For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഒടിയന്‍ മാണിക്യന്‍റെ നടപ്പിന് മുന്നില്‍ ഇക്ക ഫാന്‍സും തലകുനിച്ചു , ആ നടപ്പ് ബോക്‌സോഫീസിലേക്ക് തന്നെ!

  |

  സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തുനിന്നിരുന്നു ഒടിയന്റെ ടീസറിനായി. സിനിമ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. ഒടിയനുമായി ബന്ധപ്പെട്ട സര്‍പ്രൈസ് പുറത്തുവിടുമെന്ന് മോഹന്‍ലാല്‍ അറിയിച്ചതോടെ പ്രേക്ഷകരുടെ ആകാംക്ഷയും വര്‍ധിക്കുകയായിരുന്നു. ഫേസ്ബുക്ക് പേജിലൂടെ താരം തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്. ഒടിയന്‍ മാണിക്യന്റെ ഇന്‍ട്രോയെന്ന തരത്തിലുള്ള ടീസറാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ടീസര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഒടിയന്‍ തരംഗമായി മാറുകയായിരുന്നു.

  സുചിത്രയ്ക്കും മോഹന്‍ലാലിനുമൊപ്പം പ്രണവുമെത്തി, ആദ്യമായി ആദിയുടെ പരിപാടിയില്‍, അതും നൂറാം ദിനത്തില്‍

  പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനാണ് ഒടിയന്‍ സംവിധാനം ചെയ്യുന്നത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവരോടൊപ്പം നേരന്‍, പ്രകാശ് രാജ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രഖ്യാപനം മുതല്‍ത്തന്നെ ഈ സിനിമ വാര്‍ത്തകളിലിടം നേടിയിരുന്നു. ടീസര്‍ എത്തിയപ്പോള്‍ ആരാധകര്‍ ശരിക്കും അതൊരാഘോഷമാക്കി മാറ്റുകയായിരുന്നു. ടീസറുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് പുറത്തുവന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

  എല്ലാം 'നീറ്റാ'യി എഴുതിയിട്ടുണ്ടെന്നാണ് അവള്‍ പറഞ്ഞത്, മീനാക്ഷിയുടെ പരീക്ഷയെക്കുറിച്ച് ദിലീപ്, കാണൂ!

  പുതുമുഖ സംവിധായകന്റെ സിനിമ

  അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, മോഹന്‍ലാല്‍ എന്നിവരെയുള്‍പ്പെടുത്തി നിരവധി പരസ്യ ചിത്രങ്ങളൊരുക്കിയിട്ടുണ്ട് വിഎ ശ്രീകുമാര്‍ മേനോന്‍. പ്രഗത്ഭര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ പരിചയവുമായാണ് അദ്ദേഹം ആദ്യ സിനിമയൊരുക്കുന്നത്. മോളിവുഡ് ഒന്നടങ്കം ഒരു നവാഗത സംവിധായകന്റെ സിനിമയ്ക്കായി കാത്തിരിക്കുന്നുണ്ടെങ്കില്‍ അതിലെ നായകന്‍ മോഹന്‍ലാല്‍ ആയിരിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

  മുഖം പോലും വ്യക്തമല്ല

  പുറകുവശം മാത്രമാണ് കാണുന്നത്. നടന്നു നീങ്ങുന്ന ഒടിയന്‍ മാണിക്യന്റെ പുറകുവശമാണ് ടീസറില്‍ കാണുന്നത്. എന്നിട്ടും രോമാഞ്ചം വന്നുവെങ്കില്‍ ഉറപ്പിച്ചോളൂ, അതിനുള്ള കാരണം മോഹന്‍ലാല്‍ തന്നെയാണെന്ന്. കൂളിങ് ഗ്ലാസും ജാക്കറ്റുമൊന്നും അദ്ദേഹത്തിന് ആവശ്യമില്ലെന്ന് ട്രോളര്‍മാര്‍ പറയുന്നു.

  ബോക്‌സോഫീസിന്റെ അവസ്ഥ ഇതാണ്

  ഒടിയന്‍ വരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ബോക്‌സോഫീസ് ആയുധം വെച്ച് കീഴടങ്ങിയിരിക്കുകയാണ്. എന്നാല്‍ മറ്റൊരു തരത്തിലും ഇതിനെ വ്യാഖാനിക്കാം ഒടിയന്റെ വരവിലൂടെയേ ചത്ത ബോക്‌സോഫീസ് ഉയിര്‍ത്തെഴുന്നേല്‍ക്കുകയുള്ളൂ. എന്തായാലും ബോക്‌സോഫീസിന്റെ കാര്യത്തില്‍ ഇനിയൊരു തീരുമാനമാവും.

  ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്നു

  മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത രൂപഭാവത്തിലാണ് ഒടിയന്‍ ഒരുങ്ങുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടീസര്‍ കൂടി പുറത്തുവന്നതോടെ ഇത് ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്. വളരെ പതിയെ നടന്നകലുന്ന മാണിക്യനെ കണ്ടതോടെ ആരാധകര്‍ സന്തോഷത്തിലാണ്.

  അടുത്ത നൂറു കോടി ഉറപ്പിച്ചോ?

  ബോളിവുഡ് സിനിമയുടെ കലക്ഷനിലൂടെയാണ് നൂറു കോടിയെന്നൊക്കെ മലയാളി കേട്ടത്. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത നേട്ടം കൂടിയാണിത്. എന്നാല്‍ പുലിമുരുകനിലൂടെ മോഹന്‍ലാല്‍ മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റി മറിച്ചു. ഒടിയനിലൂടെ അടുത്ത നൂറുകോടി ഉറപ്പിക്കാമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

  ഇക്ക ഫാന്‍സ് പറയുന്നത്

  ഏട്ടന്‍ ഫാന്‍സിന്റെ നാളുകളായുള്ള കാത്തിരിപ്പിന് കൂടിയാണ് ഇന്നലെ വിരാമമായത്. ഏട്ടന്റെ ആരാധകര്‍ മാത്രമല്ല ഇക്കയുടെ ആരാധകരും ടീസര്‍ കിടുക്കിയെന്ന് തുറന്നു സമ്മതിച്ചിരുന്നു. നല്ലത് കണ്ടാല്‍ അംഗീകരിക്കുന്ന പതിവ് ഇപ്പോഴും അവര്‍ ആവര്‍ത്തിച്ചിരിക്കുകയാണ്.

  ഇപ്പോ നിറഞ്ഞ സന്തോഷത്തിലാണ്

  നീണ്ട കാത്തിരിപ്പിനൊടുവില്‍ സന്തോഷിക്കാന്‍ രണ്ട് കാരണങ്ങളുണ്ട്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ അണിയിച്ചൊരുക്കുന്ന ലൂസിഫറിന്റെ ടൈറ്റില്‍ ഫോണ്ടായിരുന്നു രാവിലെ പുറത്തുവന്നത്. എന്നാല്‍ അതിന് പിന്നാലെയാണ് ഒടിയന്റെ ടീസറും എത്തിയത്. ഇത് രണ്ടുംകൂടി ഒരുമിച്ചെത്തിയപ്പോള്‍ ഏട്ടന്റെ ഫാന്‍സിന്റെ അവസ്ഥ ഇതാണ്.

  ഹേറ്റേഴ്‌സിന്റെ വായടിപ്പിച്ചു

  ഒന്നല്ല രണ്ട് സര്‍പ്രൈസുകള്‍ ഒരുമിച്ച് നല്‍കിയാണ് മോഹന്‍ലാല്‍ ഹേറ്റേഴ്‌സിന്റെ വായടിപ്പിച്ചത്. ലൂസിഫറിന് പിന്നാലെ ഒടിയന്റെ ടീസറും കൂടി പുറത്തുവന്നപ്പോള്‍ എതിരാളികളാണ് ശരിക്കും പെട്ടത്. രണ്ടും ക്ലിക്കായതോട് കൂടി അടുത്ത കാരണത്തിനായി കാത്തിരിക്കുകയാണ് അവര്‍.

  ഉറങ്ങാനൊന്നും പറ്റില്ല

  രാവിലെ മുതല്‍ ലൂസിഫറിന്റെ പ്രമോഷനിലായിരുന്നു. വൈകുന്നേരത്തോടെയാണ് ആ പരിപാടി ഒന്നവസാനിപ്പിച്ചത്. എങ്ങനെയെങ്കിലും ഒന്ന് കണ്ണടയ്ക്കണമെന്ന് വിചാരിച്ചിരിക്കുന്നതിനിടയിലാണ് അടുത്ത പണി കിട്ടിയത്. ഇനിയിപ്പോ ഒടിയന്‍ ടീസര്‍ പ്രമോഷന്‍. ഫാന്‍സിന്‍രെ അവസ്ഥയിങ്ങനാണേ.

  ചിന്തിക്കുന്നതിനും അപ്പുറത്തായിരിക്കും

  മേക്കിങ്ങിലും ആഖ്യാനത്തിലും ഏറെ വ്യത്യസ്തത അവകാശപ്പെടുന്ന ചിത്രമായിരിക്കും ഒടിയനെന്ന കാര്യത്തില്‍ ആശങ്കപ്പെടേണ്ട, തുടക്കം മുതല്‍ എല്ലാവരും ഇതേക്കുറിച്ച് വാചാലരായിരുന്നു. വളരെ സിംപിളായി നടന്നു പോവുന്ന മാണിക്യന്റെ നടപ്പ് ഇത്രയധികം ഓളം സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ വരുന്നത് കിടിലന്‍ ഐറ്റമാണെന്നുറപ്പല്ലേ?

  ത്രില്ലടിപ്പിച്ചത് ഇത് തന്നെയാണ്

  മോഹന്‍ലാലിന്റെ നടപ്പും കഥാപാത്രവുമൊന്നുമല്ല ആരാധകരെ ത്രില്ലടിപ്പിച്ചത്. അത് ഇതെ തന്നെയാണ്, ഈ ആശാന്റെ പേര്, പുലിമുരുകന് പിന്നാലെ മോഹന്‍ലാലും പീറ്റര്‍ ഹെയ്‌നും ഈ ചിത്രത്തിലും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു.

  വെറുതെ വരുന്നതല്ല

  മാണിക്യന്റേത് വെറും വരവെന്ന് കരുതി തള്ളിക്കളയല്ലേ, തേന്‍കുറിശ്ശിയില്‍ ബാക്കി വെച്ച് പോയ ചതിക്കും പകക്കും പ്രതികാരത്തിനും വേണ്ടിയാണ് ഇത്തവണത്തെ വരവ്, ഒന്നും നോക്കേണ്ട, ഒടിയനെ വരവേല്‍ക്കുക തന്നെ, വേറൊരു മാര്‍ഗവും മുന്നിലില്ല.

  നെഞ്ചത്തടിച്ച് നിലവിളി

  ലൂസിഫറിന്റെ ടൈറ്റില്‍ ഫോണ്ട് മോഹന്‍ലാല്‍ പുറത്തുവിടുമെന്നറിയിച്ചത് പൃഥ്വിരാജായിരുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അത് പുറത്തുവിട്ടത്. മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ വീണ്ടും അദ്ദേഹം ഞെട്ടിച്ചു. ആകെ ഞെട്ടിത്തരിച്ചത് ഹേറ്റേഴ്‌സാണ്.

  ഒന്നും പറയാനില്ല

  വളരെ മനോഹരമായ കാര്യങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ ഇപ്പോ എല്ലാവരും പറയാറില്ലേ, ആ അതു തന്നെയാണ് ടീസര്‍ കണ്ടവരും പറയുന്നത്. ഒന്നും പറയാനില്ല, അത് ബിജുക്കുട്ടന്‍ സ്റ്റൈലില്‍ത്തന്നെ പറയണം.

  ഒന്നൊന്നരയാണ് മക്കളേ

  ഇത്രയും നാള്‍ കാത്തിരുന്നിട്ടുണ്ടെങ്കില്‍ അതിന് ഫലമുണ്ടായെന്ന് തന്നെ കരുതിക്കോ, ഇത് തെളിയിക്കുന്ന ഒന്നൊന്നര ടീസറല്ലേ പുറത്തുവന്നിട്ടുള്ളത്. പിന്നെ മടിച്ച് നില്‍ക്കേണ്ട കാര്യമില്ലല്ലോ. മോഹന്‍ലാല്‍ ഒടിയന് വേണ്ടി ചില്ലറ പരിശ്രമങ്ങളൊന്നുമല്ലല്ലോ നടത്തിയത്. 123 ദിനമെടുത്താണ് ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്.

  മുഖം കാണാന്‍ തിയേറ്ററിലേക്ക്

  പുറകു വശം മാത്രം മതി ഇപ്പോള്‍. ഇപ്പോഴത്തെ ഫീല്‍ തന്നെ ധാരാളം, മുഖം കാണാന്‍ ഞങ്ങ തിയേറ്ററില്‍ പോയിക്കോളാം. ആരാധകരുടെ പറച്ചിലുകള്‍ ഇങ്ങനെയാണ്. ഇപ്പോ കിട്ടിയ എനര്‍ജി ഇനി കൂടുകയേ ഉള്ളീ, അതുകൊണ്ട് തന്നെ ബാക്കി കാര്യം തിയേറ്ററില്‍ വെച്ച് തന്നെ കാണാം.

  ഇന്നുതന്നെ വരണേ

  ഇന്നുവരെ ദൈവത്തിനെ വിളിക്കാത്തവരായിരുന്നു. ഇപ്പോ ശത്രുതയൊന്നുമില്ല മെനക്കെട്ട് പ്രാര്‍ത്ഥിക്കുകയാണ്. ഇക്ക, ഏട്ടന്‍ വ്യത്യാസമില്ലാതെയാണ് പ്രാര്‍ത്ഥന. ഒടിയന്റെ ടീസര്‍ ഇന്ന് തന്നെ പുറത്തിറങ്ങണേയെന്നാണ് ഇരുവരും പ്രാര്‍ത്ഥിച്ചത്.

  ചരിത്രം പിന്നെ നൂറുകോടിയും

  ആ നടന്നുപോകുന്നതാണ് മലയാള സിനിമയുടെ അടുത്ത ചരിത്രം. ആ നടപ്പ് ചരിത്രത്തിലേക്കാണ്. നൂറുകോടി ക്ലബിലിടം പിടിച്ച് ചരിത്രം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പില്‍ തന്നെയാണ് ഒടിയനെന്ന് ഉറപ്പിച്ചോളൂ, ഇനി ശങ്കിക്കേണ്ട കാര്യമില്ല, ഇതിലും മികച്ച തെളിവ് വരാനില്ല.

  മാറ്റത്തിന്റെ കാര്യത്തില്‍ മുട്ടണ്ട

  പതിവ് സിനിമാരീതികളില്‍ നിന്നും വേറിട്ടൊരു അനുഭവമായിരിക്കും ഒടിയന്‍ സമ്മാനിക്കുക. നൂറുകോടിയും ഇന്‍ഡസ്ട്രി ഹിറ്റുമൊന്നും അവകാശപ്പെടുന്നില്ല, പക്ഷേ മേക്കിങിലും അവതരണത്തിലും പുതുമ ഉറപ്പാണെന്നാണ് ആരാധകരുടെ അവകാശവാദം. കാത്തിരുന്ന തന്നെ അറിയേണ്ടി വരും ഇക്കാര്യം.

  അടുത്ത പരിപാടി

  ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ അറിയേണ്ടിയിരുന്നത് ഒരൊറ്റ കാര്യത്തെക്കുറിച്ചാണ്. എന്താണ് ഭാവിപരിപാടിയെന്ന്, ഇതേക്കുറിച്ച് ചോദിച്ചപ്പോഴാവട്ടെ ഒന്നൊന്നര ഐറ്റം കൂടി വരാനുണ്ടെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

  ഇനി ഒടിയന്‍ ഭരിച്ചോളും

  വിമര്‍ശിച്ചവരും കളിയാക്കിയവരുമൊക്കെ ഇനി അല്‍പ്പം വിശ്രമിച്ചോളു, ഇനിയുള്ള നാളുകള്‍ ഒടിയന്‍ ഭരിച്ചോളും. ഒടിയന്‍ രംഗപ്രവേശം ചെയ്തതോടെ വിമര്‍ശകരുടെ ജോലി ഭാരവും കൂടി. എന്തെങ്കിലും കൃത്യമായി കണ്ടെത്താതെ വിമര്‍ശിക്കാനാവില്ലല്ലോ, അതാണ് ഒടിയന്റെ മാജിക്.

  മാസ് ഓവര്‍ലോഡഡ്

  കേവലമൊരു നടത്തത്തിലൂടെയാണ് ഇതുറപ്പിച്ചത്. അഡാര്‍ ഐറ്റമാണ് പിന്നാലെ വരുന്നതെന്ന് ഇപ്പോള്‍ തന്നെ ഉറപ്പിക്കുന്നതാണ് നല്ലത്. അതേ ശരിക്കും മാസ് ഓവര്‍ലോഡഡ്.

  സോഷ്യല്‍ മീഡിയയില്‍ ഒടിയന്‍ തരംഗം

  ടീസര്‍ വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഒടിയന്‍ തരംഗമായിരുന്നു. ഒടുവില്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാല്‍ ടീസര്‍ പുറത്തുവിട്ടപ്പോഴും ആ തരംഗം തുടരുകയായിരുന്നു. സോഷ്യല്‍ മീഡിയ ഇരുകൈയ്യും നീട്ടി ടീസര്‍ ഏറ്റെടുത്തിരുന്നു.

  മുണ്ട് മടക്കി മുന്നില്‍ നിന്നാപ്പിന്നെയുണ്ടല്ലോ

  ഒടിയന്‍ മാണിക്യന്‍ മുണ്ടും മടക്കി മുന്നില്‍ നിന്നാ പിന്നെയുണ്ടല്ലോ സാറേ പിന്നെ ചുറ്റിലുമുള്ളതൊന്നും കാണാന്‍ പറ്റൂല. അമ്മമഴവില്ല് വേദിയില്‍ മോഹന്‍ലാല്‍ ലൈവായി ഒടിയന്‍ മാജിക് അവതരിപ്പിച്ചിരുന്നു.

  ബോക്‌സോഫീസിനോട് പറയാനുള്ളത് ഇതാണ്

  പുലിമുരുകന്‍ ഇറങ്ങിയപ്പോള്‍ മുതല്‍ ചൊറിയും കുത്തി ഇരുന്നതല്ലേ, അടുത്ത പോരാട്ടത്തിനായി ഇനി ഒരുങ്ങിക്കോ, ഒടിയന്റെ വരവിന് മുന്നോടിയായി ബോക്‌സോഫീസിന് നല്‍കാനുള്ള ഒരേയൊരു നിര്‍ദേശം ഇതാണ്.

  ഒടിയന്റെ പശ്ചാത്തല സംഗീതം, അതൊന്ന് വേറെ തന്നെയാ

  ടീസറിലെ രംഗങ്ങള്‍ മാത്രമല്ല പശ്ചാത്തല സംഗീതവും കോരിത്തരിപ്പിച്ചിരുന്നു. ആ രംഗത്തിനോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന പശ്ചാത്തല സംഗീതം തന്നെയാണെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

  ബാഹുബലിക്ക് ശേഷം

  ബാഹുബലിക്ക് ശേഷം ഇത്രയും രോമാഞ്ചം നല്‍കിയ ബിജിഎം ഏതാണെന്ന് ചോദിച്ചാല്‍ ഒന്നും നോക്കേണ്ട നേരെ പറഞ്ഞോ, അത് ഒടിയന്റെ ടീസറിലെയാണെന്ന്. ഇത് തന്നെ സിനിമയിലും ആവര്‍ത്തിച്ചാ മതിയായിരുന്നു.

  റിപീറ്റ് അടിച്ച് കേട്ട ഞാന്‍

  എത്ര വട്ടമാണ് ടീസറിന്റെ ബിജിഎം അടിച്ചുകേട്ടതൊന്നു എനിക്ക് തന്നെ അറിയില്ല, ഒടുക്കം ഞാനും പ്ലെയറും ദേ ഈ കോലത്തിലായി. രസകരമായൊരു ട്രോള്‍ നോക്കൂ.

  ബോക്‌സോഫീസ് ഹിറ്റിലേക്കുള്ള നടത്തമാണേ

  മാണിക്യന്‍ നടക്കുന്നത് ബോക്‌സോഫീസ് ഹിറ്റിലേക്കാണ്. വഴി തെറ്റാതെ കൃത്യമായി അവിടെത്തന്നെ മാണിക്യനെത്തും. വെറുതെ തള്ളുന്നതല്ല നടക്കാന്‍ പോവുന്ന കാര്യത്തെക്കുറിച്ച് ചെറിയൊരു സൂചന.

  കാള ഇടിച്ചു തെറിപ്പിക്കുന്നത്

  ഇന്നുവരെയുള്ള സിനിമയിലെ പല രീതികളെയും കൂടിയാണ് ആ കാള ഇടിച്ചുതെറിപ്പിക്കുന്നതെന്നും ആരാധകര്‍ അടക്കം പറയുന്നുണ്ട്. എന്തായാലും ഇത് പോലെക്കെ തന്നെയാവുമോ കാര്യങ്ങളെന്ന് നമുക്ക് നോക്കാം.

  English summary
  Odiyan Manikyan gets trolled again.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more