'കല്യാണം കഴിക്കുന്നത് ഡിവോഴ്‌സിന് വേണ്ടിയാണെന്നുള്ള കൺസെപ്റ്റായി, ഞങ്ങൾക്കിടയിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്'
ദാമ്പത്യ ജീവിതത്തിന്റെ മുപ്പത്തിയേഴാം വർഷത്തിലൂടെയാണ് പ്രിയ നടൻ മോഹൻലാലും ഭാര്യ സുചിത്രയും കടന്നുപോകുന്നത്. പ്രണയം എന്നാൽ അറുപത്തിനാലിലും മോഹൻലാലിന് അത് സുചിത്രയാണ്. ബിഗ് സ്ക്രീനിൽ മോഹൻലാലിനെ കണ്ട് തുടങ്ങിയ കാലം മുതൽ സുചിത്ര ആരാധിച്ച് തുടങ്ങിയതാണ്. കോളേജ് കാലത്ത് മറഞ്ഞിരുന്ന് പ്രിയ താരത്തിന് ഫാൻഗേളായി കാർഡുകളും കത്തുകളും അയച്ച സംഭവങ്ങൾ സുചിത്ര തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു തരത്തിലുള്ള വഴക്കും ഉണ്ടാവാത്ത ദാമ്പത്യമല്ല തന്റേതെന്നും കുടുംബമാകുമ്പോൾ പരസ്പരം മനസിലാക്കുക എന്നതാണ് പ്രധാമെന്നും മോഹൻലാൽ പറയുന്നു. സിനിമാ മേഖലയിലെ വിവാഹമോചനങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടൻ.

സ്ട്രോങ്ങായ ഫാമിലി ലൈഫിന് പിന്നിൽ വലിയ രഹസ്യമൊന്നുമില്ല. സിനിമയിൽ നിന്നും വിവാഹം കഴിച്ചവർ ഡിവോഴ്സാകുന്നതിന്റെ പേർസന്റേജ് കുറവാണ്. ഈ മേഖലയിൽ നിന്നും അല്ലാതെ എത്രയോ ഡിവോഴ്സുകൾ നടക്കുന്നു. കേരളത്തിൽ അതൊരു ഫാഷനായി മാറുകയാണ്. കല്യാണം കഴിക്കുന്നത് തന്നെ ഡിവോഴ്‌സിന് വേണ്ടിയാണെന്നുള്ള കോൺസെപ്റ്റായി. ഞങ്ങളുടെ കുടുംബത്തിലും പലവിധ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആണ് എന്ന് പറയുന്നതും പെണ്ണ് എന്ന് പറയുന്നതും രണ്ട് കെമിസ്ട്രിയാണ്. അത് ആദ്യം മനസിലാക്കാൻ ശ്രമിക്കുക എന്നതാണ്.


Click it and Unblock the Notifications