ജോർജ്ജ് കുട്ടിയും കുടുംബവും ഇക്കുറി പിടിയിലാവും? പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ടിച്ച് ദൃശ്യം 2 ചിത്രങ്ങൾ
സോഷ്യൽ മീഡിയയിലേയും സിനിമാ കോളങ്ങളിലേയും ചർച്ചാ വിഷയം ദൃശ്യം 2നെ കുറിച്ചാണ്. ലോക്ക് ഡൗൺ സിനിമാ മേഖലയെ നിശ്ചലമാക്കിയെങ്കിലും മോഹൻലാൽ ചിത്രം ദൃശ്യം2 ന്റെ ചിത്രീകരണം ആരംഭിച്ചതോടെ സിനിമാ മേഖല ഉണരുകയായിരുന്നു. അത്രയധികം പ്രതക്ഷയോടെയാണ് ചിത്രത്തിനായി മോളിവുഡ് പ്രേക്ഷകരും സിനിമാ ലോകവും കാത്തിരിക്കുന്നത്. തിയേറ്ററിൽ വൻ വിജയം പ്രതീക്ഷിച്ചിരുന്ന ചിത്രം ഫെബ്രുവരി 19 ന് ഒടിടി റിലീസായിട്ടാണ് എത്തുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വൻ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു.
അമല പോളിന്റെ പുതിയ ചിത്രങ്ങൾ കാണാം
ചിത്രത്തിന്റെ ട്രെയിലർ വന്നതോടെ വിവാദങ്ങൾക്ക് അൽപം ശമനമായിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം മുതൽ ദൃശ്യം 2 വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലറും ടീസറുമൊക്കെ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ദൃശ്യം 2ന്റെ ചില ചിത്രങ്ങളാണ്. ഇത് പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിച്ചിട്ടുണ്ട്.

ദൃശ്യം 2 ന്റെ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ ആരായുന്നത് ജോർജജ് കുട്ടി പോലീസ് പിടിയിലാവുമോ എന്നാണ്. ജോർജ്ജ് കുട്ടിയേയും കുടുംബത്തിനേയും വെറുതെ വിടുന്നതോടെയാണ് ആദ്യ ഭാഗം അവസാനിക്കുന്നത്. രണ്ടാം ഭാഗം വരുമ്പോൾ പ്രേക്ഷകർക്ക് ആദ്യം അറിയേണ്ടതും അക്കാര്യമാണ്. ദൃശ്യം ആദ്യഭാഗം പോലെ ത്രില്ലർ ചിത്രമല്ലെന്നും ജോർജ്ജ് കുട്ടിയുടേയും കുടുംബത്തിന്റേയും ഇപ്പോഴത്തെ ജീവിതാവസ്ഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നതെന്നും സംവിധായകൻ ജീത്തു ജോസഫ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ദൃശ്യം 2 ന്റെ ചില ചിത്രങ്ങളാണ്. അതിൽ ജോർജ്ജ് കുട്ടി പോലീസ് ജീപ്പിൽ കയറുന്ന ഒരു ചിത്രമുണ്ട് കൂടാതെ ആനിയമ്മ കരയുന്ന ഒരു ചിത്രവും പുറത്തു വന്നിട്ടുണ്ട്. ഇത് ജോജ്ജ് കൂട്ടി വീണ്ടും പോലീസ് പിടിയിലാവും എന്നുള്ള സൂചനയാണ് നൽകുന്നത്. ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. ആദ്യ ഭാഗം പോലെ രണ്ടാം ഭാഗം സംഘർഷഭരിതമാകുമെന്നാണ് പുറത്തു വന്ന ചിത്രങ്ങളിൽ നിന്നും ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. വലിയ പ്രതീക്ഷയാണ് ട്രെയിലർ പങ്കുവെയ്ക്കുന്നത്.

ഏറ്റവും അധികം ആളുകൾ കണ്ട ട്രെയിലറെന്നുള്ള റെക്കോഡും ദൃശ്യം 2 സ്വന്തമാക്കിയിട്ടുണ്ട്. ഒരു കോടി ആളുകളാണ് ദൃശ്യം 2 ന്റെ ട്രെയിലർ കണ്ടിരിക്കുന്നത്. മലയാളികൾ മാത്രമല്ല ഇന്ത്യൻ സിനിമാ ലോകവും ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഐഎംഡിബി സിനിമാ വെബ്സൈറ്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമത് ദൃശ്യം 2 ആണ്. ഏറെ മറ്റത്തോടെയാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. ആദ്യ ഭാഗത്ത് കേബിൾ ഒപ്പറേറ്ററായിരുന് ജോർജ്ജ് കുട്ടി ഇന്ന് തിയേറ്റർ ഉടമയും സിനിമ നിർമ്മാതാവുമൊക്കയാണ്.
Recommended Video

ആദ്യ ഭാഗത്തിലുണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും രണ്ടാം ഭാഗത്തിലുമുണ്ട്. മീന, ആൻസിബ, എസ്തർ, സിദ്ദിഖ്, ആശ ശരത്. എന്നവരെ കൂടാതെ മുരളി ഗോപി, ഗണേഷ്, സായ് കുമാർ തുടങ്ങിയവരും രണ്ടാം ഭാഗത്തിലുണ്ട്. പുറത്തു വന്ന ട്രെയിലറിൽ ഇവരേയും കാണാൻ സാധിക്കുന്നുണ്ട്. മുരളി ഗോപിയും ഗണഷും പോലീസ് വേഷത്തിലാണ് ചിത്രത്തിലെത്തുന്നത് . ലോക്ക് ഡൗണിന് ശേഷം മോഹൻലാൽ ആദ്യമായി അഭിനയിച്ച് പൂർത്തിയാക്കി ചിത്രമാണ് ദൃശ്യം 2. സെപ്റ്റംബർ 21 ന് ആരംഭിച്ച ചിത്രം കൊവിഡ് മാനദണ്ഡങ്ങളോടെയാണ് പൂർത്തിയാക്കിയത്. കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ലൊക്കേഷനുകൾ.


Click it and Unblock the Notifications