കാറില്‍ പോവുമ്പോള്‍ കണ്ടത്, അയാള്‍ പോസ്റ്ററിലെ ഞാനുമായി വന്‍ അടിയാണ്: മോഹന്‍ലാല്‍
മലയാളികളുടെ സൂപ്പര്‍ സ്റ്റാറായ മോഹന്‍ലാല്‍ ഇന്നും നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ് നില്‍ക്കുകയാണ്. ഭാവാഭിനയത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നടന്‍ മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിലും പേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ നേരിലും അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചത്.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ വില്ലനായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടന്‍ ഒരു കാലത്ത് മലയാള സിനിമയുടെ നട്ടെല്ല് എന്ന് പറയാവുന്ന രീതിയിലുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടനുമാണ്. മാസ് ആക്ഷന്‍ ഹീറോയായും വളരെ വള്‍നറബിള്‍ ആയ കഥാപാത്രങ്ങളും മോഹന്‍ലാല്‍ ചെയ്തു.

തന്മാത്ര, ചിത്രം, താളവട്ടം, പ്രണയം തുടങ്ങിയ ചിത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. കോമഡിയും അസമാന്യമായി ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച നടന്‍ കൂടിയാണ് അദ്ദേഹം. വന്ദനം, കാക്കകുയില്‍, കിലുക്കം, മിന്നാരം, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം കോമഡി ചെയ്തു. അതില്‍ തന്നെ കൂടുതലും പ്രിയദര്‍ശന്‍ സിനിമകളായിരുന്നു.
പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളില്‍ അധികവും വലിയ ഹിറ്റുകളാണ് എന്നത് മാത്രമല്ല, ഇന്നും മലയാളികളെ ചിരിപിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉള്ള ചിത്രം കൂടിയാണ്. എന്നാല്‍ ഒരു കാലത്ത് രഞ്ജിത്ത് ജോഷി തുടങ്ങിയ സംവിധായകരുടെ മാസ് ആക്ഷന്‍ സിനിമകളിലും നടന്‍ വേഷമിട്ടു. അടുത്ത കാലത്ത് അത്തരത്തില്‍ ഇറങ്ങിയ ഒരു ചിത്രം പുലിമുരുഗനായിരുന്നു.
ചിത്രം കേരളത്തില്‍ വലിയ ഹിറ്റ് സമ്മാനിച്ച ചിത്രമാണ്. വൈശാഖ് സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രക്ഷേകര്‍ക്ക് പ്രിയപ്പെട്ട സിനിമയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താന്‍ ഒരിക്കല്‍ പുറത്ത് നിന്ന് കണ്ട കാഴ്ചയെക്കുറിച്ച് വിശദീകരിക്കുകയാണ് മോഹന്‍ലാല്‍. ഒരാള്‍ തന്റെ പുലിമുരുഗന്റെ പോസ്റ്ററിനോട് വഴക്ക് കൂടുന്നതാണ് താന്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സിനിമയില്‍ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം ഇനിയും വരാനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

എനിക്ക് ഏറ്റവു ഇഷ്ടമുള്ള കഥാപാത്രം ഏതാണെന്ന് ചോദിച്ചാല്‍ ഞാന്‍ ഇപ്പോഴും അതിനായി കാത്തിരിക്കുകയാണ് എന്നാണ് പറയുക. ഇപ്പോള്‍ ഈ അടുത്ത് ഏറ്റവും ഇഷ്ടമുള്ള സിനിമ ഏതാണെന്ന് ചോദിച്ചാല്‍ മലൈക്കോട്ടൈ വാലിബന്‍ എന്ന് പറയാം. എന്റെ പോസ്റ്റര്‍ വേറെ ആള്‍ക്കാര്‍ നോക്കി നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്നും മോഹന്‍ ലാല്‍ പറഞ്ഞു.
വളരെ കാലം മുമ്പ്, പുലി മുരുഗന്റെ പോസ്റ്ററിന്റെ മുന്നില്‍ നില്‍ക്കുന്നത് കണ്ടിരുന്നു. എനിക്ക് തോന്നുന്നത് അയാള്‍ മദ്യപിച്ചിരുന്നെന്നാണ്. അയാള്‍ പോസ്റ്ററിലെ ഞാനുമായി ഫുള്‍ ഫൈറ്റ് ആണ്.
ഇടിക്കുന്നു പുള്ളിയെപിടിക്കാന്‍ പോകുന്നു, എനിക്ക് അയാളെ അടുത്തേക്ക് വിളിക്കണം എന്നുണ്ടായിരുന്നു. പക്ഷെ അതിന് മുമ്പെ വണ്ടി പോയി. അങ്ങനെ പോസ്റ്ററിനോടൊക്കെ സംസാരിക്കുന്നവരുണ്ടാകാം. ഞാന്‍ പോസ്‌റ്റേഴ്‌സ് തീര്‍ച്ചയായും കാണാറുണ്ടെന്നും മോഹന്‍ ലാല്‍ പറഞ്ഞു.


Click it and Unblock the Notifications











