മോഹൻലാൽ ചിത്രം നരന് രണ്ടാം ഭാഗം ഉണ്ടാവുമോ; വെളിപ്പെടുത്തി തിരക്കഥകൃത്ത് രഞ്ജൻ പ്രമോദ്

ഇന്നും പ്രേക്ഷകരുട ഇടയിൽ ചർച്ചയാകുന്ന മോഹൻലാൽ ചിത്രമാണ് നരൻ. രഞ്ജൻ പ്രമോദിന്റെ തിരക്കഥയിൽ ജോഷിയായിരുന്നു ചിത്രം സംവിധനം ചെയ്തത്. 2005 ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. മുള്ളൻകൊല്ലി വേലായുധനെ ഇന്നും പ്രേക്ഷകർ നെഞ്ചിലേറ്റുന്നുണ്ട്. ഇപ്പോഴിത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ച് തിരക്കഥകൃത്ത് രഞ്ജൻ പ്രമോദ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് 15 വർഷത്തിന് ശേഷം ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നത്.

naran

കർണ്ണൻ ആയിരുന്നു വേലായുധൻ എന്ന കഥാപാത്രത്തിന്റെ ബേസ് . വെള്ളമടിച്ചു കഴിഞ്ഞാൽ താൻ രാജാവാണെന്ന് തോന്നുന്ന ഒരാൾ, അയാൾ പറയുന്നത് എല്ലാവരും അനുസരിക്കണം, അല്ലെങ്കിൽ അയാളെ തല്ലി തോൽപ്പിക്കണം, അതുമല്ലെങ്കിൽ നീന്തിതോൽപ്പിക്കണം ഇതായിരുന്നു കഥാപാത്രത്തിന്റെ സവിശേഷതകൾ .അദ്ദേഹം പറഞ്ഞു. കഥ ആലോചിക്കുന്ന കാലത്ത് ആദ്യം നൽകിയ പേര് താപ്പാന എന്നായിരുന്നു. പിന്നീട് പേര് മാറ്റുകയായിരുന്നു. നരൻ പൂർണമായും പ്രേക്ഷകരുടെ മുമ്പിൽ അവതരിപ്പിച്ചു കഴിഞ്ഞു ആ രചന ശൈലിയിൽ രണ്ടാം ഭാഗം ഉണ്ടാവാൻ പ്രയാസമാണ്. എന്നാൽ നരൻ രണ്ടാം ഭാഗം ഉണ്ടാവില്ല എന്ന് തീർത്തും പറയാൻ സാധിക്കില്ലയെന്നും രഞ്ജൻ പ്രമോദ് പറയുന്നു.

മുള്ളൻക്കൊല്ലി വേലായുധൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. മുള്ളൻകൊല്ലി എന്ന ഗ്രാമത്തിലെ വേലായുധൻ എന്ന നല്ലവനായ ചട്ടമ്പി കഥാപാത്രമായി മോഹൻലാൽ അവതരിപ്പിച്ചത്. മോഹൻലാലിനോടൊപ്പം മധു, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, ഭീമൻ രഘു, മാമുക്കോയ, ദേവയാനി, ഭാവന, ബിന്ദു പണിക്കർ, സോനാ നായർ, രേഖ, സായി കുമാർ എന്നിങ്ങനെ വൻതാരനിരയാണ് ചിത്രത്തിൽ എത്തിയത് ചിത്രം പുറത്തിറങ്ങി 15 വർഷങ്ങൾക്ക് ശേഷം ഇന്നും ഈ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. സിദ്ദിഖാണ് മോഹൻലാലിന്റെ വില്ലനായി നരലിൽ എത്തിയത്.

Recommended Video

Marakkar Arabikadalinte Simham wont release in OTT Platforms

. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. സിനിമ പോലെ തന്നെ നരനിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 15 വർഷങ്ങൾക്കപ്പുറം ഇന്നും ഈ ഗാനങ്ങൾ പ്രേക്ഷകർ മൂളി നടക്കുന്നുണ്ട്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ദീപക് ദേവാണ് സംഘീതം നൽകിയിരിക്കുന്നത്. എംജി ശ്രീകുമാർ ആലപിച്ച വേൽമുരുകാ എന്ന് തുടങ്ങുന്ന ഗാനം , കെഎസ് ചിത്ര വിനീത് ശ്രീനിവാസൻ എന്നിവർ ചേർന്ന് ആലപിച്ച നരൻ എന്ന ഗാനം ഇന്നും പ്രേക്ഷകരുടെ ഇടയിൽ സൂപ്പർഹിറ്റാണ്.

More from Filmibeat

Read more about: ranjan pramod naran mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X