അത് എന്നെക്കുറിച്ചാണോ? ശ്രീനിക്ക് പകരം ശ്രീനി മാത്രം; വിവാദം കത്തിനില്‍ക്കുമ്പോഴും അന്ന് ലാല്‍ പറഞ്ഞത്
നടനും സംവിധായകനുമായ ശ്രീനിവാസനും മോഹന്‍ ലാലും ചേര്‍ന്ന് നിരവധി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ഇടക്കാലത്ത് ഇരുവരു തമ്മില്‍ വലിയ അകലമുണ്ടാവുകയായിരുന്നു. ഒരു നാള്‍ വരും എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് അസ്വാരസ്യങ്ങള്‍ ആരംഭിച്ചതെന്നാണ് കരുതുന്നത്.
ഒരു നാള്‍ വരും എന്ന ചിത്രത്തിന്റെ കഥ ശ്രീനിവാസന്‍ മോഷ്ടിച്ചതാണെന്നാരോപിച്ച് അക്കാലത്ത് ഒരു വ്യക്തി കേസ് കൊടുത്തിരുന്നു. എന്നാല്‍ ഇത് അറിഞ്ഞ മോഹന്‍ലാല്‍ ശ്രീനിവാസനോട് സംഭവം ചോദിക്കുകയും, മോഷ്ടിച്ച സിനിമയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അഭിനയിക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് ഇഷ്ടമാവാതിരുന്ന ശ്രീനിവാസന് മോഹന്‍ലാലിനോട് അകല്‍ച്ച ആരംഭിക്കുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും ഒരുമിച്ചുള്ള സിനിമകള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ അത് കഴിഞ്ഞ് ശ്രീനിവാസനെ നായകനാക്കി നവാഗതനായ സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രം മോഹന്‍ലാലിനെ ആക്ഷേപിച്ചുകൊണ്ടായിരുന്നു എന്നാണ് ചര്‍ച്ചകളുണ്ടായത്. മോഹന്‍ലാലുമായി ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് അദ്ദേഹത്തെ കളിയാക്കി കൊണ്ടാണ് അങ്ങനെ ഒരു ചിത്രം എടുത്തതെന്നും ചര്‍ച്ചകളുണ്ടായി. അതിന് ശേഷം ഇരുവരും പലപ്പോഴും കണ്ടിട്ടില്ല.
അത് കഴിഞ്ഞും ഇതുമായി ബന്ധപ്പെട്ട് പല സംഭവ വികാസങ്ങളും നടന്നെങ്കിലും ആ സമയത്ത് മോഹന്‍ ലാല്‍ ഈ വിഷയത്തെക്കുറിച്ച് ജെബി ജംങ്ക്ഷന് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് വൈറല്‍ ആകുന്നത്. പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രത്തെക്കുറച്ചുള്ള ചോദ്യത്തോടായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
ശ്രീനിവാസന്‍ തന്നെ അപമാനിക്കാനാണ് അങ്ങനെ ഒരു ചിത്രം ചെയ്തതെന്ന് വിശ്വസിക്കുന്നില്ലെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോഴൊന്നും ഇതേക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചിട്ടേ ഇല്ല. സംസാരിക്കാന്‍ താത്പര്യപ്പെടുന്നുമില്ല. കാരണം താന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ആ സിനിമ തന്നെ കുറിച്ചല്ല. തന്നെ കുറിച്ചൊരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാവേണ്ട കാര്യമൊന്നും ശ്രീനിവാസനില്ല.
'ഞങ്ങള്‍ ഒരുപാട് നല്ല സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇനിയും ഒരു അവസരം ലഭിച്ചാല്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കും. അതില്‍ ശാശ്വതമായ ശത്രുത ഒന്നും എന്റെ ഭാഗത്ത് നിന്നില്ല. ശ്രീനിക്കും അങ്ങനെ ഒരു ശത്രുത ഉണ്ടാവേണ്ട കാര്യമില്ലല്ലോ. നമ്മുടെ പല കാര്യങ്ങളും മറ്റുള്ളവര്‍ക്കാണ് പ്രശ്‌നം. ഇത് ഒരു റഫ്‌ളക്‌സ് ആണ്. അന്ന് ശ്രീനിവാസന്‍ അങ്ങനെ ഒരു സിനിമയെടുത്തതില്‍ ആളുകള്‍ അങ്ങനെ പറഞ്ഞു. അത്രയേ ഉള്ളു. പേപ്പറില്‍ ഒരു വാര്‍ത്ത വായിക്കുന്നത് പോലെ, ടെലിവിഷനില്‍ ഒരു സിനിമ കാണുന്നത് പോലെ ഒക്കെ ഇതിനെ കണ്ടാല്‍ മതി,' മോഹന്‍ലാല്‍ പറഞ്ഞു.
ഇത് സത്യാവസ്ഥയിലേക്ക് ഇറങ്ങി ചെന്ന് കണ്ടുപിടിക്കേണ്ട കാര്യമൊന്നുമല്ലല്ലോ. ഒരുപാട് പേര്‍ ഈ കാര്യങ്ങള്‍ എന്നോട് ആ സമയത്ത് ചോദിച്ചിരുന്നു. ഞാന്‍ അതിനോടൊന്നും പ്രതികരിച്ചിട്ടേ ഇല്ല. അത് എന്നെകുറിച്ചാണ് എന്ന് എനിക്ക് തോന്നണ്ടേ? പക്ഷെ ശ്രീനിവാസന് പകരം ശ്രീനിവാസനേ ഉള്ളു എന്നും മോഹന്‍ലാല്‍ പറഞ്ഞു.

എന്നാല്‍ ഇടക്കാലത്ത് അസുഖ ബാധിതനായ ശ്രീനിവാസന്‍ പൊതു വേദിയില്‍ എത്തിയപ്പോള്‍ മോഹന്‍ലാല്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ ചുംബിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇരുവരു തമ്മിലുള്ള അകല്‍ച്ച ഇല്ലാതായിരിക്കുന്നു എന്നും പറഞ്ഞു. എന്നാല്‍ ഇതിന് ശേഷം വീണ്ടും ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിനെക്കുറിച്ച് ശ്രീനിവാസന്‍ നടത്തിയ പ്രസ്താവനകള്‍ വലിയ ചര്‍ച്ചയായി.
മോഹന്‍ലാലിന് കാപട്യമുണ്ടെന്നാണ് ശ്രീനിവാസന്‍ വിവാദ അഭിമുഖത്തില്‍ പറഞ്ഞത്. നസീറിന് മോഹന്‍ ലാലിനെ വെച്ച് സിനിമയെടുക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ വയസാം കാലത്ത് ഇയാള്‍ക്ക് വേറെ പണിയില്ലേ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞതെന്നും ശ്രീനിവാസന്‍ പറഞ്ഞു. അത് കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോഴേക്കും നസീര്‍ അന്തരിച്ചു. അതിന് അടുത്ത ദിവസം അദ്ദേഹത്തെ പുകഴ്ത്തികൊണ്ട് മോഹന്‍ലാലിന്റെ കുറിപ്പ് കണ്ടു.
അതില്‍ തനിക്ക് നസീറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്ന് മോഹന്‍ലാല്‍ എഴുതിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. അത് കഴിഞ്ഞ് താന്‍ മോഹന്‍ലാലിനെ വിളിച്ച്, ഹിപോക്രസി കുറച്ച് കുറയ്ക്കാമായിരുന്നു എന്ന തരത്തില്‍ പറഞ്ഞുവെന്നാണ് ശ്രീനിവാസന്‍ ആ അഭിമുഖത്തില്‍ പറഞ്ഞത്. ഇത് വീണ്ടും ചര്‍ച്ചയായിരുന്നു. മോഹന്‍ലാലുമായി ശ്രീനിവാസനുള്ള അകല്‍ച്ചയും ദേഷ്യവും കുറഞ്ഞിട്ടില്ലെന്ന വിലയിരുത്തലുകളില്‍ വരെയെത്തി ചര്‍ച്ചകള്‍. എന്നാല്‍ അതിന് ശേഷം മോഹന്‍ ലാല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications