നിഗൂഢതകൾ തുടരുന്നു, ദൃശ്യം 2നെ കുറിച്ചുള്ള പുതിയ വിവരം പങ്കുവെച്ച് മോഹൻലാൽ

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമാണ് ദൃശ്യം2. 2020ൽ ഏറ്റവും കൂടുതൽ ചർച്ചായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യഭാഗത്തിന്റെ വൻ വിജയം രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതിന് തൊട്ട്പിന്നാലെയാണ് ദൃശ്യം 2 ന്റെ ചിത്രീകരമം ആരംഭിച്ചത്. ഇത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

Recommended Video

നിഗൂഡതകളുമായി ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും

താരപുത്രന്റെ പുതിയ ചിത്രം വൈറലാകുന്നു

ഇപ്പോഴിത ദൃശ്യം2 നെ കുറിച്ചുള്ള നിർണ്ണായക വിവരം പുറത്തു വരുകയാണ്. സിനിമയുടെ റിലീസിങ്ങ് തീയതി പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകരുടെ മുന്നിലേയ്ക്കാണ് ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരം എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഉടൻ പുറത്തെത്തും. മോഹൻലാൽ സോഷ്യൽ മീഡിയ പേജിലൂടെയാണ് തീയതി പുറത്തു വിട്ടിരിക്കുന്നത്.

ട്രെയിലർ

ഫെബ്രുവരി 8 നാണ് ദൃശ്യം 2ന്റെ ട്രെയിലർ പുറത്തു വരുന്നത്. മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പുതിയ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. രഹസ്യം തുടരുന്നു എന്ന് കുറിച്ചു കൊണ്ടാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലിന്റെ പോസ്റ്ററിലെ ചിത്രവും വൈറലായിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് പോസ്റ്റർ സോഷ്യൽ മീഡിയയി വൈറലായിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്.

ഫെബ്രുവരി 15 ന്

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായിട്ടുണ്ട്. സംവിധായകൻ ജീത്തു ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റിലീസിന് തയ്യാറാണെന്നും സംവിധായകൻ ചിത്രം പങ്കുവെച്ച് കൊണ്ട് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. അതേസമയം ഫെബ്രുവരി 15 ന് ചിത്രം എത്തുമെന്നുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ റിലീസിങ്ങ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ, സോഷ്യൽ മീഡിയയിൽ ദൃശ്യത്തിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ആദ്യ ഭാഗത്തെ വൻ വിജയമാണ് രണ്ടാം ഭാഗത്തിനായുള്ള ആകാംക്ഷ വർധിപ്പിക്കുന്നത്.

ടീസർ

ന്യൂയർ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ടീസർ പുറത്തു വന്നത്. മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു ടീസർ പങ്കുവെച്ചത്.ദൃശ്യം ആദ്യഭാഗത്തിന്‍റെ ക്ലൈമാക്സിലെ രംഗത്തോടെ ടീസർ ആരംഭിക്കുന്നത്. ചില രഹസ്യങ്ങൾ എന്നെന്നേക്കുമായി മറയ്ക്കാൻ ഉദ്ദേശിക്കുമെങ്കിലും കാലം വെളിപ്പെടുത്താത്ത രഹസ്യങ്ങളില്ല എന്നെഴുതികാണിച്ചുകൊണ്ട് ജോര്‍ജ്ജുകുട്ടി മിഴി പൂട്ടുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നുവെങ്കിലും ചിത്രത്തിന്റെ ഒടിടി റിലീസ് പ്രേക്ഷകരേയും സിനിമ പ്രവർത്തകരേയു ഞെട്ടിച്ചിരുന്നു. ദൃശ്യം 2 ന്റെ ഒടിടി റിലീസിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. നിർമ്മാതാവ് മാറി ചിന്തിക്കണമെന്നും സിനിമാ പ്രവർത്തകർ പറ‍ഞ്ഞിരുന്നു

ദൃശ്യം 2

സെപ്റ്റംബർ 21 ആണ് ചിത്രീകരണം ആരംഭിച്ചത്. 46 ദിവസങ്ങൾ കൊണ്ടാണ് ഷൂട്ടിങ്ങ് പൂർത്തിയായത്. മോഹൻലാൽ ഉൾപ്പെടെയുള്ള അഭിനേതാക്കൾ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്. കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷനുകൾ. മോഹൻലാലിനോടൊപ്പം ആദ്യ ഭാഗത്തുണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും രണ്ടാം ഭാഗത്തുമുണ്ട്. ഇവരെ കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരും രണ്ടാം ഭാഗത്തിലെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X