Don't Miss!
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
തനിക്ക് ചെയ്യാൻ കഴിയാതെ പോയ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു, പ്രണവിനെ കുറിച്ച് മോഹൻലാൽ
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് പ്രണവ് മോഹൻലാൽ. അച്ഛന്റെ പേരിൽ സിനിമയിൽ എത്തി പ്രണവ് പിന്നീട് സ്വന്തം നിലയിൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലാണ് പ്രണവിനെ അധികവും കാണുന്നത്. സാധാരണക്കാരൻ എന്ന ഇമേജാണ് താരപത്രനുള്ളത്. വലിപ്പ ചെറുപ്പമില്ലാതെ തിരിച്ചും അങ്ങനെ തന്നെയാണ്. എല്ലാവരോടും വളരെ വിനയത്തോടെയാാണ് പെരുമാറുന്നത്.
മമ്മൂട്ടിയുടെ വാശികൾ പലപ്പോഴും വിജയം ആകാറുണ്ട്, കുറുപ്പിന്റെ തിയേറ്റർ റിലീസിന് പിന്നിൽ മെഗാസ്റ്റാർ
റിലീസിന് മുമ്പെ ചരിത്ര നേട്ടവുമായി മോഹൻലാലിന്റെ മരയ്ക്കാർ, ചിത്രത്തിന് ആശംസയുമായി ആരാധകർ
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പ്രണവിനെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ്. മരയ്ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട് ഏഷ്യനെറ്റിന് നൽകിയ അഭിമുഖത്തിലാണ് മകനെ കുറിച്ച് വാചാലനായത്. നമുക്ക് ആഗ്രഹിച്ചതും ചെയ്യാൻ പറ്റാത്തതുമായ കാര്യങ്ങൾ പ്രണവ് ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ടെന്നാണ് മോഹൻലാൽ പറയുന്നത്. തുടക്കത്തിൽ ഈ സിനിമയിൽ അഭിനയിക്കാൻ താൽപര്യമില്ലായിരുന്നു. എന്നാൽ സിനിമയിൽ അഭിനയിച്ച് തുടങ്ങിയതിന് ശേഷം ബഷീറിന്റെ പുസ്തകങ്ങളൊക്കെ ഇരുന്ന് വായിക്കുന്നത് കണ്ടുവെന്നും മകനെ കുറിച്ച് മോഹൻലാൽ പറയുന്നു. പ്രിയദർശനം ഈ അഭിമുഖത്തിലുണ്ടായിരുന്നു. ഒരിക്കലും പ്രണവും കല്യാണിയും ഒന്നിച്ചൊരു സിനിമയിൽ അഭിനയിക്കുമെന്ന് തങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല എന്നാണ് പ്രിയദർശൻ പറയുന്നത്.
അഞ്ജലിയും ഹരിയും ദേവിയും വന്നു, ശിവൻ എത്തിയില്ല,സജിൻ കല്യാണത്തിന് വരാത്തതിനെ കുറിച്ച് അപ്സര

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ.. പ്രണവ് യാത്ര ചെയ്യുന്നത് കാണുമ്പോൾ വലിയ സന്തോഷമാണ്. തനിക്കും ഇതുപോലെ യാത്രകൾ ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ അന്ന് പറ്റിയില്ല. ഒന്ന് അൽപം മാറിപ്പോയിരുന്നെങ്കിൽ താനും അതുപോലെ പോയേനെ. പ്രണവിനെ കാണുമ്പോൾ സന്തോഷമാണ്. നമ്മൾ ആഗ്രഹിച്ചതും ചെയ്യാൻ പറ്റാത്തതുമായ ഒരുപാട് കാര്യങ്ങൾ അയാൾ ചെയ്യുന്നു. ഒരുപാട് യാത്ര ചെയ്യുന്നുണ്ട്. സ്വതന്ത്രനായി നടക്കുന്നു. അതിൽ ഒരുപാട് സന്തോഷമുണ്ട്. അതുപോലെ തന്നെ ഇടയ്ക്ക് സിനിമ ചെയ്യുന്നുണ്ടെന്നും ലാൽ അഭിമുഖത്തിൽ പറഞ്ഞു.

തുടക്കത്തിൽ പ്രണവിനും ഈ സിനിമയിൽ അഭിനയിക്കാൻ താൽപര്യം ഇല്ലായിരുന്നു എന്നും മോഹൻലാലും പറയുന്നുണ്ട്. വളരെ നിർബന്ധിച്ചതിന് ശേഷമാണ് ഈ സിനിമയിൽ അഭിനയിച്ചത്. എന്നാൽ അഭിനയിച്ചതിന് ശേഷം മലയാളം പഠിക്കണമെന്നൊക്കെയുള്ള ആഗ്രഹം വന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്കങ്ങളൊക്കെ വായിക്കുന്നത് കണ്ടു. അതുപോലെ അവൻ മലയാളം പഠിച്ചുവെന്നും മോഹൻലാൽ പറയുന്നു. സിനിമ പ്രണവ് കണ്ടിട്ടില്ലെന്നും ആൾ പോർച്ചുഗല്ലിലാണെന്നും മോഹൻലാൽ മകനെ കുറിച്ച് പറയുന്നു,

മകൾ സിനിമയിൽ എത്തിയതിനെ കുറിച്ച് പ്രിയദർശനും പറയുന്നുണ്ട്.'' നമ്മളുടെ കുട്ടികളെ കുറിച്ച് നമുക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. പക്ഷെ അവർ നമ്മുടെ പ്രതീക്ഷയ്ക്ക് മുകളിലേയ്ക്ക് വളരുമ്പോഴാണ് നമുക്ക് സന്തോഷം തോന്നുന്നത്. കല്യാണി ഒരിക്കലും സിനിമയിൽ എത്തുമെന്ന് താൻ വിചാരിച്ചില്ല.
Recommended Video

കല്യാണി സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ താൻ ആദ്യം ചോദിച്ചത് നിനക്ക് അഭിനയിക്കാൻ അറിയുമോ എന്നാണ്. ശ്രമിച്ച് നോക്കട്ടെ അച്ഛാ.. ശരിയായില്ലെങ്കിൽ വേണ്ട എന്നായിരുന്നു പറഞ്ഞത്. മലയാളം പഠിക്കാൻ വേണ്ടി പഴയ സിനിമകൾ കാണും. അത്രയും എഫർട്ട് എടുക്കുന്നത് കാണുമ്പോൾ നമുക്ക് ഏറെ സന്തോഷമാണ് തോന്നുന്നത്. കൂടാതെ പ്രണവും കല്യാണിയും ഒന്നിച്ചൊരു സിനിമയിൽ അഭിനയിക്കുമെന്ന് തങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ഇതൊക്കെ ജീവിതത്തിൽ സംഭവിച്ച് പോയതാണെന്ന് അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍