എന്റെ ആ സിനിമയുടെ ആയുസ്സ് ഒരു ദിവസം കൊണ്ട് തീര്‍ന്നു കിട്ടി, പരാജയത്തെ കുറിച്ച് മോഹന്‍ലാല്‍

സെപ്റ്റംബർ 4 മോഹൻ ലാൽ തന്റെ സിനിമ ജീവിതത്തിൽ എന്നെന്നും ഓർമിച്ചിരിക്കുന്ന ദിനമാണ്. താരത്തിന്റെ ആദ്യ ചിത്രമായ തിരനോട്ടം ഒരുങ്ങിയത് 1978 ലെ ഒരു സെപ്റ്റംബർ 4 ആയിരുന്നു, എന്നാൽ ആ സിനിമ വെളിച്ചം കാണാതെ പോയെങ്കിലും ഇന്ന് തിരനോട്ടം പ്രകേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.ആ സിനിമയുടെ മഹത്വം കൊണ്ടല്ല മോഹൻലാൽ എന്ന നടൻ ആദ്യമായി സിനിമയുടെ വെള്ളിവെളിച്ചത്തെത്തിയത് തിരനോട്ടത്തിലൂടെയാണ്. ഇന്ന് ആ സിനിമയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രസക്തിയാണുള്ളത്.‌

thiranottam

ഇപ്പോഴിത താന്‍ ആദ്യമായി മുഖം കാണിച്ച സിനിമയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് മോഹന്‍ലാല്‍. ഇതാദ്യമായിട്ടാണ് ലാലേട്ടൻ തിരനോട്ടത്തെ പറ്റി സംസാരിക്കുന്നത്. മാതൃഭൂമി ആഴ്ചപതിപ്പിന്‍റെ പ്രത്യേക ഓണപംക്തിയില്‍ മോഹന്‍ലാല്‍ സിനിമയെ കുറിച്ച് മനസ് തുറക്കുന്നത്. 'തിരനോട്ടം' എന്ന സിനിമയ്ക്ക് സംഭവിച്ച പ്രധാന പ്രതിസന്ധി അക്കാലത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകള്‍ക്ക് പ്രാധാന്യം കുറഞ്ഞതാണെന്നും ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് താരം പറഞ്ഞു.

"അന്നത്തെ മലയാളത്തിലെ പലപത്രങ്ങളിലും 'തിരനോട്ടം' എന്ന സിനിമയുടെ പരസ്യമുണ്ടായിരുന്നു. നാന സിനിമാ വാരികയിലും ചിത്രത്തെക്കുറിച്ച് ധാരാളം റിപ്പോര്‍ട്ടുകളുണ്ടായി. അതൊക്കെ ഏറെ സന്തോഷം നല്‍കിയെങ്കിലും അപ്പോഴേക്കും മലയാള സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്നും കളറിലേക്കുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞിരുന്നു. പൂര്‍ത്തിയായതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ എഴുപതോളം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുടെ കാര്യം വലിയ പ്രതിസന്ധിയിലായി. അക്കൂട്ടത്തില്‍ തിരനോട്ടവും ഉള്‍പ്പെട്ടു. എങ്കിലും തിരുവെങ്കിടം മുതലാളിയുടെ സഹായം കൊണ്ട് കൊല്ലത്തെ കൃഷ്ണ തിയേറ്ററില്‍ ഒരു ഷോ മാത്രം പ്രദര്‍ശിപ്പിച്ച് തിരനോട്ടം പെട്ടിക്കുള്ളിലായി". മോഹന്‍ലാല്‍ പറയുന്നു.

മോഹൻലാലിന്റെ സുഹൃത്തുകൾ ആയ പ്രിയദർശൻ,സുരേഷ്കുമാർ,അശോക്‌കുമാർ,മണിയൻപിള്ളരാജു,തുടങ്ങിയവർ ചേർന്നാണ് തിരനോട്ടം ഒരുക്കുന്നത്. അശോക്‌കുമാർ സംവിധയകാൻ ആയും പ്രിയദർശൻ അസിസ്റ്റന്റ്‌ ഡയറക്ടർ ആയും സുരേഷ്കുമാർ ക്ലാപ്പ് ബോയ്‌ ആയും,ശശിന്ദ്രൻ നിർമ്മാതാവ് ആയും, ഇ ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചു. മോഹൻലാലിനെ വെച്ച് ആദ്യ രംഗം ചിത്രികരിച്ചത് സൈക്കിൾ ഓടിക്കുന്ന രംഗംമായിരുന്നു. മോഹൻലാലിനെ വെച്ച് ഇ ആദ്യ രംഗംചിത്രികരിച്ചത് 1978.സെപ്റ്റംബർ.4 നു രാവിലെ 11.30 നു മോഹൻലാലിന്റെ തിരുവനന്തപുരത്തെ മുടവൻമുഗളിലെ വീടിനു മുൻപിൽവെച്ചായിരുന്നു തിരനോട്ടത്തിന്റെ ആദ്യ രംഗം ചിത്രികരിച്ചത് .ഇതിൽ ലാലിന്റെ വേഷം ഒരു മുണ്ട് മാത്രമായിരുന്നു .ചിത്രത്തിൽ കൂട്ടപ്പൻ എന്ന ഒരു ഹാസ്യകഥാപാത്രമാണ് . മോഹൻലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X