'അവനെ കൊത്തിയ പാമ്പ് ഞാനാ'! ഞെട്ടിക്കുന്ന സാമ്യവുമായി മോഹന്‍ലാല്‍ കഥാപാത്രം

By Prashant V R

കൊല്ലം അഞ്ചലില്‍ കിടപ്പുമുറിയില്‍ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഭാര്യയെ ആരുമറിയാതെ കൊല്ലാനും കൊലപാതകം സ്വാഭാവിക മരണമായി വരുത്തിതീര്‍ക്കാനും ശ്രമിച്ച സുരജിന്റെ നാടകം പൊളിയുകയായിരുന്നു. പാമ്പിനെകൊണ്ട് കൊത്തിച്ച് ഭാര്യയെ കൊന്ന് അത് അപകട മരണമാക്കാനുളള ശ്രമമായിരുന്നു പരാജയപ്പെട്ടത്. കേസില്‍ ഉത്രയുടെ ഭര്‍ത്താവ് സുരജിനെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സാമ്പത്തിക കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഞ്ചല്‍ സംഭവം വാര്‍ത്തയായ സമയത്ത് ഇതുമായി സാമ്യമുളള കരിമ്പിന്‍പൂവിനക്കരെ എന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരുന്നു. അവനെ കൊത്തിയ പാമ്പ് ഞാനാ എന്ന് തുടങ്ങുന്ന സംഭാഷണവും സിനിമയുമാണ് വീണ്ടും ചര്‍ച്ചയാവുന്നത്.

മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പ്

മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പ് പത്മരാജന്റെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് കരിമ്പിന്‍പൂവിനക്കരെ. ഈ ചിത്രത്തിലും പ്രതികാരമായിരുന്നു പ്രമേയം. കരിമ്പിന്‍പൂവിനക്കരെയില്‍ പ്രതികാരദാഹിയായ ഭദ്രന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരുന്നത്. കരിമൂര്‍ഖനെ ഉപയോഗിച്ചാണ് ചിത്രത്തില്‍ ഭദ്രന്‍ കൊല നടത്തുന്നത്.

മമ്മൂട്ടിയും

മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ഭരത് ഗോപി, ഉര്‍വ്വശി, രവീന്ദ്രന്‍ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങിയ കരിമ്പിന്‍പൂവിനക്കരെ ഒരു പ്രതികാര കഥയായിരുന്നു പറഞ്ഞത്. കരിമ്പുകൃഷി വ്യാപകമായിരുന്ന കാലത്തെ കഥയായിരുന്നു ചിത്രത്തില്‍. തന്റെ സഹോദരനായ ചെല്ലണ്ണന്റെ മരണത്തിന് കാരണക്കാരിയായ ചന്ദ്രികയോടുളള ഭദ്രന്റെ പ്രതികാരമാണ് ഇതിലെ പ്രധാന പ്രമേയം.

ചെല്ലണ്ണന്റെ മരണത്തിന്

ചെല്ലണ്ണന്റെ മരണത്തിന് കാരണക്കാരിയായ ചന്ദ്രികയുടെ ഭര്‍ത്താവ് തമ്പിയെ പാമ്പിനെ കൊണ്ട് കൊത്തി ഭദ്രന്‍ കൊലപ്പെടുത്തുകയായിരുന്നു. തമ്പിയെ കൊത്തിയ പാമ്പ് താനാണെന്ന് ഭദ്രന്‍ ചന്ദ്രികയോട് പറയുന്നുണ്ട്. അതിന് ചെലവായത് പാമ്പുപിടിത്തക്കാരന്‍ കൊറവന് കൊടുത്ത വെറും 150രൂപ മാത്രമാണെന്നും അയാള്‍ പറയുന്നു.

കരിമുര്‍ഖനെ ഉപയോഗിച്ച്

കരിമുര്‍ഖനെ ഉപയോഗിച്ച് തന്റെ ജ്യേഷ്ഠന്റെ മരണത്തിന് പ്രതികാരം വീട്ടുകയായിരുന്നു ഭദ്രന്‍ ചെയ്തതെങ്കില്‍ ഭാര്യയെ കൊന്ന് മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു സൂരജിന്റെ ലക്ഷ്യം. കൊലപാതകത്തിന് പിന്നാലെ പോലീസിന് നല്‍കിയ കുറ്റസമ്മത മൊഴിയിലാണ് സൂരജ് ഇത് വ്യക്തമാക്കിയിരുന്നത്. കരിമ്പിന്‍ പൂവിനക്കരെയില്‍ മോഹന്‍ലാലിന്റെ ജ്യേഷ്ഠനായ ചെല്ലണ്ണനായി ഭരത് ഗോപിയായിരുന്നു അഭിനയിച്ചിരുന്നത്. ചെല്ലണ്ണന്റെ മരണത്തിന് കാരണക്കാരിയായ ചന്ദ്രികയെന്ന കഥാപാത്രമായി ഉര്‍വ്വശിയും അഭിനയിച്ചു. ചന്ദ്രികയുടെ ഭര്‍ത്താവായി നടന്‍ രവീന്ദ്രനും അഭിനയിച്ചു. ചിത്രത്തില്‍ ശിവന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയും ഗൗരിയായി സീമയുമാണ് എത്തിയത്. മമ്മൂട്ടി, ഐവി ശശി, മോഹന്‍ലാല്‍, സീമ തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു സിനിമ നിര്‍മ്മിച്ചത്.

Read more about: mohanlal mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X