കട്ട് പറഞ്ഞാൽ അവർക്ക് പ്രണയം പോകും എനിക്ക് പോകില്ല, തനിക്ക് പ്രണയം തീരുന്നത് അപ്പോൾ മാത്രമാണ്...
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. താരങ്ങളുടെ ഇടയിൽ പോലും നടന് വലിയ ആരാധകരുണ്ട്. ലഭിക്കുന്ന അവസരങ്ങളിലെല്ലാം മോഹൻലാലിനോടുള്ള ആരാധന വെളിപ്പെടുത്താറുമുണ്ട്. എല്ലാവരോടും വളരെ അടുത്ത സൗഹൃദമാണ് മോഹൻലാലിനുള്ളത്. എളിമയോടെയുള്ള പെരുമാറ്റമാണ് നടനെ എല്ലാവരുടേയും പ്രിയങ്കരനാക്കുന്നത്.
മോഹൻലാലിനോടൊപ്പം സിനിമയിൽ ചെറിയ വേഷമെങ്കിലും അഭിനയിക്കണമെന്നാണ് സിനിമയിൽ സജീവമായി നിൽക്കുന്നവരുടേയും സിനിമ സ്വപ്നം കണ്ട് നടക്കുന്നവരുടേയും ആഗ്രഹം. സഹതാരത്തെ ഫ്രീയാക്കി കൊണ്ടാണ് നടൻ അഭിനയിക്കുന്നത്. ഇത് താരങ്ങൾ പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമയിൽ അതിമനോഹരമായി പ്രണയം അഭിനയക്കുന്ന നടൻ കൂടിയാണ് ലാൽ. ഇപ്പോഴിത സിനിമയിലെ പ്രണയരംഗങ്ങൾ അഭിനയിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് മോഹൻലൽ. ജെബി ജെംഗ്ഷന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നടൻ മുകേഷ് ചോദിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയിൽ പ്രണയം രംഗം അഭിനയിക്കുമ്പോൾ മോഹൻലാൽ എന്നതിൽ ഉപരി കഥാപാത്രമായി മാറുമോ? അങ്ങനെ മാറുകയാണെങ്കിൽ എപ്പോഴാണ് തിരിച്ച് മോഹൻലാൽ ആയി മാറുന്നത്? അതോ ആകില്ലേ എന്നായിരുന്നു മുകേഷിന്റെ ചോദ്യം. ഒരു സിനിമയുടെ മികച്ചതാവണമെങ്കിൽ എല്ലാവരും കംഫർട്ടബിളായി അഭിനയിക്കണം. കൂടെയുള്ളവർ അവർ ഫ്രീയായി അഭിനയിച്ചാൽ മാത്രമേ നമുക്കും നല്ലത് പോലെ അഭിനയിക്കാൻ സാധിക്കുകയുളളൂ. അതിന് വേണ്ടി അവരെ ആ സമയത്ത് ഞാൻ കംഫർട്ടബിൾ ആക്കാറുണ്ട്. പ്രത്യേകിച്ച് പ്രണയരംഗങ്ങളിൽ .

ഒരു പരിചയവും ഇല്ലാത്ത രണ്ട് പേരായിരിക്കും പ്രണയം അഭിനയിക്കുക. അതുകൊണ്ട് നമ്മൾ ചില തമാശകളൊക്കെ പറഞ്ഞ് അവരെ ഓക്കെയാക്കാൻ നോക്കും. അത് നമുക്ക് കൂടി വേണ്ടിയിട്ടാണ്. നടന്റെ പ്രണയം എപ്പോൾ പോകും എന്നുള്ള ചോദ്യത്തിനും മോഹൻലാൽ രസകരമായ ഉത്തരം നൽകി. കട്ട് എന്ന് പറയുമ്പോൾ അവർക്ക് പ്രണയം പോകും എന്നാൽ എനിക്ക് സിനിമ തീരുന്നത് വരെ ആ പ്രണയം ഉണ്ടാകുമെന്ന് രസകരമായി മോഹൻലാൽ പറഞ്ഞു

എന്തിനാണ് നിങ്ങൾ പ്രണയം നഷ്ടപ്പെടുത്തുന്നതെന്നും മോഹൻലാൽ മറു ചോദ്യം ചോദിക്കുന്നുണ്ട്. അത് അങ്ങനെ തന്നെ ഇരുന്നോട്ടെ. എന്റെ പ്രണയം നിഷേധിക്കാൻ നിങ്ങൾക്ക് ഒരാൾക്കും അവകാശമില്ലെന്നാണ് പറയുന്നത്. നിങ്ങൾക്ക് പ്രണയിക്കാതിരിക്കാം എനിക്ക് പ്രണയിച്ചാൽ എന്താണ് കുഴപ്പം...പ്രണയത്തെ കുറിച്ചുള്ള ഒരു വചനത്തെ ഉദ്ധരിച്ച് കൊണ്ട് മോഹൻലാൽ പറഞ്ഞു.

പ്രണയം എന്ന് പറയുന്നത് ഏറ്റവും മനോഹരമായ ഒരു വികാരമാണ്. എല്ലാ ജീവജാലങ്ങൾക്കും തോന്നുന്ന ഒന്നാണ്. എല്ലാത്തിനോടും പ്രണയം തോന്നാം. അത് അതിൽ തന്നെ കിടന്നോട്ടെ, നമ്മൾ അതിൽ നിന്ന് എന്തിനാണ് മറുന്നത്, മോഹൻ ലാൽ ചോദ്യത്തിന് ഉത്തരം നൽകി കൊണ്ട് പറഞ്ഞു. മലയാള സിനിമയുടെ എവർഗ്രീൻ റൊമാന്റിക് ഹീറോയാണ് മോഹൻലാൽ. തുടക്കം മുതൽ ഇന്നുവരെ അത് തുടർന്ന് പോകുന്നുണ്ട്.


Click it and Unblock the Notifications











