Just In
- 39 min ago
ആരെയും അറിയിക്കാതെ പൗര്‍ണമി തിങ്കളിലെ പ്രേമിന്റെ വിവാഹനിശ്ചയം; വല്ലാത്ത ചതിയായി പോയെന്ന് ആരാധകരും
- 2 hrs ago
അദൃശ്യ ശക്തിയുടെ ആവേശമാണെന്നു മുത്തശ്ശി ഉറച്ച് വിശ്വസിച്ചിരുന്നു; ബാല്യ കൗമാരങ്ങള്‍ ഓര്‍ത്ത് അശ്വതി ശ്രീകാന്ത്
- 2 hrs ago
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
- 3 hrs ago
രജനികാന്തിന്റെ അണ്ണാത്തെ തിയറ്ററുകളിലേക്ക്; ദീപാവലിയ്ക്ക് റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
Don't Miss!
- Sports
ഐസിസിക്കും ഐപിഎല്‍ 'പേടി', ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മാറ്റി- പുതിയ തിയ്യതി അറിയാം
- Finance
ലോകരാജ്യങ്ങളില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തും; 7.3 ശതമാനം വളര്‍ച്ച പ്രവചിച്ച് യുഎന്‍
- News
സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ്, 5741 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 19 മരണങ്ങൾ കൂടി
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദൃശ്യം 2; മോഹൻലാലിന്റെ വക സർപ്രൈസ്, കാത്തിരുന്ന പ്രഖ്യാപനത്തിന് ഇനി കുറച്ച് സമയം
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ ജീത്തു ജോസ് കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ചിത്രമായ ദൃശ്യം 2. ആദ്യ ഭാഗത്തിന്റെ വൻ വിജയമാണ് രണ്ടാം ഭാഗത്തിനായുള്ള പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിച്ചിരിക്കുന്നത്. 2020ൽ ഏറ്റവും കുടുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രം കൂടിയായിരുന്നു ഇത്. ലോക്ക് ഡൗണിന് ശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ദൃശ്യം 2ന്റെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണത്തിന് ശേഷം താരങ്ങളും അണിയറ പ്രവർത്തകരും സുരക്ഷിതമായിട്ടാണ് ലൊക്കേഷൻ വിട്ടത്.
സിനിമാ ലോകവും ബോളിവുഡ് പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ദൃശ്യം 2 ന്റെ ടീസറിനായി. ജനുവരി 1 ന് പുതുവത്സര ദിനത്തിലാണ് ടീസർ പുറത്തെത്തുന്നത്. ഒരു മിനിറ്റുള്ള ടീസർ 2021ന്റെ ആദ്യ മിനിറ്റിൽ തന്നെ പ്രേക്ഷകരിലേയ്ക്ക് എത്തുമെന്നാണ് ഇപ്പോൾ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ടീസറിനായി കാത്തിരിക്കുകയാണ് ആരാധകർ. ദൃശ്യം 2 ന്റെ ടീസർ പുതുവത്സരദിനത്തിൽ എത്തുമെന്ന് മോഹൻലാൽ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു.
ദൃശ്യം ആദ്യ ഭാഗത്തിന്റെ ഏഴാം വാർഷിക ദിനത്തിലായിരുന്നു മോഹൻലാൽ രണ്ടാം ഭാഗത്തിനെ കുറിച്ചുളള നിർണ്ണായകമായ വെളിപ്പെടുത്തൽ നടത്തിയത്. കൂടാതെ വൻ വിജയമായ ആദ്യ ഭാഗത്തെ കുറിച്ചും താരം വാചാലനായിരുന്നു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരം മനസ്സ് തുറന്നത്.മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ...
വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഡബ്ബിങ് സ്റ്റുഡിയോയുടെ മോണിറ്ററില്‍ ഇതു പോലൊരു റീല്‍ കാര്‍ഡ് ഞാന്‍ കണ്ടു. പിന്നീട് നടന്നത്, നിങ്ങള്‍ക്കും എനിക്കും അറിയാവുന്ന ചരിത്രം. ദൃശ്യം. ഇന്ന് ഈ ഡിസംബര്‍ 19ന് ദൃശ്യം നിങ്ങളിലേക്കെത്തിയിട്ട് 7 വര്‍ഷം തികയുന്ന ദിവസം, നിങ്ങളിലേക്ക് ഒരു റീല്‍ കാര്‍ഡ് കൂടെ. ദൃശ്യം2 ടീസറിന്റെ കാത്തിരിക്കാന്‍ ഇനി കുറച്ചു നാളുകള്‍ കൂടെ. ജനുവരി 1ന് പുതുവത്സര ദിനത്തില്‍ ദൃശ്യം 2 ടീസര്‍ നിങ്ങളിലേക്ക്" എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ചിത്രത്തിനോടൊപ്പമായിരുന്നു ലാലേട്ടൻ ദൃശ്യം1 നെ കുറിച്ചുളള ഓർമ പങ്കുവെച്ചത്.
ജോർജ്ജ്കുട്ടിയുടേയും കുടുംബത്തിന്റേയും ഇപ്പോഴത്തെ ജീവിതമാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന താരങ്ങളായ മീന, സിദ്ദീഖ്,ആശാ ശരത്, അനീഷ് ജി മേനോന്‍, അന്‍സിബാ ഹസ്സന്‍, എസ്തര്‍,ആന്റണി പെരുമ്പാവൂര്‍, എന്നിവരും രണ്ടാം ഭാഗത്തിലും ഉണ്ട്. ഗണേഷ് കുമാർ, മുരളി ഗോപിയും ദൃശ്യം 2 ൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ തന്നെയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗവും നിര്‍മ്മിക്കുന്നത്.