കാത്തിരിപ്പിന് വിരാമം; മരക്കാരിന്റെ റിലീസിങ്ങ് തീയതി പുറത്ത് വിട്ട് മോഹൻലാൽ

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണിത്. സിനിമയുടെ റിലീസിങ്ങ് ഡേറ്റ് പുറത്ത്. മോഹൻലാൽ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ പുതിയ റിലീസിങ്ങ് ഡേറ്റ് പുറത്തു വിട്ടത്.

marakkar arabikadalinte simaham

മെയ് 13 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മോഹൻലാൽ മത്രമല്ല നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും റിലീസിങ്ങ് തിയതി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ ചരിത്രത്തിലെ ഒരു മഹാ ഇതിഹാസം' എന്ന കുറിപ്പോടെയാണ് ആന്റണി തീയതി പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകർ ആഘോഷമാക്കിയിരിക്കുകയാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരയ്ക്കാർ അറബികടലിന്റെ സിംഹം.

തിയേറ്റർ തുറന്നതിന് പിന്നാലെ തന്നെ ചിത്രത്തിന്റെ തിയേറ്റർ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. മാർച്ച് 26 നാണ് ആദ്യം റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ തിയേറ്റർ പ്രതിസന്ധി മൂലം റിലീസിങ്ങ് ഡേറ്റ് മാറ്റി വയ്ക്കുകയായിരുന്നു. മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം മലയാളത്തെ കൂടാതെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും സംവിധായകൻ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

മോഹൻലാലിനെ കൂടാതെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, അർജുൻ സർജ, മുകേഷ്, ഇന്നസെൻര്, നെടുമുടി വേണു, മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X