twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉമ്മയ്ക്കും ബാപ്പയ്ക്കും ഇതുപോലെയല്ലേ, മമ്മൂട്ടിയോട് അന്ന് ബാപ്പ പറഞ്ഞത്, ആ സംഭവത്തെ കുറിച്ച് ലാൽ

    |

    സിനിമയ്ക്ക് അപ്പുറമുള്ള ബന്ധമാണ് മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ളത്. മോഹൻലാലിന് മൂത്ത സഹോദരനാണ് മമ്മൂട്ടി. സിനിമയുടെ പേരിൽ ആരാധകർ തമ്മിൽ വഴക്കുണ്ടാക്കുമ്പേഴും ഇവർ ഒരേ മനസ്സുമായി മുന്നോട്ട് പോവുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മമ്മൂട്ടിയുമായുളള ആത്മബന്ധത്തെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകളാണ്. താൻ ജീവിതത്തിൽ പലതും പഠിച്ചത് ഇച്ചാക്കായിലൂടെയാണെന്നാണ് മോഹൻലാൽ പറയുന്നത്. മനോരമ ഓൺലൈനിലാണ് പ്രിയപ്പെട്ട മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ തുറന്നെഴുതിയത്.

    mammootty- mohanlal

    ദുൽഖറിൻ്റെ പ്രിയതമ, ഭാര്യയ്ക്കൊപ്പമുള്ള പ്രിയപ്പെട്ട നിമിഷങ്ങൾ പങ്കുവെച്ച് താരംദുൽഖറിൻ്റെ പ്രിയതമ, ഭാര്യയ്ക്കൊപ്പമുള്ള പ്രിയപ്പെട്ട നിമിഷങ്ങൾ പങ്കുവെച്ച് താരം

    സു​​​ലുവിന്റെ ​​​​​​പ്ര​​​സ​​​വം​ അടുത്തിരിക്കുന്ന സമയം, മമ്മൂട്ടി അനുഭവിച്ച ടെൻഷൻ വലുതായിരുന്നുസു​​​ലുവിന്റെ ​​​​​​പ്ര​​​സ​​​വം​ അടുത്തിരിക്കുന്ന സമയം, മമ്മൂട്ടി അനുഭവിച്ച ടെൻഷൻ വലുതായിരുന്നു

    ബാപ്പയുടെ അതേ വാത്സല്യം ജീവിതത്തിൽ പകർത്തിയ മകനാണ് മമ്മൂക്ക എന്നാണ് മോഹൻലാൽ പറയുന്നത്. ഇപ്പോഴിത ഒരു പഴയ സംഭവം മോഹൻലാൽ വെളിപ്പെടുത്തുകയാണ് . മമ്മൂക്ക തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ലാൽ പറയുന്നു. ദുൽഖർ സൽമാൻ ജനിച്ച കാലത്തെ സംഭവമായിരുന്നു ഇത്. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ...

    മകളെ മറന്നോ എന്നൊക്കെ ചോദിക്കന്നവരോട്, എലിസബത്തിന്റെ മുന്നിൽ വെച്ചാണ് പറയുന്നത്, വികാരാധീനനായി ബാലമകളെ മറന്നോ എന്നൊക്കെ ചോദിക്കന്നവരോട്, എലിസബത്തിന്റെ മുന്നിൽ വെച്ചാണ് പറയുന്നത്, വികാരാധീനനായി ബാല

    ചെന്നൈയിൽ നിന്ന്

    ദുൽഖർ സൽമാൻ ജനിച്ച കാലത്തു മമ്മൂക്കയ്ക്കു ചെന്നൈയിൽ നിന്നുതിരിയാൻ സമയമില്ലാത്തത്ര തിരക്കാണ്. സെറ്റിൽനിന്നു സെറ്റിലേക്കുള്ള യാത്രകൾ. ഇന്നത്തെപ്പോലെയല്ല അന്നു സിനിമ. പലപ്പോഴും മാസത്തിലൊരിക്കൽ നാട്ടിലെത്തുക തന്നെ പ്രയാസം. ഒരിക്കൽ രാത്രി കൊച്ചിയിലെ വീട്ടിലെത്തി രാവിലെ ചെന്നൈയിലേക്കു തിരിച്ചുപോയി. അത്തവണ വന്നപ്പോൾ ചെമ്പിൽ പോയി ബാപ്പയെ കണ്ടില്ല. കുറച്ചു ദിവസത്തിനു ശേഷം ബാപ്പ വിളിച്ചപ്പോൾ എന്താണു വരാതിരുന്നതെന്നു ചോദിച്ചു. മമ്മൂക്ക പറഞ്ഞു, ''മോനെ കാണാൻ വല്ലാത്ത തിടുക്കമായി. അതുകൊണ്ട് ഓടിവന്നു കണ്ടു തിരിച്ചുപോന്നതാണ്. ഉടനെ വീണ്ടും വരാം.'' ബാപ്പ തിരിച്ചു ചോദിച്ചു: 'ചെമ്പിലുള്ള ഉമ്മയ്ക്കും ബാപ്പയ്ക്കും ഇതുപോലെ മോനെ കാണാൻ തിടുക്കം കാണില്ലേ?''. എന്ന്.
    മമ്മൂക്ക തന്നെ ഇതും പറഞ്ഞതാണ്.

    മമ്മൂട്ടിയുടെ വത്സല്യം

    വല്ലാത്തൊരു വാത്സല്യമാണിത്. അതനുഭവിക്കാനും അതേ അർഥത്തിൽ ജീവിതത്തിൽ പകർത്താനും കഴിയുന്നത് അതിലും വലിയ ഭാഗ്യം. ബാപ്പയുടെ അതേ വാത്സല്യം ജീവിതത്തിൽ പകർത്തിയ മകനാണു മമ്മൂക്ക. ഏതു തിരക്കിനിടയിലും അദ്ദേഹം കുടുംബവുമായി േചർന്നുനിന്നു. സിനിമയിൽ അദ്ദേഹം കോംപ്രമൈസ് ചെയ്തത് ഇതിനു വേണ്ടി മാത്രമാണ്. പലപ്പോഴും ഈ വാത്സല്യം അടുത്തുനിന്നു കണ്ട ആളാണു ഞാൻ. അതിൽ കുറച്ചു വാത്സല്യം എനിക്കും കുടുംബത്തിനും കിട്ടിയിട്ടുണ്ടെന്നും മോഹൻലാൽ പറയുന്നു താരങ്ങളെ പോലെ തന്നെ രണ്ട് കുടുംബംഗങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണ്. സന്തോഷത്തിലും സങ്കടത്തിലും ഇരു കുടുംബംഗങ്ങളും പങ്കുചേരാനുണ്ട്.

    മക്കളുടെ സൗഹൃദം

    മോഹൻലാലിന്റെ മകൾ വിസ്മയയുടെ പുസ്തകം വായിച്ചതിന് ശേഷം ആശംസയുമായി ദുൽഖർ സൽമാൻ എത്തിയിരുന്നു. താരത്തിന്റെ കുറിപ്പ് അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'സ്വന്തം ചാലു ചേട്ടൻ' ഡിക്യു അവസാനം കുറിച്ചത്. ഇതിനെ കുറിച്ചും മോഹൻലാലും പറഞ്ഞിരുന്നു. ''എന്റെ മകളുടെ പുസ്തകം വായിച്ച ശേഷം ദുൽഖർ സൽമാൻ എഴുതിയ കുറിപ്പിന്റെ അവസാനം കുറിച്ചത് 'സ്വന്തം ചാലു ചേട്ടൻ' എന്നാണ്. എന്റെ മകളെ സ്വന്തം അനിയത്തിയായി ഇപ്പോഴും അവർക്കു തോന്നുന്നു എന്നതു മമ്മൂക്ക പകർന്നു നൽകിയ വാത്സല്യത്തിന്റെ തുടർച്ചയാണ്. പ്രണവും ദുൽഖറുമെല്ലാം അടുത്തറിയുന്നു എന്നതിലും വലിയ സന്തോഷമുണ്ടോട'' എന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്. പ്രണവിന്റെ സിനിമകൾക്ക് ആശംസയുമായും ദുൽഖർ എത്താറുണ്ട്..

    Recommended Video

    മമ്മൂട്ടിയെ കുറിച്ച് മോഹന്‍ലാലിന്റെ വാക്കുകള്‍ | Filmibeat Malayalam
    ജ്യേഷ്ഠനും അനിയനും

    മമ്മൂട്ടിയുടെ സഹോദരന്മാർ വിളിക്കുന്നത് പോലെ ഇച്ചാക്ക എന്നാണ് മോഹൻലാലും വിളിക്കുന്നത്. ഭാഭി എന്നാണ് സുൽഫത്തിനെ വിളിക്കുന്നത്. പലപ്പോഴും ഞാൻ ജീവിതം കണ്ടത് ഈ ഇച്ചാക്കയിലൂടെയാണ്. ഒരുപാട് അച്ചടക്കവും ചിട്ടയുമുള്ള ഒരു ജ്യേഷ്ഠനും അതൊന്നുമില്ലാത്ത അനിയനുമാണ് ഞങ്ങളെന്നു പറയാം. എനിക്കിപ്പോഴും മമ്മൂട്ടിയെന്ന നടന്റെ ജീവിതവും അഭിനയവും അദ്ഭുതമാണ്. സിനിമകൾ കണ്ടും പഠിച്ചും ജീവിക്കുന്ന ഒരാൾ. ഇതുപോലെ സ്വന്തം ജീവിതം രൂപപ്പെടുത്തിയെടുത്തൊരു നടനെയും ഞാൻ കണ്ടിട്ടില്ല. എന്നാൽ, 50 വർഷം മുൻപുള്ള അതേ മനസ്സോടെയാണു ഇച്ചാക്ക ഇന്നും ജീവിക്കുന്നതെന്നും മോഹൻലാൽ പറയുന്നുണ്ട്..

    Read more about: mammootty mohanlal
    English summary
    Mohanlal Opens Up About Mammootty Homesickness, Throwback interview Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X