'ഇരുവറില്‍ എന്തുകൊണ്ട് ഞാന്‍ എന്ന് ചോദിച്ചിട്ടുണ്ട്, ആ സിനിമയ്ക്ക് പിന്നീട് ഒരുപാട് കുഴപ്പങ്ങളുണ്ടായി'

മണി രത്‌നത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രകാശ് രാജ് എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഇരുവര്‍. തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രം പറയുന്ന സിനിമയായി കരുതപ്പെടുന്ന ഇരുവര്‍ ഇന്നും ഒരു ക്ലാസിക് സിനിമയെന്ന രീതിയിലാണ് വിലയിരുത്തപ്പെടുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെയും പ്രകാശ് രാജിന്റെയും പ്രകടനവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 2020ലെ മാതൃഭൂമി ക ഫെസ്റ്റിലെ പരിപാടിയിലാണ് മോഹന്‍ലാല്‍ ഇരുവറിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയത്. എന്തുകൊണ്ടാണ് തന്നെ ആ കഥാപാത്രം ചെയ്യാന്‍ വിളിച്ചു എന്ന് ചിന്തിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

mohanlal

എന്തുകൊണ്ടാണ് എന്നെ തന്നെ ഈ ചിത്രിത്തില്‍ മണിരത്‌നം കാസ്റ്റ് ചെയ്തത് എന്ന് ചിന്തിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ആ സിനിമ, എം.ജി.ആര്‍ കരുണാനിധി എന്നിവരുടെ കഥയായിട്ട് കണ്ടു. ഒരുപാട് പേര്‍ അവരുടെ കഥയാണെന്ന് പറയുന്നു. ആദ്യമായി കഥ പറയുമ്പോള്‍ രണ്ട് സുഹൃത്തുക്കളുടെ കഥ എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് മോഹന്‍ ലാല്‍ പറയുന്നു.

എംജിആറുമായി എനിക്ക് സാദൃശ്യമോ കാര്യങ്ങളോ ഒന്നുമില്ല. പിന്നെ എന്തുകൊണ്ടാണ് ഞാന്‍ എന്ന് ചോദിച്ചിരുന്നു. അതിന് അദ്ദേഹം പറഞ്ഞത്, ഇത് എം ജി ആര്‍ എന്ന നടന്റെ സിനിമയിലുള്ള സിനിമാ നടന്റെ ജീവിതമല്ല നമ്മള്‍ കാണിക്കുന്നത്. അദ്ദേഹത്തിന്റെ വ്യക്തി ജീവിതമാണ്.

സിനിമയില്‍ അങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. എങ്ങനെയാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്, അതിന് വേണ്ടി എന്തോരം കഷ്ടപ്പെട്ടു, സിനിമയിലൂടെ രാഷ്ട്രീയത്തില്‍ വന്നു. അതിലൂടെ മുഖ്യമന്ത്രിയായി, അവസാനം അദ്ദേഹത്തിന്റെ മരണം വരെയാണ് ആ സിനിമ. ഇന്ത്യയില്‍ നിര്‍മിച്ച മികച്ച 100 സിനിമകളില്‍ ഒന്നാണ് ആ സിനിമയെന്നും അദ്ദേഹം പറഞ്ഞു.

അത്ര ഭംഗിയുള്ള ചിത്രമാണ് ഇരുവര്‍. ഇന്ത്യയില്‍ മിക്ക സ്ഥലത്തും പോയി ഷൂട്ട് ചെയ്തിട്ടുള്ള സിനിമ കൂടിയാണ്. ആ സിനിമയ്ക്ക് പില്‍ക്കാലത്ത് ഒരുപാട് കുഴപ്പങ്ങളുണ്ടായി. അതിന്റെ സെന്‍സറിന് ഒരുപാട് കുഴപ്പങ്ങളുണ്ടായി. ഒരുപാട് സീനുകള്‍ അവര്‍ മ്യൂട്ട് ചെയ്തു കളഞ്ഞു. അതിനെ കുറിച്ച് നമ്മള്‍ സംസാരിക്കേണ്ട കാര്യമില്ല. പക്ഷെ ഒരു ആക്ടര്‍ എന്ന രീതിയില്‍ ഒരുപാട് ഷെയ്ഡ്‌സ് ഉള്ള ഒരു കഥാപാത്രമായിരുന്നു.

അയാള്‍ വളരെ അംബീഷ്യസ് ആണ്. പുള്ളി പുള്ളിയുടെ നിലനില്‍പ്പിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു. അതെല്ലാം, വളരെ സട്ട്ല്‍ ആയിട്ടാണ് ചെയ്തിരിക്കുന്നത്. വളരെ സൂക്ഷിച്ച് പഠിച്ചാല്‍ ഒത്തിരി പ്രത്യേകതകളുള്ള സിനിമയാണ്. ഒരു സിനിമ ചെയ്യാനും സംവിധായകനാകാനും ആഗ്രഹിക്കുന്നവര്‍ കണ്ടിരിക്കേണ്ട സിനിമയാണ്.

പില്‍ക്കാലത്ത് എംജിആറുമായി സഹകരിച്ച ഒരുപാട് പേരെ കണ്ടുമുട്ടാന്‍ ഇടയായിരുന്നു. അദ്ദേഹവുമായി അടുത്ത് ബന്ധമുള്ള ഒരുപാട് പേര്‍ പറഞ്ഞു, അദ്ദേഹവുമായി വളരെ വലിയ സാമ്യതകള്‍ താന്‍ ചെയ്തതില്‍ ഉണ്ടായിരുന്നു എന്ന്. അതെങ്ങനെയാണെന്ന് ചോദിച്ചാല്‍ അറിയില്ല. അത് ആ സിനിമയില്‍ തന്നെ കാണാം.

mohanlal

ഞാന്‍ ശരിക്കും ഒരു എംജിആര്‍ ഫാന്‍ ആണ്. അദ്ദേഹത്തിന്റെ ഒത്തിരി സിനിമകള്‍ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ സിനിമയിലെ ഒരു കാര്യം പോലും അതില്‍ ഉപയോഗിച്ചിട്ടില്ല. സിനിമാനടന്‍ അല്ലാത്ത എംജിആറിനെയാണ് ആ സിനിമയില്‍ പറയുന്നത്.

വളരെ പഴയ തമിഴ് ഒക്കെയാണ് അതില്‍ പറഞ്ഞിരിക്കുന്നത്. അതിലെ പാട്ടുകള്‍ കൊണ്ടും ക്രാഫ്റ്റ് കൊണ്ടും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സിനിമയാണ് ഇരുവര്‍ എന്നും മോഹന്‍ ലാല്‍ പറഞ്ഞു. ആ സിനിമയില്‍ തനിക്ക് അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അതിന് മണിരത്‌നത്തോട് നന്ദി പറയുന്നതായും മോഹന്‍ ലാല്‍ പറഞ്ഞു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X