'എല്ലാവിധ ഫ്രീഡവും അവർക്കുണ്ട്, സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നവരല്ല എന്റെ മക്കൾ, ജീവിതം ആസ്വദിക്കട്ടെ'
പാരന്റിങിന്റെ കാര്യത്തിൽ നടൻ മോഹൻലാലിന് എപ്പോഴും നൂറിൽ നൂറ് മാർക്കാണ് മലയാളികൾ നൽകാറുള്ളത്. ശ്രീനിവാസനും മമ്മൂട്ടിയുമെല്ലാം പുരോഗമനത്തെ കുറിച്ചും മക്കൾക്ക് നൽകേണ്ട സ്വാതന്ത്ര്യത്തെ കുറിച്ചുമെല്ലാം വാചാലരാകാറുണ്ടെങ്കിലും തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് അടുത്ത കാലം വരെ മക്കളെ വളർത്തിയത്. അച്ഛന്റെ നിർബന്ധപ്രകാരം എഞ്ചിനീയറിങ് പഠിച്ചയാളാണ് വിനീത് ശ്രീനിവാസൻ. ഡിഗ്രി ഹോൾഡറായശേഷം മാത്രമാണ് സംഗീതത്തിന് പിന്നാലെ പോകാൻ അനുവാദം നൽകിയത് തന്നെ.
മമ്മൂട്ടിയും അതുപോലെ തന്നെ. ഉപരിപഠനവും വിവാഹവും കഴിഞ്ഞശേഷമാണ് ദുൽഖറിനെ അദ്ദേഹം സിനിമയിലേക്ക് കൊണ്ടുവന്നത്. എന്നാൽ പിതാവെന്ന അധികാരം ഉപയോഗിച്ച് ഒരു കടുംപിടുത്തത്തിനും നിൽക്കാതെ സ്വപ്നങ്ങൾക്കും ഇഷ്ടങ്ങൾക്കും പിന്നാലെ സഞ്ചരിക്കാൻ രണ്ട് മക്കളേയും മോഹൻലാൽ അനുവദിച്ചു.

ഒരിക്കൽ പോലും സിനിമയിൽ അഭിനയക്കണമെന്ന് പോലും മകൻ പ്രണവിനെ മോഹൻലാൽ നിർബന്ധിച്ചിട്ടില്ല. ഒന്നോ രണ്ടോ വർഷങ്ങൾ കൂടുമ്പോൾ മാത്രമാണ് പ്രണവ് സിനിമകൾ ചെയ്യുന്നത്. വർഷങ്ങൾക്കുശേഷം എന്ന സിനിമയിൽ അഭിനയിച്ചശേഷം പ്രണവ് യാത്രയിലായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി പ്രണവ് സ്പെയ്നിലാണ്. അവിടെ ഏതോ ഒരു ഫാമിൽ ജോലി ചെയ്യുന്നുണ്ട്. എന്താണ് ചെയ്യുന്നതെന്ന് ശരിക്കും എനിക്കറിയില്ല. താമസവും ഭക്ഷണം കിട്ടുമെങ്കിലും പൈസ കിട്ടില്ല.
ഫാമിൽ ആട്ടിൻകുട്ടിയോ കുതിരയെയോ നോക്കുന്ന ജോലിയായിരിക്കും. വാശിയൊന്നും ഇല്ലാത്ത ഒരാളാണ് അപ്പു. അവന് ഇഷ്ടമുള്ളത് എന്താണോ അത് ചെയ്യും എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ സുചിത്ര പറഞ്ഞത്. ആഡംബരം നിറഞ്ഞ വസ്ത്രമോ താമസമോ പോലും പ്രണവിന് താൽപര്യമില്ല. യാത്രകൾ, ബുക്ക്സ്, സംഗീതം എന്നിവയെല്ലാമാണ് ഇഷ്ടപ്പെട്ട മേഖല.
ചേട്ടനെപ്പോലെ തന്നെ വിസ്മയയും സ്റ്റാർ കിഡ് എന്ന ലേബലിൽ ജീവിക്കാൻ താൽപര്യമില്ലാത്തയാളാണ്.ചേട്ടനൊപ്പവും കൂട്ടുകാർക്കൊപ്പവുമെല്ലാം വിസ്മയയും യാത്രകൾ നടത്താറുണ്ട്. അച്ഛനെപോലെ ആയോധന കലകള്‍ വിസ്മയയ്ക്കും ഇഷ്ടമാണ്. തായ് മാര്‍ഷ്യര്‍ ആട്സ് പഠിച്ചിട്ടുണ്ട്. യാത്രകളും എഴുത്തും വായനയുമാണ് വിസ്മയയുടെ ലോകം.
ക്ലേ ആര്‍ട്സുകളോടും വരകളോടും പ്രത്യേക താത്പര്യമുണ്ട്. അച്ഛന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് കാണാൻ മക്കൾ രണ്ടുപേരും വിദേശത്ത് നിന്നും ചെന്നൈയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മക്കൾക്കൊപ്പമാണ് മോഹൻലാൽ ചെന്നൈയിലെ ബറോസിന്റെ പ്രിവ്യു ഷോ കണ്ടത്. അതേസമയം ബറോസ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു തമിഴ് ചാനലിന് മോഹൻലാൽ നൽകിയ അഭിമുഖം വൈറലായിരുന്നു.

മക്കളെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ ആരാധകരും ഏറ്റെടുത്തു. മകന്‍ പ്രണവിന്റെ സിനിമയെ കുറിച്ച് എന്താണ് അഭിപ്രായം?. സിനിമ ചെയ്യുന്നതിന് മുമ്പ് പ്രണവ് അച്ഛനോട് ഉപദേശം ചോദിക്കാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് ലാൽ നൽകിയ മറുപടി ഇങ്ങനെയായിരുന്നു... പ്രണവ് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന ആളല്ല. വളരെ മിതമായി മാത്രം സിനിമ ചെയ്യുന്ന ആളാണ്. ഇപ്പോള്‍ അദ്ദേഹം പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തു.
പിന്നെ ഉപദേശം നല്‍കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഉപദേശം നല്‍കുക എന്നത് ചെറിയ കാര്യമല്ല. ഉപദേശം നല്‍കാന്‍ മാത്രം വലിയൊരു ആളുമല്ല ഞാന്‍. എന്റെ മക്കള്‍ രണ്ടുപേരും അവരുടെ ജീവിതം ആസ്വദിക്കുകയാണ്. അതിനുള്ള എല്ലാ സ്വാതന്ത്ര്യവും അവര്‍ക്കുണ്ട്. അവരൊരിക്കലും ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തിട്ടില്ല.
യാത്രകളൊക്കെയായി തിരക്കിലാണ് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. പ്രണവിനെ കുറിച്ച് എപ്പോൾ സംസാരിക്കുമ്പോഴും ഒരു വ്യക്തി എന്ന രീതിയിലുള്ള എല്ലാ ബഹുമാനവും മോഹൻലാൽ നൽകാറുണ്ട്. മകനെപ്പോലും നടൻ അദ്ദേഹം എന്ന് അഭിസംബോധന ചെയ്യുന്നത് കേൾക്കുമ്പോൾ അഭിമാനം തോന്നാറുണ്ടെന്നാണ് ആരാധകർ പറയാറുള്ളത്.


Click it and Unblock the Notifications