ഒരു പ്രായം കഴിഞ്ഞാൽ മോഹൻലാൽ സന്യാസ ജീവിതത്തിലേക്കോ?, ഒന്നും തള്ളിക്കളയാനാകില്ല, ഒരുപാടിഷ്ടമാണെന്ന് താരം!

നേരിന്റെ ട്രെയിലർ പുറങ്ങിയശേഷം പ്രേക്ഷകരെല്ലാം നല്ലൊരു മോഹൻലാൽ സിനിമ കാണാമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ കുറച്ച് നാളുകളായി മോഹൻലാലിലെ നടനെ കാണാൻ സാധിക്കൊരു സിനിമ റിലീസ് ചെയ്തിട്ടില്ലെന്നത് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കുള്ള കാരണം. ജീത്തു ജോസഫാണ് സിനിമയുടെ സംവിധായകൻ. നടൻ എന്നതിലുപരി ആഴമേറിയ വായനയും യാത്രകളോട് അതിയായ താൽപര്യമുള്ള വ്യക്തിയാണ് മോഹൻലാൽ.

പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞ സ്ഥലങ്ങളിലേക്കും ആളുകളിലേക്കും എത്തിച്ചേരാൻ എങ്ങനെയും അദ്ദേഹം സമയം കണ്ടെത്തും. ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിൽ അദ്ദേഹം നടത്താറുള്ള ആത്മീയ യാത്രകളുടെ ചിത്രങ്ങളും വീഡിയോകളും പലപ്പോഴായി സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ലോകം അറിയപ്പെടുന്ന പ്രതിഭയായിരുന്നിട്ടും അതിൽ അഹങ്കരിക്കാനോ ഞാനെന്ന ഭാവത്തോടെ സംസാരിക്കാനോ മോഹൻലാൽ ശ്രമിക്കാറില്ല. എല്ലാം ഒരു അനു​ഗ്രഹമെന്നാണ് അദ്ദേഹം പറയാറുള്ളത്.

Mohanlal

മോഹൻലാലിന്റെ അഭിമുഖങ്ങൾ കേൾക്കുമ്പോൾ തന്നെ ഒരു യാത്ര കഴിഞ്ഞെത്തിയ അനുഭവം തോന്നാറുണ്ടെന്നാണ് ആരാധകർ പറയാറുള്ളത്. സിനിമയിലേക്ക് എത്തിപ്പെട്ടില്ലായിരുന്നെങ്കിൽ താൻ ഒരുപാട് സഞ്ചാരങ്ങൾ നടത്തുമായിരുന്നുവെന്നാണ് മോഹൻലാൽ പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ ആത്മീയതയെ കുറിച്ചും തന്റെ ജീവിതത്തിലെ സൗഹൃദങ്ങളെ കുറിച്ചും മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

നേര് സിനിമയുടെ പ്രമോഷനെത്തിയപ്പോഴാണ് ആത്മീയമായ ചിന്തയിലേക്ക് മാറാനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് താരം മറുപടി നൽകിയത്. മോഹൻലാലിന്റെ ഏറ്റവും വലിയ സമ്പാദ്യം അദ്ദേഹത്തിന്റെ സൗഹൃദമാണെന്നാണ് താരത്തെ പരിചയമുള്ളവർ പറയാറുള്ളത്. സ്കൂൾ കാലഘട്ടം മുതലുള്ള സുഹൃത്തുക്കളുമായി അ​ദ്ദേഹം ഇപ്പോഴും അടുപ്പം സൂക്ഷിക്കുന്നുണ്ട്.

ജീവിതത്തിൽ സൗഹൃദത്തിന് ഇത്ര മേൽ വാല്യൂ എന്തുകൊണ്ട് കൊടുക്കുന്നുവെന്ന് അവതാരകൻ ചോദിച്ചപ്പോൾ താരം പറഞ്ഞ മറുപടി ഇതായിരുന്നു... 'ഒരാളോട് നല്ല രീതിയിൽ ചിരിച്ച് സംസാരിക്കുക, നല്ല രീതിയിൽ പെരുമാറുക എന്നത് നമ്മുടെ ബേസിക് സംഗതിയാണ്. നമുക്ക് ഓരോ ആളുകൾക്കും പേഴ്സണലായി പല വിഷയങ്ങൾ ഉണ്ടായേക്കാം.'

'എന്നാൽ അത് മറ്റുള്ളവരിലേക്ക് എത്തിക്കാതെ പോസിറ്റീവായ സംഗതികൾ സ്‌പ്രെഡ്‌ ചെയ്യാൻ ശ്രമിച്ചാൽ എല്ലാവരിലും സന്തോഷം നിറയും. സൗഹൃദം എല്ലാ സ്ഥലത്തും സംഭവിക്കുന്നതാണ്. എന്നാൽ നല്ല സുഹൃത്തുക്കൾ സംഭവിക്കുന്നത് കുറവായിരിക്കും അല്ലേ. നല്ല സൗഹൃദം എന്നും ഇഷ്ടപെടുന്ന ആളാണ് ഞാൻ. എനിക്ക് എല്ലാ രീതിയിലും ഉള്ള സുഹൃത്തുക്കമുണ്ട്. സ്പിരിച്വൽ തോട്ട്സ് ഉള്ള സുഹൃത്തുക്കളുണ്ട്.'

mohanlal

'ചെറുപ്പകാലം മുതൽക്കെ അത്തരക്കാരുണ്ട്. ചിലപ്പോൾ അത്തരത്തിലുള്ള ചിന്തകൾ ചെറുപ്പം മുതലേ ഉണ്ടായതുകൊണ്ടാകാം ഇങ്ങനെയൊക്കെയായതും. ഒരു പ്രായം കഴിഞ്ഞാൽ ആത്മീയമായ ചിന്തയിലേക്ക് മാറാനുള്ള സാധ്യതയുണ്ടോയെന്ന് ചോദിച്ചാൽ സാധ്യത നമുക്ക് അറിയില്ലല്ലോ ഒന്നും തള്ളിക്കളയാനാകില്ല. അതിനുവേണ്ടി ശ്രമിക്കുന്നില്ല. പിന്നെ നമ്മുടെ ജീവിതത്തിന്റെ പോക്ക് എങ്ങനെയെന്ന് നിർവചിക്കാൻ നമുക്ക് സാധിക്കില്ലല്ലോ. അറിഞ്ഞാൽ അതിന്റെ രസവും പോകുമല്ലോ.'

'മനപൂർവം അതിലേക്ക് പോകാൻ താൽപര്യമില്ല. പക്ഷെ അതിലെ പല കാര്യങ്ങളും എനിക്ക് ഉള്ളുകൊണ്ട് ഒരുപാട് ഇഷ്ടവുമാണ്. അത് എന്റെ സുഹൃത്തുക്കൾ കാരണമാണ്. കുറച്ചുനാളത്തേക്ക് ആത്മീയത സംഭവിക്കാൻ സാധ്യത ഇല്ല. ചിലപ്പോൾ സംഭവിച്ചേക്കാം. സംഭവിക്കാതെയും ഇരിക്കാം', എന്നാണ് മോഹൻലാൽ പറഞ്ഞത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X