പൃഥ്വിയും ടീം ആ രംഗത്തിനായി ഒരുപാട് കഷ്ടപ്പെട്ടു!! ലൂസിഫറിൽ ആ ബ്ലാസ്റ്റിങ് ഉണ്ടാക്കിയത് ഇങ്ങനെ..
മലയാളത്തിലെ വൻ താരനിര അണിനരന്ന ചിത്രമായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ . മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തിയ ലൂസിഫർ തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. നടൻ എന്ന നിലയിൽ അത്ഭുതം സൃഷ്ടിച്ച നടനായിരുന്നു പൃഥ്വി. ഏത് കഥാപാത്രവും അതിന്റേതായ തന്മായത്തോടെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്ന താരമാണ് പൃഥ്വി. സംവിധാനത്തിലെ കന്നി സംരംഭത്തിലും തന്റെ കഴിവ് തൊളിയച്ചിരിക്കുകയാണ് താരം. പൃഥ്വിരാജിൽ നിന്നും പ്രതീക്ഷിച്ചതിലും അപ്പുറമാണ് ലൂസിഫറിലൂടെ നൽകിയിരിക്കുന്നത്.
ഇന്ത്യൻ സിനിമയില പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും അണിനിരന്ന ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിലെ ഒരോ സീനിലും താരങ്ങളുടേയും അണിയറ പ്രവർത്തകരുടേയും ബ്രില്യൻസ് കാണാൻ സാധിക്കും. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ലൂസിഫറിന്റെ അണിയറ കാഴ്ചകളാണ്. പ്രേക്ഷകർക്കിടയിൽ അത്ഭുതം സൃഷ്ടിച്ച് പല സീനുകളുടേയും മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്.

അത്ഭുതം സൃഷ്ടിടിച്ച രംഗങ്ങൾ
ലൂസിഫറിലെ പല സീനുകളും പ്രേക്ഷകരുടെ ഇടയിൽ അത്ഭുതം സൃഷ്ടിച്ചിരുന്നു. ചിത്രം കണ്ട പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഉദിച്ച ചോദ്യമായിരുന്നു ഇത് എങ്ങനെ സാധിച്ചുവെന്ന്. പല സീനുകളും പ്രേക്ഷകരിൽ അത്ഭുതം ജനിപ്പിച്ചിരുന്നു. ഇത്തരത്തിൽ ആകാംക്ഷ ഉയർത്തിയ രംഗങ്ങളുടെ മേക്കിങ്ങ് വീഡിയോയാണ് ലൂസിഫർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.

ഏറ്റവും അപകടം നിറഞ്ഞ രംഗം
ലൂസിഫറിലെ ഏറ്റവും അപകടം നിറഞ്ഞ രംഗങ്ങളിൽ ഒന്നായ സ്ഫോടന സീനിന്റെ മേക്കിങ് വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. സിനിമയിൽ ഏറ്റവും കൂടുതൽ ചിലവേറിയതും അപകടം നിറഞ്ഞതുമായ രംഗമായിരുന്നു ഇത്. കണ്ടെയ്നർ ലോറികൾ അപകടത്തിൽ തകരുന്ന രംഗങ്ങളായിരുന്നു ചിത്രീകരിച്ചത്. സ്റ്റണ്ട് ഡയറക്ടർ സിൽവയുടേയും പൃഥ്വിയുടേയും നേതൃത്വത്തിലായിരുന്നു ഈ രംഗം ഷൂട്ട് ചെയ്തത്.

ഗ്രാഫിക്സിൽ ചെയ്യുന്ന രംഗം
സാധാരണ ഗതിയിൽ ഉത്തരത്തിലുളള രംഗങ്ങൾ ഗ്രാഫിക്സിലൂടെ ചെയ്യുന്നതായിരുന്നു പതിവ്.എന്നാൽ ലൂസിഫറിൻ ഇതെല്ലാം യഥാർഥത്തിൽ ചിത്രീകരിക്കുകയായിരുന്നു നേരത്തെ തന്നെ ഗ്രാഫിക്സിന്റെ സഹായമില്ലാതെ നേരിട്ട് ചിത്രീകരിക്കുമെന്ന് പൃഥ്വി അറിയിച്ചിരുന്നു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനന്റെ സഹായത്തോടെ ഈ സീനുകൾചിത്രീകരിക്കുകയായിരുന്നു.

കയ്യടി നേടിയ ആ സ്റ്റണ്ട സീൻ
ജയിലിൽ നടൻ ബാലയുമായുള്ള ലാലേട്ടന്റെ ഫൈറ്റ് സീൻ തിയേറ്ററുകളിൽ വൻ കയ്യടി നേടിയിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട സ്റ്റണ്ട് രംഗങ്ങളിൽ ഒന്നായിരുന്നു അത്. കഴിഞ്ഞ ദിവസം ആ രംഗത്തിന്റെ സ മേക്കിങ് വീഡിയോ പുറത്തു വന്നിരുന്നു. യൂട്യൂബിൽ റിലീസ് ചെയ്ത ആ രംഗത്തിന് മികച്ച കാഴ്ചക്കാരെയായിരുന്നു ലഭിച്ചിരുന്നത്.

ഐറ്റം ഗാനം
തിയേറ്ററുകളിൽ വലിയ ഓളം സൃഷ്ടിക്കാൻ ലൂസിഫറിലെ ഐറ്റം ഡാൻസിനു കഴിഞ്ഞിരുന്നു. തിയേറ്ററുകളിൽ നിന്ന് വൻ കയ്യടിയായിരുന്നു ഈ ഗാനത്തിന് കഴിഞ്ഞിരുന്നത്. റഫ്താറ എന്ന ഐറ്റം നമ്പറിന്റെ മേക്കിങ് വീഡിയോയും അണിറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. പാട്ട് സോഷ്യൽ മീഡിയയിൽ ഹിറ്റായതു പോലെ മേക്കിങ് വീഡിയോയും കാഴ്ചക്കാരെ സമ്മാനിച്ചിരുന്നു.തനിഷ്ക്ക് എഴുതിയ വരികൾക്ക് സംഗീത നൽകിയിരിക്കുന്നത് ദീപക് ദേവാണ്. ജ്യോത്സനയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. യൂട്യൂബിൽ എൺപത് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

സ്റ്റീഫനു പകരം ഖുറേഷി അബ്രാം
ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ സൂചന നൽകി കൊണ്ടാണ് ലൂസിഫറിന്റെ ആദ്യ ഭാഗം അവസാനിച്ചത്. പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ലൂസിഫറിന്റെ രണ്ടാത്തെ കുറിച്ച് അണിയ പ്രവർത്തകർ ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിൽ വെച്ച് നടന്ന പ്രസ്മീറ്റിൽ പഥ്വിരാജ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു.എമ്പൂരാൻ എന്നാണ് ലൂസിഫറിന്റ രണ്ടാം ഭാഗത്തിന്റെ പേര്.


Click it and Unblock the Notifications











