മോഹൻലാലിന്റെ മാസ്ക്ക് ചിത്രം ഒരു ഓർമപ്പെടുത്തൽ, പുതിയ ലുക്ക് വൈറലാകുന്നു...

ഇപ്പോൾ താരങ്ങളുടെ ഗെറ്റപ്പുകളാണ് സോഷ്യൽ മീഡിയയിലും ആരാധകരുടെ ഇടയിലും ചർച്ചയാകുന്നത്. യുവതാരങ്ങളെ പിന്തള്ളി മുതിർന്ന താരങ്ങളാണ് എല്ലാവരേയും ഞെട്ടിപ്പിക്കുന്ന മേക്കോവറിൽ പ്രത്യക്ഷപ്പെടാറുള്ളത്. ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയേയും സിനിമ ലോകത്തേയും നിശ്ചലമാക്കിയ മേക്കോവറായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയുടേത്. മമ്മൂക്കയുടെ ലുക്ക് വന്നതിന് തൊട്ട് പിന്നാലെ തന്നെ പ്രേക്ഷകർ കാണാൻ ഏറെ ആഗ്രഹിച്ച ഗെറ്റപ്പിൽ ലാലേട്ടൻ എത്തിയത്. മോഹൻലാലിന്റെ ദൃശ്യം2 ലുക്ക് സിനിമ കോളങ്ങളിൽ ചർച്ച വിഷയമായിരുന്നു.

mohanlal

ഇപ്പോഴിത ലാലേട്ടന്റ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഓണക്കാലത്ത് മലയാളികൾക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ ചിത്രം നോക്കാത്ത ദൂരത്ത് പരന്ന് കിടക്കുന്ന നീലാകാശത്തിന് കീഴിലുള്ള ഒരു ബഹുനില കെട്ടിടത്തിന് മുകളിൽ മാസ്ക്ക് ധരിച്ച് നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. മാസ്ക്ക് ഓൺ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഓണത്തിരക്കുകളിൽ മാസ്ക്ക് മറക്കരുതെന്നുള്ള സന്ദേശവും താരം ഈ ചിത്രത്തിലൂടെ പറയാതെ പറയുന്നുണ്ട്

മോഹൻലാലിന്റെ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ലാലേട്ടന്റെ മുഖം കാണാൻ സാധിക്കാത്തതിന്റെ ദുഃഖവും ആരാധകർ രേഖപ്പെടുത്തുന്നുണ്ട്. ലോക്ക് ഡൗൺ ഇളവ് ലഭിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് ലാൽ ചെന്നൈയിൽ നിന്ന് കെച്ചിയിൽ എത്തിയത്. ക്വാറന്റൈൻ പൂർത്തിയാക്കിയതിന് ശേഷമാണ് താരം അമ്മ ശാന്തകുമാരിയെ കണ്ടത്. ലോക്ക് ഡൗൺ കാലത്തായിരുന്നു മോഹൻലാലിന്റെ പിറന്നാൾ. അമ്മയുടെ അഭാവത്തിലായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം. ലളിതമായ പിറന്നാൾ ആഘോഷമായിരുന്നു.

മോഹൻലാൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിത്രമാണ് ദൃശ്യം 2. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെപ്റ്റംബറിൽ ആരംഭിക്കും. ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായി കുടുംബ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മോഹൻലാൽ ജോർജ്ജ് കുട്ടിയാകുമ്പോൾ ഭാര്യ റാണിയായി എത്തുന്നത് നടി മീന തന്നെയാണ്. ലാലേട്ടന്റെ പിറന്നാൾ ദിനത്തിലായിരുന്നു ദൃശ്യം2 ന്റെ ടീസർ പുറത്തു വന്നത്. ദൃശ്യം 2 ന് ശേഷമാകും താരം ചെന്നൈയിലേയ്ക്ക് മടങ്ങുക.

Read more about: mohanlal onam 2023 ഓണം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X