എല്ലാം പഠിച്ചശേഷം എടുത്ത തീരുമാനം, പ്രണവും വിസ്മയയെപ്പോലെയായിരുന്നു, ഇന്ന് ഞങ്ങൾക്ക് അത് സാധിക്കും; മോഹൻലാൽ

അടുത്തിടെയാണ് തന്റെ മകൾ വിസ്മയ സിനിമയിലേക്ക് അരങ്ങേറാൻ പോവുകയാണെന്ന് നടൻ മോഹൻലാൽ സോഷ്യൽമീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. ഒരിക്കലും ആരാധകർ ഇങ്ങനൊരു പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നില്ല. വിസ്മയയ്ക്ക് സിനിമ താൽപര്യമില്ലെന്നാണ് മോഹൻലാൽ ആരാധകർ കരുതിയിരുന്നത്. എന്നാൽ സിനിമ ചെയ്യണമെന്ന ആ​ഗ്രഹം മകൾ ഇങ്ങോട്ട് പ്രകടിപ്പിച്ചതാണെന്ന് മോഹൻലാൽ പറയുന്നു. ന്യൂസ് 18 കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

അവർക്കൊരു സിനിമയിൽ അഭിനയിക്കണമെന്ന് ആ​ഗ്രഹം പറഞ്ഞു. സ്കൂൾ കാലം മുതൽ ആക്ടിങ് ചെയ്യുന്ന കുട്ടിയാണ്. ആക്ടിങ് കോഴ്സുകൾ ചെയ്തിട്ടുണ്ട്. ഡാൻസ് കോഴ്സുകൾ ചെയ്തിട്ടുണ്ട്. പെയിന്റിങ് കോഴ്സുകൾ ചെയ്തിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ പഠിക്കുന്ന ഒരു കുട്ടിയാണ്. ഒരു മാർഷ്വൽ ആർട്ട് പഠിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന കുട്ടിയാണ്.

Vismaya Mohanlal
Photo Credit: Vismaya Mohanlal / Instagram

ഒരു സിനിമയിൽ അഭിനയിക്കാനുള്ള താൽപര്യം ആ കുട്ടി എന്നോട് പ്രകടിപ്പിച്ചു. അതും തുടർച്ചയായി അഭിനയിക്കണം എന്ന് പറഞ്ഞിട്ടില്ല. ഒരു സിനിമയിൽ അഭിനയിക്കാൻ ആ​ഗ്രഹമുണ്ടെന്നാണ് പറഞ്ഞത്. ഒരുപക്ഷെ പ്രണവ് അഭിനയിച്ച് കണ്ടതുകൊണ്ടായിരിക്കാം. ഞാൻ അഭിനയിക്കാൻ പ്രിപ്പേർഡാണെന്ന് പറഞ്ഞപ്പോൾ ജൂഡ് ആന്റണിയുടെ ഒരു കഥ വിസ്മയയ്ക്ക് പറ്റുന്നതാണെന്ന് തോന്നി. അതും മാർഷ്വൽ ആർട്ടുമായി ബന്ധപ്പെട്ട കഥയാണ്.

ആ കഥ കുട്ടിയോടും പറഞ്ഞു. ഞങ്ങളും കേട്ടു. അങ്ങനെയാണ് അത് ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. ആ സിനിമ ഇനി ഉണ്ടാകണം, അഭിനയിക്കണം, റിലീസാകണം. അതൊരു പ്രോസസാണ്. പ്രണവും ഇതുപോലെയായിരുന്നു. അയാളും സ്കൂളിലെ ബെസ്റ്റ് ആക്ടറൊക്കെ ആയിരുന്നു. പക്ഷെ സിനിമയോട് അധികം താൽപര്യമൊന്നും ഉണ്ടായിരുന്നില്ല.

പക്ഷെ ഒരു ഘട്ടം വന്നപ്പോൾ ഇനി അഭിനയിക്കാമെന്ന് പറയുകയായിരുന്നു. ഒരു ആക്ടറിന്റെ മകനോ മകളോ അഭിനയിക്കണമെന്ന് ഒരു റൂളുമില്ല. അത് അവരുടെ ഇഷ്ടമാണ്. ആ ഇഷ്ടം അവർക്ക് വന്നപ്പോൾ എന്നോട് പറയുകയും ചെയ്തു. പിന്നെ ഞങ്ങൾക്കൊരു പ്രൊഡക്ഷൻ ഹൗസുണ്ട്. അതിനുള്ള സൗകര്യങ്ങളുണ്ട്. നമ്മുടെ സൗകര്യത്തിൽ നിന്ന് അവർക്കൊരു സിനിമ ചെയ്ത് കൊടുക്കാൻ സാധിക്കുന്ന സമയമാണ്. അതുകൊണ്ടാണ് വിസ്മയയ്ക്കൊരു സിനിമ കിട്ടിയത്.

അല്ലാതെ മോ​ഹൻലാലിന്റെ മകളാണെന്നതിന്റെ പേരിൽ സിനിമയൊന്നും നാളെ കിട്ടില്ല. നമ്മൾ തന്നെ പ്രൂവ് ചെയ്യണം. ഞങ്ങളുടെ ഫാമിലിയിൽ എല്ലാവരും സിനിമയുമായി ബന്ധപ്പെട്ട ആൾക്കാരാണ്. എന്റെ വൈഫിന്റെ കുടുംബാം​ഗങ്ങളെല്ലാം സിനിമയുമായി ബന്ധപ്പെട്ട് കിടക്കുന്നവരാണ്. എനിക്ക് ഒരുപാട് എക്സൈറ്റ്മെന്റാണെന്ന് പറയാൻ കഴിയില്ല.

Mohanlal Vismaya
Photo Credit: Vismaya Mohanlal / Instagram

നന്നായിട്ട് ചെയ്താൽ അവർക്ക് കൊള്ളാം. അല്ലെങ്കിൽ ഞാൻ ആ​ഗ്രഹിക്കണം. എന്റെ മകൻ വലിയ നടനായി മാറണമെന്ന് ഞാൻ ആ​ഗ്രഹിച്ചിട്ടില്ല. മകളുടെ കാര്യത്തിലും അങ്ങനെ ആ​ഗ്രഹിക്കുന്നില്ല. എന്തിന് ഏറെ എന്നെ കുറിച്ച് തന്നെ ഞാൻ അങ്ങനെ ആ​ഗ്രഹിച്ചിട്ടില്ല. ഇത് ഹാർഡ് വർക്കിന്റെ ഏര്യയാണ്. അത്ര ഈസിയല്ല. ഒരു കാര്യം നമ്മൾ പെർഫോം ചെയ്ത് അത് ആൾക്കാരുടെ മനസിലേക്ക് എത്തി ഇഷ്ടമാവുക എന്നത് വലിയൊരു യാത്രയാണ്.

അതിന് ഒരുപാട് കാര്യങ്ങൾ കൂടിചേരണം... അതിനൊരു ഭാ​ഗ്യം വേണം. സക്സസായാൽ സന്തോഷം അല്ലെങ്കിൽ അത് അവരുടെ കപ്പ് ഓഫ് ടീ അല്ലെന്ന് ഞാൻ കരുതും എന്നാണ് മോഹൻലാൽ പറഞ്ഞത്. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമുള്ള വിസ്മയ മോഹൻലാൽ ഗ്രൈൻസ് ഓഫ് സ്റ്റാർ ഡസ്റ്റ് എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം വളരെ വർഷങ്ങൾക്ക് മുമ്പ് പ്രകാശനം ചെയ്തിരുന്നു. പ്രണവിനെ പോലെത്തന്നെ വിദേശത്തും മറ്റും ചുറ്റിനടക്കാനും ജീവിക്കാനും ഇഷ്‌ടപ്പെടുന്ന വ്യക്തിയാണ് വിസ്മയ.

താരപുത്രി നാട്ടിൽ വല്ലപ്പോഴും മാത്രമാണ് വരാറുള്ളത്. മലയാള സിനിമയിൽ നായികയായി അരങ്ങേറുമ്പോൾ വിസ്മയ എങ്ങനെയാകും പെർഫോം ചെയ്യുക എന്നറിയാനാണ് ആരാധകരും കാത്തിരിക്കുന്നത്.

More from Filmibeat

Read more about: mohanlal vismaya mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X