നാര്‍ക്കോട്ടിക്സിനോട് നോ പറഞ്ഞ അധോലോക നായകൻ, മോഹൻലാലിന്റെ മാസ് ചിത്രത്തിന് 33 വയസ്

''നാര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'' മലയാളം സിനിമ ചരിത്രത്തിൽ ഇതാദ്യമായിട്ടാകും ഒരു അധോലോക നായകൻ ഇങ്ങനെ പറയുന്നത്. മലയാളി പ്രേക്ഷകർ നെ‍ഞ്ചിലേറ്റിയ ഇരുപതാം നൂറ്റാണ്ടിന് ഇന്ന് 33 വയസ്. 1987 ൽ എസ് എൻ സ്വാമി രചിച്ച് കെ മധു സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു . നടൻ മോഹൻലാലിന്റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു ഇത്. ഇരുപതാംനൂറ്റാണ്ട് എന്ന ഒറ്റ ചിത്രം മോഹൻലാലിനെ സൂപ്പർ താരപദവിയിൽ എത്തിക്കുകയായിരുന്നു.

സിനിമ പുറത്തിറങ്ങി 33 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ച വിഷയമാണ്. ഇരുപതാം നൂറ്റാണ്ടിന് പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് അടുപ്പിക്കുന്നത്, സിനിമയിലെ മാസ് ഡയലോഗുകളാണ്. തലമുറകൾക്കപ്പുറം ഈ ഡയലോഗുകൾ ഇന്നും നെഞ്ചിലേറ്റണമെങ്കിൽ പ്രേക്ഷകരുടെ മനസ്സിൽ അത്രത്തോളം ആഴത്തിൽ ഇവ പതിഞ്ഞിരിക്കണം. മലയാളത്തിലെ അതുവരെ കണ്ട നായക സങ്കൽപ്പങ്ങളെ തകർത്തു കൊണ്ടായിരുന്നു മോഹൻലാലിന്റെ എൻട്രി.

 സാഗർ ഏലിയാസ് ജാക്കി

അധോലോകനായകന്മാർ വില്ലന്മാരായി സിനിമയിൽ നിലനിന്നിരുന്ന കാലത്തായിരുന്നു സാഗർ ഏലിയാസ് ജാക്കിയായി മോഹൻലാൽ എത്തുന്നത്. അതും നായക കഥാപാത്രത്തിൽ. പ്രേക്ഷകർ അതുവരെ കേട്ടതിൽ നിന്ന് വ്യത്യസ്ത പേരുമായിട്ടായിരുന്നു ലാൽ എത്തിയത്. സാഗർ ഏലിയാസ് ജാക്കിയായി പ്രത്യക്ഷപ്പെടുമ്പോൾ പിന്നണിയിൽ നിന്ന് കേൾക്കുന്ന പശ്ചാത്തല സംഗീതം അന്ന് തിയേറ്ററുകളിൽ പ്രേക്ഷകരെ ഇളക്കി മറിച്ചിരുന്നു. ഇന്നും ആ ക്ലാസിക് മാസ് മ്യൂസിക്കിന് നിറയെ ആരാധകരാണ്. ഒരുപക്ഷെ പ്രേക്ഷകർ ആദ്യമായി നെഞ്ചിലേറ്റിയ അധോലോക നേതാവായിരിക്കും സാഗർ ഏലിയാസ് ജാക്കി.

  നാർക്കോട്ടിക്സിനോട്  നോ പറഞ്ഞ ഡോൺ

മദ്യവും മയക്കു മരുന്നു കുത്തകയായി വാഴുന്ന അധോലോക നേതാക്കളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ സാഗർ ഏലിയാസ് ജാക്കി. ഇന്ത്യൻ സിനിമയിൽ തന്നെ ഇതാദ്യമായിട്ടാകും ഒരു അധോലോക നേതാവ് മയക്ക് മരുന്നോട് നോ പറഞ്ഞത്. ഇത് സിനിമയിൽ മറ്റൊരു ട്രെന്റ് സൃഷ്ടിച്ചിരുന്നു. പിന്നീട് ഇതിനെ ചുവട് പറ്റി നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഒരുങ്ങുകയും ചെയ്തു.നാർക്കോട്ടിക്സിനോട് നോ പറഞ്ഞതിനുള്ള കാരണം രചയിതാവ് എസ്എൻ സ്വാമി തന്നെ വെളിപ്പെടുത്തിയിരുന്നു. ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. മയക്കുമരുന്നിനോടും കള്ളക്കടത്തിനോടുമെല്ലാം ഒരു എതിർപ്പുണ്ടാകുമല്ലോ. അങ്ങനെയൊരു മാനസികാവസ്ഥയിൽ നിന്നാണ് ഇത്തരത്തിലൊരു ഡയലോഗ് പിറവി എടുത്തത്. പിന്നെ കള്ളക്കടത്ത്കാരൻ കൂടിയായ നായകൻ പറയുമ്പോൾ കൂടുതൽ പ്രാധാന്യം ഉണ്ടാകും എന്ന് കരുതിയാണ് സാഗർ ഏലിയാസ് ജാക്കിയെ കൊണ്ട് ആ ഡയലോഗ് പറയിപ്പിച്ചത്.

 സാഗർ ഏലിയാസ് ജാക്കി

ഇരുപതാം നൂറ്റാണ്ട് എന്നുള്ള ചിത്രത്തിന്റെ പേരിനേക്കാൾ പ്രേക്ഷകരുടെ ഇടയിൽ സൂപ്പർ ഹിറ്റായത് മോഹൻലാലിന്റെ കഥാപാത്രമായ സാഗർ എലിയാസ് ജാക്കിയായിരുന്നു. സിനിമയുടെ വിജയത്തിന് കഥാപാത്രത്തിന്റെ ഗെറ്റപ്പ് പോലെ പേരും ശ്രദ്ധേയമായ പങ്കുവഹിക്കുന്നുണ്ട്. മോഹൻലാൽ ആയിരുന്നു സാഗർ ഏലിയാസ് ജാക്കി എന്ന പേരിന്റെ സൃഷ്ടാവ്. എസ്അൻ സ്വാമി തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. ആദ്യം സാഗര്‍ അഥവാ ജാക്കിയെന്നാണ് കഥാപാത്രത്തെ വിളിച്ചത്. എന്നാലത് പരിഷ്‌കരിച്ച് സാഗര്‍ ഏലിയാസ് ജാക്കി എന്നാക്കിയത് മോഹന്‍ലാല്‍ തന്നെയായിരുന്നു. ആ പേര് ഹിറ്റാകുമെന്ന് അന്നേ ലാല്‍ പറഞ്ഞു.

 പവറുള്ള   ആധോലോകനായകൻ

മുഖ്യമന്ത്രിയെപ്പോലും സ്വാധിനിക്കുന്നൊരു കള്ളക്കടത്തുകാരനായിരുന്നു ജാക്കി. ശരിക്കും സാമ്രാജ്യത്തില്‍ വാഴുന്നൊരു രാജാവിന്റെ പവറാണ് ചിത്രത്തില്‍ നായകന്. ഒരു കള്ളക്കടത്തുകാരന് രാജാവിന്റെ പവര്‍ കിട്ടുക എന്നുപറഞ്ഞാല്‍ ചില്ലറ കാര്യമല്ലല്ലോ. എല്ലാവരും പേടിച്ച് വണങ്ങുകയും ആദരിക്കുകയുമെല്ലാം ചെയ്യുന്ന ശരിക്കും കിരീടം വയ്ക്കാത്ത രാജാവായിരുന്നു ജാക്കി. അതുപോലെ മയക്കുമരുന്ന് കച്ചവടം വൃത്തികെട്ട ബിസിനസ് ആണെന്ന് വിളിച്ചുപറയുന്ന ഒരു അധോലോക നായകന്‍ എന്നത് അന്ന് പുതുമയുമായി. ഈ ചിത്രത്തിന്റെ ചുവടുപിടിച്ച് അത്തരത്തിലുള്ള കുറേയേറെ സിനിമകളും അന്ന് ഇറങ്ങി. ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് എസ്എൻ ,സ്വാമി ഇക്കാര്യം വെളിപ്പെടുത്തിയ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X