For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാവും പകലും അധ്വാനിച്ച സിനിമകള്‍ പരാജയപ്പെട്ടു! അതില്‍ വിഷമമുണ്ടാകുമെന്ന് നടന്‍ മോഹന്‍ലാല്‍

  |
  വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ച സിനിമകള്‍ വളരെ മോശമായി, മോഹൻലാൽ

  പുതിയ തലമുറ പരാജയത്തെ ഉള്‍കൊള്ളാന്‍ പഠിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. തൃപ്പുണിത്തറ ജെടി പാര്‍ക്കില്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍ കേരളയുടെ ഔദ്യോഗിക ഉദ്ഘാടനവും അച്ചീവ്‌മെന്റ് അവാര്‍ഡ് വിതരണവും നടത്തിയിരുന്നു. ഇവിടെ നിന്നും കുട്ടികളോട് സംസാരിക്കുന്നതിനിടെ നിരവധി കാര്യങ്ങളാണ് മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

  സിനിമയിലുണ്ടാവുന്ന വിജയങ്ങളെ കുറിച്ചും പരാജയങ്ങളെ കുറിച്ചും മനസ് തുറന്ന മോഹന്‍ലാല്‍ ഒത്തിരി പ്രതീക്ഷയോടെ വന്ന തന്റെ സിനിമകള്‍ പരാജയപ്പെട്ടതിനെ കുറിച്ചും സൂചിപ്പിച്ചു. വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പല സിനിമകളും പരാജയമായിരുന്നു. മാത്രമല്ല മോദി ഒരിക്കല്‍ കുട്ടികളോട് പറഞ്ഞൊരു കാര്യവും സംസാരത്തിനിടയില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

   മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്

  മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്

  കുട്ടികളെ കാണുമ്പോള്‍ തന്റെ സ്‌കൂള്‍ കാലമാണ് ഓര്‍മ്മ വരുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു. ഞാനൊരു ശരാശരി വിദ്യാര്‍ഥിയായിരുന്നു. വലിയ മാര്‍ക്കറ്റുകളോ അവകാശവാദങ്ങളോ ഇല്ലാത്ത സ്‌കൂള്‍ കാലം. പക്ഷെ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയിട്ടുണ്ട്. പത്താം ക്ലാസിലും അതേ പുരസ്‌കാരം കിട്ടി. നിങ്ങളെല്ലാം നിങ്ങളുടെ മേഖലയില്‍ വിജയിച്ച കുട്ടികളാണ്. ആ വിജയികള്‍ക്ക് പഴയ ശരാശരി വിദ്യാര്‍ഥിയുടെ അഭിനന്ദങ്ങള്‍.

  വിജയമാണ് നിങ്ങളെ ഇവിടെ എത്തിച്ചത്. എല്ലാ മനുഷ്യരുടെയും ലക്ഷ്യം വിജയം തന്നെയാണ്. തോല്‍ക്കണമെന്ന് വിചാരിച്ച് ആരും ഒരു കാര്യവും ചെയ്യാറില്ല. പക്ഷെ ഏത് ലഹരിയും മനുഷ്യന്റെ ബോധത്തെ നശിപ്പിക്കും. എന്നത് പോലെ വിജയത്തിനൊപ്പം പരാജയവും ഏറ്റുവാങ്ങാനുള്ള മനസ്സുണ്ടാകണം. ജീവിതത്തില്‍ പലപ്പോഴും തോറ്റെന്ന് വരാം. പുതിയ തലമുറയ്ക്ക് തോല്‍വിയെ ഉള്‍കൊള്ളാന്‍ പ്രയാസമുള്ളത് പോലെ തോന്നുന്നു. നാം കാണുന്ന വാര്‍ത്തകളൊക്കെ അതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ചെറിയ തോല്‍വി പോലും നിങ്ങളെ നിരാശയിലേക്ക് തള്ളിവിടുന്നു. ഇനി ജീവിതമില്ല എന്നുവരെയാകും ചിന്ത.

  രാവും പകലും അധ്വാനിച്ച എന്റെ എത്രയോ സിനിമകള്‍ പരാജയപ്പെട്ടിരിക്കുന്നു. വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ച പല ചിത്രങ്ങളും വളരെ മോശമായി പരാജയപ്പെട്ടു. തീര്‍ച്ചയായും വിഷമമുണ്ടാകും. കാരണം ഒരുപാട് പേരുടെ അധ്വാനമാണ് ഒരു സിനിമ. പക്ഷെ പാരജയങ്ങളില്‍ ഞാന്‍ തളര്‍ന്നില്ല, കൂടുതല്‍ നന്നായി ജോലി ചെയ്യാന്‍ അതെന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് പരാജയങ്ങളെ ഞാന്‍ കണ്ടത്. ഇപ്പോഴും കാണുന്നത്. വിജയങ്ങളില്‍ ഉന്മാദം കൊള്ളാറുമില്ല. വിജയത്തെയും പരാജയത്തെയും ഒരുപോലെ കാണാനാണ് ശ്രമിക്കുന്നതെന്നും മോഹന്‍ലാല്‍ കുട്ടികളോടായി പറഞ്ഞു.

  പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരിക്കല്‍ ഒരു കുട്ടി ചോദിച്ച കാര്യവും മോഹന്‍ലാല്‍ തുറന്ന് പറഞ്ഞു. ആരാകാനാണ് ഞാന്‍ ശ്രമിക്കേണ്ടത് എന്ന ചോദ്യത്തിന് എന്തെങ്കിലുമൊക്കെ നല്ലത് ചെയ്താല്‍ എന്തെങ്കിലുമൊക്കെയായി തീരുമെന്ന മറുപടിയാണ് മോദി നല്‍കിയിരുന്നത്. അത് വളരെ മനോഹരമായ കാര്യമാണ്. നല്ല കാര്യങ്ങള്‍ മാത്രം ചെയ്യാന്‍ ശ്രമിക്കുകയാണ് കുട്ടികള്‍ ചെയ്യേണ്ടത്. ചടങ്ങില്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍ കേരളയുടെ ലോഗോ പ്രകാശനവും നടന്നു.

  മോഹന്‍ലാലിന്റെ കരിയറില്‍ ഹിറ്റുകള്‍ പിറക്കാതെ പോയ വര്‍ഷമായിരുന്നു 2018. ജൂലൈയിലെത്തിയ നീരാളി വലിയ പരാജയമായിരുന്നു നേരിട്ടത്. പിന്നീടെത്തിയ ഡ്രാമയും പരാജയമായി. ബിഗ് ബജറ്റിലൊരുക്കിയ ഒടിയന് ആദ്യം ലഭിച്ചത് നെഗറ്റീവ് റിവ്യൂസായിരുന്നു. ഇത് സിനിമയെ മുഴുവനുമായി ബാധിച്ചു. പ്രതീക്ഷിച്ച പോലൊരു വലിയ തരംഗമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിയാതെ പോവുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം റിലീസ് ചെയ്ത ലൂസിഫര്‍ അതിഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. അതിവേഗം നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രം 200 കോടിയും സ്വന്തമാക്കിയിരുന്നു.

  Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

  English summary
  Mohanlal opens about failure of movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X