twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രഞ്ജിനിയാകെ തടിച്ചു, അതിലൊരു സൗന്ദര്യമില്ലേ? ഞാനും തടിയനാണ്! ബ്രിട്ടാസിന്റെ ചോദ്യത്തെ പൊളിച്ചടുക്കി മോഹന്‍ലാൽ

    |

    താരങ്ങള്‍ പറയുന്ന ചെറിയൊരു കാര്യമാണെങ്കില്‍ പോലും അതും വലിയ വാര്‍ത്തയാവാറുണ്ട്. അത്തരത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നടനും സംവിധായകനുമായ ജൂഡ് ആന്റണിയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ജൂഡിന്റെ തലയില്‍ മുടിയില്ലാത്തതിനെ പറ്റിയാണ് മമ്മൂട്ടി സംസാരിച്ചത്.

    ഒടുവില്‍ ഈ വിഷയത്തില്‍ മാപ്പ് പറഞ്ഞ് മെഗാസ്റ്റാര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിനിടയില്‍ നടന്‍ മോഹന്‍ലാലിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു തുടങ്ങിയ സിനിമകളിലെ നായികയായിരുന്ന നടി രഞ്ജിനിയുടെ തടിയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ കിടിലന്‍ മറുപടി പറയുകയായിരുന്നു മോഹന്‍ലാല്‍.

    Also Read: ഐശ്വര്യ റായിയെ ഉപേക്ഷിച്ചു, ഇനിയത് പറയേണ്ടതില്ലല്ലോ; വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിന് വിവേക് ഒബ്‌റോയ്Also Read: ഐശ്വര്യ റായിയെ ഉപേക്ഷിച്ചു, ഇനിയത് പറയേണ്ടതില്ലല്ലോ; വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിന് വിവേക് ഒബ്‌റോയ്

    മോഹന്‍ലാലിനോട് കിടിലനൊരു ചോദ്യവുമായി രഞ്ജിനി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു

    വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോണ്‍ ബ്രിട്ടാസിനൊപ്പം ജെബി ജംഗ്ഷന്‍ എന്ന ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. അഭിമുഖത്തിനിടെ മോഹന്‍ലാലിനോട് കിടിലനൊരു ചോദ്യവുമായി രഞ്ജിനി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു.

    ചിത്രം സിനിമയടക്കം എന്തെങ്കിലും കാര്യങ്ങള്‍ ചേട്ടന് എന്നോട് ചോദിക്കാനുണ്ടോ എന്നായിരുന്നു രഞ്ജിനി മോഹന്‍ലാലിനോട് ചോദിക്കുന്നത്. ഉണ്ടെന്ന് പറഞ്ഞ മോഹന്‍ലാല്‍ അതിന് മറുപടി പറയുന്നതിന് മുന്‍പേ അവതാരകന്‍ ഇടയില്‍ കയറി സംസാരിച്ചു.

    Also Read: നമ്മള്‍ കൂടെ നിന്നവര്‍ നമ്മള്‍ തകരുമ്പോള്‍ ഒപ്പമുണ്ടാകില്ല; വിങ്ങലോടെ ജാസ്മിന്‍, ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല!Also Read: നമ്മള്‍ കൂടെ നിന്നവര്‍ നമ്മള്‍ തകരുമ്പോള്‍ ഒപ്പമുണ്ടാകില്ല; വിങ്ങലോടെ ജാസ്മിന്‍, ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല!

    'രഞ്ജിനി അങ്ങ് തടിച്ച് പോയല്ലേ' എന്നാണ് ബ്രിട്ടാസ് മോഹന്‍ലാലിനോട് ചോദിക്കുന്നത്

    'രഞ്ജിനി അങ്ങ് തടിച്ച് പോയല്ലേ' എന്നാണ് ബ്രിട്ടാസ് മോഹന്‍ലാലിനോട് ചോദിക്കുന്നത്. 'ബ്യൂട്ടി ലൈസ് ഇന്‍ ഫ്‌ളെഷ്, നോട്ട് ഇന്‍ ബോണ്‍സ്', എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നാണ് ബ്രിട്ടാസിന്റെ ചോദ്യത്തിനുള്ള മറുപടിയായി മോഹന്‍ലാല്‍ പറഞ്ഞത്. അതിലൂടെ മോഹന്‍ലാലിന്റെ സൗന്ദര്യ വീക്ഷണം എന്താണെന്ന് മനസിലായല്ലോ എന്നായി ബ്രിട്ടാസ്.

    അങ്ങനെയല്ലല്ലോ, അതിലൊരു സൗന്ദര്യമുണ്ടല്ലോ, തടിച്ചത് കൊണ്ട് അവര്‍ മോശമാണെന്ന് പറയാനാവില്ലല്ലോ. ഞാനും തടിച്ചിട്ടുള്ള ഒരാളല്ലേ എന്ന് മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

    മോഹന്‍ലാലിനെ കുറ്റപ്പെടുത്തുന്നവര്‍ക്കുള്ള മറുപടിയായിട്ടാണ് ഈ വീഡിയോ പ്രചരിച്ചത്

    അതേ സമയം മോഹന്‍ലാലിനെ കുറ്റപ്പെടുത്തുന്നവര്‍ക്കുള്ള മറുപടിയായിട്ടാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. മമ്മൂട്ടി തന്റെ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചു. മോഹന്‍ലാല്‍ ആയിരുന്നെങ്കില്‍ അങ്ങനെ ചെയ്യില്ലെന്ന ആരോപണമാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇത്തരം വിഷയങ്ങളില്‍ മമ്മൂട്ടിയുടെ പക്വതയെ കുറിച്ച് പറഞ്ഞവര്‍ മോഹന്‍ലാലിനെ മോശക്കാരാനാക്കാനും ശ്രമിച്ചിരുന്നു.

    ചെയ്ത തെറ്റ് ആര് തിരുത്തിയാലും അതിനെ അഭിനന്ദിക്കണം

    'ചെയ്ത തെറ്റ് ആര് തിരുത്തിയാലും അതിനെ അഭിനന്ദിക്കണം. എന്ന് കരുതി ആരെയും ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാത്ത ഈ മനുഷ്യന്റെ മേല്‍ കുതിര കേറാന്‍ വരാതെ ഇരിക്കാന്‍ ശ്രമിക്കുക', എന്നാണ് മോഹന്‍ലാലിന്റെ ഈ വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ട് ഒരു ആരാധകന്‍ എഴുതിയിരിക്കുന്നത്.

    ജോണ്‍ ബ്രിട്ടാസിന്റെ പരാമര്‍ശത്തിനെതിരെയും ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്

    വളരെ കുറഞ്ഞ സമയം കൊണ്ട് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബോഡി ഷെയിമിങ്ങോ, പൊളിറ്റിക്കല്‍ കറക്ടനസോ ചര്‍ച്ച ചെയ്യാത്ത, എന്നാല്‍ ബോഡി ഷെയിമിങ് ഒരു തമാശയായി മാത്രം കണ്ടിരുന്ന കാലത്താണ് മോഹന്‍ലാല്‍ ഇത്രയും മനോഹരമായി ആ വിഷയത്തില്‍ സംസാരിച്ചത്.

    തടിയുണ്ടെന്നത് കരുതി അതില്‍ സൗന്ദര്യമില്ലെന്നല്ലല്ലോ എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം ഒത്തിരി പേര്‍ക്ക് ആശ്വാസം നല്‍കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല ജോണ്‍ ബ്രിട്ടാസിന്റെ പരാമര്‍ശത്തിനെതിരെയും ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്.

    മോഹൻലാലിൻ്റെ വീഡിയോ കാണാം

    English summary
    When Mohanlal Opens Up Beauty Lies In Flesh And Not In Bones, Old Video Goes Viral Amid Mammootty Issue. Read In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X