twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹ ജീവിതത്തിൽ രാശിയില്ല, വീണ്ടും അതിന് പിന്നാലെ പോയതാണ് ഞാൻ ചെയ്ത തെറ്റ്, ചാർമിള പറയുന്നു

    |

    ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാർമിള. ബാലതാരമായി സിനിമയിൽ എത്തിയ നടി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം പിന്നീട് തെന്നിന്ത്യൻ സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

    ഡിസംബർ 9 ന് കത്രീന കൈഫ് -വിക്കി വിവാഹം, ആദ്യത്തെ അതിഥി സൽമാൻ ഖാൻ അല്ല,സെലിബ്രിറ്റി ലിസ്റ്റ് പുറത്ത്...ഡിസംബർ 9 ന് കത്രീന കൈഫ് -വിക്കി വിവാഹം, ആദ്യത്തെ അതിഥി സൽമാൻ ഖാൻ അല്ല,സെലിബ്രിറ്റി ലിസ്റ്റ് പുറത്ത്...

    1991 ൽ പുറത്ത് ഇറങ്ങിയ ധനം എന്ന ചിത്രത്തിലൂടെയാണ് ചാർമിള മലയാളത്തിൽ എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ താരത്തെ മലയാളി പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. പിന്നീട് അങ്കിൾ ബൺ, കേളി, കാബൂളിവാല എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങൾ താരത്തെ തേടി എത്തുകയായിരുന്നു. ഇന്നും ചാർമിളയെ കുറിച്ച് ഓർക്കുമ്പോൾ പ്രേക്ഷകരുടെ ഇടയിൽ ആദ്യം ഓടി എത്തുന്ത് കാബൂളിവാലയിലേയും ധനത്തിലേയും കഥപാത്രമാണ്. സിനിമയിൽ തിളങ്ങി നിൽക്കാൻ സാധിച്ചുവെങ്കിലും കുടുംബജീവിതം അത്ര സുഖകരമായിരുന്നില്ല. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നടി വീണ്ടു സിനിമയിൽ സജീവമാവുകയാണ്. ഇപ്പോഴി തന്റെ ആദ്യാകാലത്തെ സിനിമ ജീവിതത്തെ കുറിച്ചും സിനിമയിലെ ഇടവേളയെ കുറിച്ചും മനസ് തുറക്കുകയാണ് ചാർമിള. കേരള കൗമുദിയ്ക്ക് നൽകിയ. അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

    കത്രീന കൈഫിന്റെ വിവാഹത്തെ കുറിച്ച് രസകരമായി പ്രതികരിച്ച് സൽമാൻ ഖാന്റെ പിതാവ്, വൈറലാവുന്നുകത്രീന കൈഫിന്റെ വിവാഹത്തെ കുറിച്ച് രസകരമായി പ്രതികരിച്ച് സൽമാൻ ഖാന്റെ പിതാവ്, വൈറലാവുന്നു

    മുട്ട് പൊട്ടി, വടം ഉരഞ്ഞ് കയ്യിലും പുറത്തും തഴമ്പ് വന്നു; അനുഭവം പങ്കുവെച്ച് ഇന്ദ്രജിത്ത്മുട്ട് പൊട്ടി, വടം ഉരഞ്ഞ് കയ്യിലും പുറത്തും തഴമ്പ് വന്നു; അനുഭവം പങ്കുവെച്ച് ഇന്ദ്രജിത്ത്

    സിനിമയിൽ എത്തിയത്

    സിനിമയിൽ ഒരുപാട് സുഹൃത്തുക്കളുണ്ട് അച്ഛന് കുവൈറ്റിലെ സ്റ്റേറ്റ് പത്തോളജിസ്റ്റായിരുന്നു പിതാവ്., ശിവാജി ഗണേശൻ, കെ ബാജാജി, എം എൻ നമ്പ്യാർ, ചന്ദ്രബാബു എന്നിങ്ങനെ സിനിമയിൽ അനേകം സ സുഹൃത്തുക്കളുണ്ടായിരുന്നു. സിനിമയിലെ സുഹൃത്തുക്കളുടെ വളർത്ത് മൃഗങ്ങളുടെ ഡോക്ടർ അച്ഛനായിരുന്നു. നല്ലതൊരു കുടുംബം എന്ന ചിത്രത്തിലായിരുന്നു ആദ്യം അഭിനയിക്കുന്നത്. യുകെജിയിലായിരുന്നു അന്ന് ഞാൻ. ശിവാജി ഗണേശൻ അങ്കിൾ പറഞ്ഞിട്ടായിരുന്നു സിനിമയിൽ എത്തിയത്. അന്ന് അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല ഞാൻ സിനിമയിലാണ് അഭിനയിക്കാൻ പോയതെന്ന്. മുടിയൊക്കെ മുറിച്ച് ആൺകുട്ടിയാക്കി മാറ്റിയിരുന്നു, ബാലാജി അങ്കിൾ പറഞ്ഞപ്പോഴാണ് അച്ഛൻ സംഭവം അറിഞ്ഞത്.

    അച്ഛന്റെ   നിർബന്ധം

    പഠിത്തം കളയരുതെന്ന് അച്ഛന് നിർബന്ധം ഉണ്ടായിരുന്നു. മാർക്ക് കുറഞ്ഞാൽ സിനിമ അഭിനയം നിർത്തണമെന്ന് അച്ഛൻ പറഞ്ഞിരുന്നു. ബാലാജി അങ്കിൾ വഴിയാണ് ലാലേട്ടന്റെ ധനത്തിലേയ്ക്ക് വിളി വരുന്നത്.പഠിത്തം ഉഴപ്പുമോ എന്ന് അച്ഛന് പേടിയുണ്ടായിരുന്നു. എന്നാൽ എന്റെ ഇഷ്ടത്തിന് അദ്ദേഹം സമ്മതിച്ചു. ലാലേട്ടന്റെ നായികയാണെന്ന് അറിഞ്ഞപ്പോൾ പഠിത്തം വേണ്ട സിനിമ മതിയെന്നുള്ള മട്ടായിരുന്നു എനിക്ക്. ധനവും കോളിയുമൊക്കെ അവധികാലത്ത് അഭിനയിച്ച ചിത്രങ്ങളായിരുന്നു. അങ്കിൾ ബണ്ണിൽ അഭിനയിക്കുമ്പോൾ തനിക്ക് പബ്ലിക്ക് എക്സാം ആയിരുന്നു. ലൊക്കേഷനിൽ ഇരുന്നായിരുന്നു പഠിച്ചത്. രാവില പരീക്ഷയ്ക്ക് പോകും ഉച്ചയ്ക്ക് ഷൂട്ടിംഗ് എന്നിങ്ങനെയായിരുന്നു. എന്റെ എല്ലാഭാഗങ്ങളും ചെന്നൈയിലാണ് ചിത്രീകരികരിച്ചത്. അന്ന് അസിസ്റ്റന്റ് ഡയറക്ടർ ഡയലോഗ് പഠിപ്പിക്കാൻ വരുമ്പോൾ ലാലേട്ടൻ പറയുമായിരുന്നു വേണ്ട‍ വേണ്ട നാളെ പരീക്ഷയാണ് അവൾ പഠിച്ചോട്ടെയെന്ന്..

    സിനിമയിലെ ഇടവേള

    സിനിമയിലെ ഇടവേളയെ കുറിച്ചും ചാർമിള പറയുന്നുണ്ട്. ജീവിതത്തിൽ ഒരുപോട് തിരിച്ചടികൾ ഉണ്ടായി. അതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മോൻ ജനിച്ചതിന് ശേഷം പിന്നീടുള്ള കുടുംബജീവിതവും പരാജയപ്പെട്ടു.മോന് മൂന്നര വയസ്സാവുന്നത് വരെ ചെന്നൈ വിട്ട് പോയിട്ടില്ല. തമിഴ് സിനിമ മാത്രമാണ് ചെയ്തത്. ഇപ്പോൾ രണ്ട് മൂന്ന് വർഷമായിട്ടേയുളളൂ മലയാളത്തിൽ വീണ്ടും സിനിമ ചെയ്യാൻ തുടങ്ങിയിട്ട്. ബന്ധുക്കളുടെ സഹായമില്ലാത്തത് കൊണ്ട് എങ്ങും പോകാൻ കഴിഞ്ഞിരുന്നില്ല.

     അച്ഛൻ ഇല്ല

    ഇന്ന് അച്ഛനില്ല. അമ്മ കിടപ്പിലും. ഷൂട്ടിങിന് പുറത്ത് പോകുമ്പോള്‍ അമ്മയെ പരിചരിക്കാന്‍ ഹോം നഴ്‌സിനെ ഏല്‍പ്പിക്കും. ഉത്തരവാദിത്തങ്ങള്‍ കൂടുമ്പോള്‍ സ്ത്രീകള്‍ക്ക് സൗന്ദര്യം കുറയുമെന്നാണ് ചാര്‍മിളയുടെ അഭിപ്രായം. പുരുഷന്‍മാര്‍ക്ക് ഉത്തരവാദിത്തം കുറവാണ്. അതുകൊണ്ടാണ് ആണുങ്ങള്‍ എപ്പോഴും ചെറുപ്പമായിരിക്കുന്നതെന്നും ചാര്‍മിള പറയുന്നു.

    Recommended Video

    ലോകമെമ്പാടും വമ്പൻ റിലീസുമായി Marakkar: Arabikadalinte Simham
    തെറ്റായ തീരുമാനം

    സി​നി​മ​യാ​യാ​ലും​ ​ജീ​വി​ത​മാ​യാ​ലും​ ​ന​മ്മ​ൾ​ ​ആ​രെ​യെ​ങ്കി​ലും​ ​വി​ശ്വ​സി​ച്ചാ​ണ് ​പ​ല​ ​തീ​രു​മാ​ന​ങ്ങ​ളു​മെ​ടു​ക്കു​ന്ന​ത്.​ ​വി​ശ്വ​സി​ക്കു​ന്ന​വ​ർ​ ​ക​ഴു​ത്ത​റു​ത്താ​ലെ​ന്ത് ​ചെ​യ്യും​!​ ​ദൈ​വം​ ​അ​റി​യാ​തെ​ ​ന​മ്മു​ടെ​ ​ആ​രു​ടെ​യും​ ​ജീ​വി​ത​ത്തി​ൽ​ ​ഒ​ന്നും​ ​സം​ഭ​വി​ക്കി​ല്ല.​ ​കു​റേ​പ്പേ​ർ​ക്ക് ​ന​ല്ല​ ​കാ​ര്യ​ങ്ങ​ൾ​ ​സം​ഭ​വി​ക്കും.​ ​കു​റേ​പ്പേ​ർ​ക്ക് ​മോ​ശം​ ​കാ​ര്യ​ങ്ങ​ളും.​ ​എ​നി​ക്ക് ​വി​വാ​ഹ​ ​ജീ​വി​ത​ത്തി​ൽ​ ​രാ​ശി​യി​ല്ല.​ ​അ​താ​ണ് ​സ​ത്യം.​ ​ദൈ​വം​ ​എ​നി​ക്ക് ​അ​ത് ​വി​ധി​ച്ചി​ട്ടു​ള്ള​ത​ല്ല.​ ​എ​ന്നി​ട്ടും​ ​അ​തി​ന്റെ​ ​പി​ന്നാ​ലെ​ ​വീ​ണ്ടും​ ​വീ​ണ്ടും​ ​പോ​യ​ത് ​എ​ന്റെ​ ​തെ​റ്റാ​ണ്.​ ​ആ​ദ്യ​ത്തെ​ ​ദു​ര​നു​ഭ​വ​ത്തി​ൽ​ ​നി​ന്ന് ​ത​ന്നെ​ ​വി​വാ​ഹ​വും​ ​കു​ടും​ബ​ ​ജീ​വി​ത​വും​ ​വേ​ണ്ടെ​ന്ന് ​ഞാ​ൻ​ ​തീ​രു​മാ​നി​ക്കേ​ണ്ട​താ​യി​രു​ന്നു.​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ദൈ​വം​ ​ക​ഴി​വു​ത​ന്നു.​ ​അ​തി​ൽ​ ​ശ്ര​ദ്ധി​ക്കാ​തെ​ ​ഇ​തി​ന് ​പു​റ​കേ​ ​പോ​യ​താ​ണ് ​എ​ന്റെ​ ​തെ​റ്റ്.​ ​ഇ​നി​ ​ഒ​രി​ക്ക​ലും​ ​ആ​ ​തെ​റ്റ് ​ഞാ​ൻ​ ​ആ​വ​ർ​ത്തി​ക്കി​ല്ല.​ ​ചി​ല​ർ​ക്ക് ​കു​ടും​ബ​ജീ​വി​തം​ ​ന​ന്നാ​കും.​ ​പ​ക്ഷേ​ ​പ്രൊ​ഫ​ഷ​നി​ൽ​ ​ശോ​ഭി​ക്കി​ല്ല.​ ​ദൈ​വം​ ​എ​നി​ക്കൊ​രു​ ​ന​ല്ല​ ​പ്രൊ​ഫ​ഷ​ൻ​ ​ത​ന്നു.​ ​ന​ല്ല​ ​സി​നി​മ​ക​ൾ​ ​ത​ന്നു.​ ​ആ​ ​സ​മ​യ​ത്ത് ​ഞാ​ൻ​ ​കു​ടും​ബ​ ​ജീ​വി​തം​ ​തേ​ടി​പ്പോ​യ​ത് ​എ​ന്റെ​ ​തെ​റ്റെന്നും ചാർമിള പറയുന്നു,

    Read more about: charmila
    English summary
    Mohanlal Movie Dhanam Actress Charmila Opens Up Her Marriage Life Issue,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X