twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കളിയില്‍ അല്‍പ്പം കാര്യം!! ലാലേട്ടൻ സത്യൻ അന്തിക്കാട്... ഓര്‍മകള്‍ പങ്കുവച്ച് റഹ്മാന്‍

    1984 ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് മോഹൻലാൽ ചിത്രമാണ് കളിയിൽ അൽപം കാര്യം.

    |

    80 കളിലേയും 90 കളിലേയും ചിത്രങ്ങൾക്കെല്ലാം ഇന്നും പ്രേക്ഷകരുടെ ഇടയിൽ നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്നും പ്രേക്ഷകരുടെ ഇടയിലും സിനിമ ഗ്രൂപ്പുകളിലും ഇവ ചർച്ച വിഷയമാകാറുണ്ട്. മോഹൻലാൽ- സത്യൻ അന്തിക്കാട് ശ്രീനിവസൻ ചിത്രങ്ങൾ എക്കാലത്തേയും എവർഗ്രീൻ ചിത്രങ്ങളിൽ ഒന്നാമത് നിൽക്കുന്നതാണ്. നടോടിക്കാറ്റ്, ഗാന്ധിനഗർ സെക്കറ്റ് സ്ട്രീറ്റ് , പട്ടണ പ്രവേശവുമൊക്കെ അന്നും ഇന്നും സൂപ്പർ ഹിറ്റാണ്.

    അസിസ്റ്റന്റ്  ഡയറക്ടറായിരുന്ന മമ്മൂട്ടിയുടെ സഹോദരൻ എങ്ങനെ നായകനായി!! ആ കഥ തുറന്ന് പറഞ്ഞ് യുവനടൻ.. കാണൂഅസിസ്റ്റന്റ് ഡയറക്ടറായിരുന്ന മമ്മൂട്ടിയുടെ സഹോദരൻ എങ്ങനെ നായകനായി!! ആ കഥ തുറന്ന് പറഞ്ഞ് യുവനടൻ.. കാണൂ

    വർഷങ്ങൾക്ക് ശേഷം ഈ ചിത്രങ്ങളെ കുറിച്ച് പറയുമ്പോൾ അതിലെ താരങ്ങൾക്ക് ഒരുപാട് വിശേഷങ്ങൾ പറയാൻ കാണും. 1984 ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് മോഹൻലാൽ ചിത്രമാണ് കളിയിൽ അൽപം കാര്യം. മോഹൻലാലിനെ കൂടാതെ റഹ്മാൻ, സുകുമാരി, ശങ്കരാടി, ബഹദൂർ, ലിസി, ജഗദി എന്നിങ്ങനെ വൻ താര നിര തന്നെ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രം പുറത്തിറങ്ങി 34 വർഷം പിന്നിട്ടിരിക്കുകയാണ്. സിനിമയെ കുറിച്ചുളള ഓർമ പങ്കുവെച്ച് നടൻ റഹ്മാൻ.

     ഒരാളുടെ മുന്നിൽ വഴങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ ചെയ്യേണ്ടിവരും!! മുന്നറിയിപ്പുമായി സാധിക ഒരാളുടെ മുന്നിൽ വഴങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ ചെയ്യേണ്ടിവരും!! മുന്നറിയിപ്പുമായി സാധിക

     മെമ്മറീസ്

    മെമ്മറീസ്

    ഫേസ്ബുക്ക് പോജിലൂടെയായിരുന്നു ചിത്രത്തിനെ കുറിച്ചുള്ള ഓർമക താരം പങ്കുവെച്ചത്. മോഹൻലാൽ, റഹ്മാൻ, നടി നീലിമ എന്നിവർ ഒരുമിച്ചുളള ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു കൊണ്ടായിരുന്നു റഹ്മാന്റെ കുറിപ്പ്. മെമ്മറീസ് എന്നായിരുന്നു ചിത്രത്തിനെ പറ്റി താരം കുറിച്ചത്. 1984 ലായിരുന്നു സിനിമ റിലീസ് ചെയ്തത്. സിനിമ പുറത്തിറങ്ങി ഇപ്പോൾ 34 വർഷം പിന്നിടുകയാണ്.

     സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

    സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

    റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റോടെ ചിത്രം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായത്. അന്ന് വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നിരുന്നത്. മോഹൻലാൽ, റഹ്മാൻ എന്നിവർക്കൊപ്പം നീലിമ, സുകുമാരി, ശങ്കരാടി, ബഹദൂര്‍, ജഗതി, ലിസി എന്നിവരും പ്രധാന കഥാപത്രങ്ങളായി എത്തിയിരുന്നു. റൊമാന്റിക് ഗണിത്തിൽപ്പെടുത്താവുന്ന ചിത്രമായിരുന്നു ഇത്.

    ഗ്രാമസേവകനായി  മോഹൻലാൽ

    ഗ്രാമസേവകനായി മോഹൻലാൽ

    ചിത്രത്തിൽ ഗ്രാമസോവകന്റെ റോളിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. വിനയൻ എന്ന ഗ്രമസേവകന്റേയും പക്കാ നാട്ടിൻപുറത്തുകാരിയായ രാധയുടേയും കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഇവരുടെ പ്രണയവും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിനയന്റെ കാമുകിയായ രാധയെ അന്ന് അവതരിപ്പിച്ചത് പുതുമുഖനടി നീലിമയായിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ റഹ്മാൻ പങ്കുവെച്ചതോടെ രാധയും വിനയനും ഒരിക്കൽ കൂടി പ്രേക്ഷകരുടെ മനസ്സിൽ എത്തുകയാണ്.

     നീലിമ ഷാഹിദ് കപൂറിന്റെ  അമ്മ

    നീലിമ ഷാഹിദ് കപൂറിന്റെ അമ്മ

    മോഹൻലാലിന്റെ നായികയായി എത്തിയ നീലിമ അസീം പേരേക്ഷകർ പുതിയ മുഖമാണ്. അധികം മലയാള സിനിമയിൽ ഈ താരം പ്രത്യേക്ഷപ്പെട്ടിട്ടില്ല. ബോളിവുഡ് താരം ശാഹിദ് കപൂറിന്റെ അമ്മയാണ് നീലമ അസീം എന്നാണ് സോഷ്യൽ മീഡിയയിൽ നിന്നും വിക്കിപീഡിയയിൽ നിന്നും ലിഭിക്കുന്ന വിവരം. എന്നാൽ ഇത് വലിയ വാർത്ത പ്രധാന്യം നേടിയിരുന്നു. ഷാഹിദ് കപൂറിന്റെ അമ്മയെ സിനിമയിൽ കൊണ്ട് വന്നത് സത്യൻ അന്തിക്കാടാണെന്നുളള തരത്തിലുളള നിരവധി വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ അതിന്റെ സത്യാവസ്ഥയും സംവിധായകൻ തന്നെ വെളിപ്പെടുത്തിയിരുന്നു.

     ഷാഹിദ് കപൂറുമായി ബന്ധം

    ഷാഹിദ് കപൂറുമായി ബന്ധം

    കളിയിൽ അൽപം കാര്യത്തിലെ നീലിമയ്ക്ക് ഷാഹിദ് കപൂറുമായി യാതൊരു തരത്തിലുമുള്ള ബന്ധവുമില്ലെന്ന് സത്യൻ അന്തിക്കാട് തന്നെ നിരവധി തവണ വ്യക്തമാക്കിയിരുന്നു. ആ നായികയുടെ പേര് ഭുവന എന്നായിരുന്നു. സിനിമയിൽ എത്തിയപ്പോൾ നീലമ എന്ന് പേര് മാറ്റുകയായിരുന്നു. ആദ്യം ചിത്രത്തിലേയ്ക്ക് പരിഗണിച്ചത് പൂർണ്ണിമ ജയറാമിനെയായിരുന്നു. ആ സമയത്തായിരുന്നു ഭാഗ്യരാജിനെ വിവാഹം ചെയ്ത് താരം സിനിമ വിട്ടത്. ഇതിനെ തുടർന്നായിരുന്നു രധ എന്ന കഥപാത്രം നീലിമയിൽ എത്തുന്നത്.

    English summary
    mohanlal movie kaliyil alpam kariyam actor rahman share memory
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X