For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫോട്ടോ എടുക്കാനുള്ള വ്യഗ്രതയിൽ അമ്മ മഞ്ഞിലൂടെ ഊർന്ന് വീണു, മറക്കാനാവാത്ത യാത്രയെ കുറിച്ച് എസ്തർ

  |

  യാത്രയെ ഇഷ്ടപ്പെടാത്തതായി ആരും തന്നെയുണ്ടാകില്ല. സ്വന്തം നാടിന്റെ മനോഹാരിതയും കാഴ്ചകളും കാണാനാണ് ഏറ്റവും കൂടുതൽ പേരും ആഗ്രഹിക്കുന്നത്. ഇപ്പോഴിത തന്റെ ഇഷ്ടപ്പെട്ട യാത്ര ഓർമകൾ പങ്കുവെച്ച് എസ്തർ അനിൽ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് പ്രിയപ്പെട്ട യാത്ര ഓർമ പങ്കുവെച്ചത്.

  ജലത്തിലെ കാഴ്ച കണ്ട് ആൻഡ്രിയ ജെർമിയ, നടിയുടെ ചിത്രങ്ങൾ വൈറലാകുന്നു

  ഇന്ത്യ മുഴുവനും ചുറ്റി കാണണമെന്നാണ് എസ്തറിന്റെ ഏറ്റവും വലിയ യാത്ര സ്വപ്നം. കുട്ടിക്കാലത്തു നടത്തിയ പുള്ളിക്കാനം യാത്ര മുതൽ ഹിമാലയ താഴ്‌വരയിലെ ഡൽഹൗസി വരെ പല സ്ഥലങ്ങളിലും സഞ്ചരിച്ചിട്ടുണ്ടെന്നു മനോഹരമായ ഓർമ പങ്കുവെച്ച് കൊണ്ട് എസ്തർ പറയുന്നുണ്ട്. നടിയുടെ വാക്കുകൾ ഇങ്ങനെ...

  കുടുംബത്തോടൊപ്പമാണ് അധികം യാത്രകളും.ഇടുക്കിയിലെ പുള്ളിക്കാനം എന്ന സ്ഥലത്തേക്ക് രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നടത്തിയ യാത്രയാണ് എന്റെ ഓർമയിലെ ആദ്യത്തെ യാത്ര. അന്നെടുത്ത ചിത്രങ്ങൾ ഒട്ടിച്ചുവച്ചൊരു ആൽബം ഇടയ്ക്കിടെ അച്ഛന്‍ ഞങ്ങളെ കാണിക്കും. അതുകണ്ട് കണ്ടാവണം അന്നത്തെ ആ പുള്ളിക്കാനം യാത്ര ഒരിക്കൽ കൂടി ആവർത്തിക്കാൻ തോന്നി. ഈ അടുത്ത് കുടുംബത്തോടൊപ്പം അവിടെ വീണ്ടും പോയി. ജീവിതത്തിലെ ഏറ്റവും മെമ്മറബിൾ ആയിട്ടുള്ള രണ്ടു ദിനങ്ങളായിരുന്നു അത്.

  വയനാട് ആണ് കേരളത്തിലെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. കണ്ണൂർ ജില്ലയിലെ കൊട്ടിയൂരാണ് അമ്മയുടെ വീട്.. പുഴയും കാടും മലകളും വെള്ളച്ചാട്ടവുമൊക്കെയായി ഈ രണ്ടിടങ്ങളും പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്. എവിടെയൊക്കെ പോയി എന്തൊക്കെ കണ്ടാലും എന്റെ ഈ നാടിന്റെ ഭംഗിയെ വെല്ലുന്നില്ല എന്നാണ് ഞാൻ കരുതുന്നത്.പഠനം, സിനിമാഷൂട്ടിങ് തുടങ്ങിയവയിൽ നിന്നു കിട്ടുന്ന ഒഴിവ് സമയമാണ് യാത്രകൾക്കായി മാറ്റി വയ്ക്കുന്നത്. കുടുംബവും ഒന്നിച്ച് ഒന്നോ രണ്ടോ ദിവസത്തെ യാത്രകൾക്കാണ് അധികവും പോകാറുള്ളത്

  നോർത്തിന്ത്യൻ യാത്രയെ കുറിച്ചും എസ്തർ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2018 ഏപ്രിലിൽ ആയിരുന്നു ആ യാത്ര.ഡൽഹി, ധർമശാല, ഡൽഹൗസി തുടങ്ങി 15 ദിവസത്തെ ട്രിപ്പായിരുന്നു അത്. വീട്ടിൽ അല്ലാതെ ഞങ്ങളെല്ലാവരും ഒരുമിച്ച് ഇത്രദിവസം കൂടുന്നത് ആ യാത്രയിലാണ്. നേരത്തെ ബുക്ക് ചെയ്ത മുറികളിലായിരുന്നില്ല താമസം. മിലിട്ടറി കൺടോൻമെന്റിലായിരുന്നു. അവിടെയുള്ള മിലിട്ടറി കുടുംബങ്ങളുടെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരുന്നു യാത്രയുടെ പ്ലാൻ. ശാന്തസുന്ദരമായ ഡെസ്റ്റിനേഷനുകളിലൂടെയായിരുന്നു യാത്ര.

  മനസ്സിൽ പ്രണയമുള്ള ഒരാളെ കണ്ടെത്താനായി എസ്തർ അനിൽ | filmibeat Malayalam

  ഡൽഹൗസിയിൽ പോയപ്പോഴാണ് ആദ്യമായി മഞ്ഞ് കാണുന്നത്. ഒരു ഭാഗം മുഴുവൻ മഞ്ഞ് പൊതിഞ്ഞ് നിൽക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. കുറേ നേരം മഞ്ഞിൽ കളിച്ചു. അമ്മയും അന്നാദ്യമായാണ് മഞ്ഞ് കാണുന്നത്. ഒരു ഫോട്ടോ എടുക്കാനുള്ള വ്യഗ്രതയിൽ മഞ്ഞിലൂടെ അമ്മ ഊർന്ന് വീണു. മറക്കാനാവാത്ത അനുഭവമായിരുന്നു അതെന്ന് എസ്തർ പറഞ്ഞു. നോർത്ത് ഇന്ത്യയിലെ കുറച്ച് സ്ഥലങ്ങളേ കണ്ടിട്ടുള്ളൂ. ഇന്ത്യ മുഴുവൻ ചുറ്റിക്കാണണം എന്നാണ് ആഗ്രഹം. പ്രത്യേകിച്ച് നോർത്ത് ഈസ്റ്റ്. കണ്ടതിനേക്കാൾ മനോഹരമാണ് കാണാത്തത്. ഇന്ത്യ പൂർണമായി കാണുക എന്നത് എന്നെങ്കിലും യാഥാർഥ്യമാകും എന്നുറപ്പുള്ള ഒരു സ്വപ്നമാണെന്നും നടി പറയുന്നു

  Read more about: esther anil
  English summary
  Mohanlal Onscreen daughter Esther Anil Recalls Her North Indian Trip Memories
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X