ദേവാസുരത്തിലും അണിനിരന്നത്. മമ്മൂട്ടിക്കൊപ്പം, സിദ്ദിഖ്, ഗീത, കവിയൂർ പൊന്നമ്മ, ബിന്ദു പണിക്കർ, ജനാർദ്ദൻ എന്നിങ്ങനെ അന്നത്തെ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട എല്ലാ താരങ്ങളു ഉണ്ടായിരുന്നു . ചിത്രം പോലെ തന്നെ ഗാനങ്ങളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാലിന്റെ മാസ് ക്ലാസ് ചിത്രമായ ദേവാസുരത്തിൽ രേവതിയായിരുന്നു നായികയായി എത്തിയത്. നൊപ്പോളിയൻ, ഇന്നസെൻര്, മണിയൻപിള്ള രാജു, വി.കെ. ശ്രീരാമൻ, അഗസ്റ്റിൻ, ഭീമൻ രഘു, കൊച്ചിൻ ഹനീഫ , ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിങ്ങനെ വൻ താരനിരയായിരുന്നു അണിനിരന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

    English summary
    Mohanlal Movie Devasuram and Mammootty's Vatsalyam were simultaneously successful
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X