twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണവ് സിനിമയിൽ വരാൻ കാരണം താൻ അല്ല, പ്രിയൻ ചോദിച്ചപ്പോൾ അറിയില്ലെന്ന് പറഞ്ഞു, വെളിപ്പെടുത്തി മോഹൻലാൽ

    |

    മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മലയാള സിനിമയാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ഡിസംബർ 2 ന് ആയിരുന്നു സിനിമ റിലീസ് ചെയ്യുന്നത് എന്നാൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പ്രതീക്ഷക്കൊത്ത് ചിത്രം ഉയര്‍ന്നില്ല എന്നായിരുന്നു പ്രേക്ഷകരുടെ പ്രാധാന പരാതി. എന്നാൽ നല്ല അഭിപ്രായങ്ങളും പ്രേക്ഷകർ പറയുന്നുണ്ട്. ട്രോളുകളും വിമർശനങ്ങളും സിനിമയെ ചുറ്റിപ്പറ്റി പ്രചരിക്കുന്നുണ്ടെങ്കിലും വൻ കളക്ഷനാണ് ലഭിച്ചിരിക്കുന്നത്.

    തടി കുറയ്ക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു, അവസാനത്തേത് ഫലം കണ്ടു, മേക്കോവറിനെ കുറിച്ച് ശാലുതടി കുറയ്ക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു, അവസാനത്തേത് ഫലം കണ്ടു, മേക്കോവറിനെ കുറിച്ച് ശാലു

    ഇപ്പോഴിത മരയ്ക്കാറിനെ കുറിച്ചും ചിത്രം നൽകിയ ധൈര്യത്തെ കുറിച്ചും വാചാലനായി മോഹൻലാൽ. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം സിനിമയെ കുറിച്ച് മനസ് തുറന്നത്. ഇതിലും വലിയ സിനിമകൾ വരാനിരിക്കുന്നുവെന്നും മരയ്ക്കാർ നൽകിയ ധൈര്യമാണ് അതിന് പിന്നിലെന്നും മോഹൻലാൽ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

    തോറ്റാലും പിന്നെയും പരിശ്രമിച്ചു കൊണ്ടേയിരിക്കണം, വന്നു ചേരുക തന്നെ ചെയ്യും, കിടലൻ ഫിറേസിന്റെ വാക്കുകൾതോറ്റാലും പിന്നെയും പരിശ്രമിച്ചു കൊണ്ടേയിരിക്കണം, വന്നു ചേരുക തന്നെ ചെയ്യും, കിടലൻ ഫിറേസിന്റെ വാക്കുകൾ

    ഇതുകൊണ്ടൊക്കെയാണ് റിമി ടോമി എല്ലാവർക്കും പ്രിയങ്കരിയാവുന്നത്, പ്രായം വെളിപ്പെടുത്തി താരം..ഇതുകൊണ്ടൊക്കെയാണ് റിമി ടോമി എല്ലാവർക്കും പ്രിയങ്കരിയാവുന്നത്, പ്രായം വെളിപ്പെടുത്തി താരം..

    വലിയ സിനിമകൾ

    ഇതിലും വലിയ സിനിമകൾ ഉണ്ട് . മൂന്ന് സിനിമകളാണ് ആശിർവാദ് വലിയ സിനിമകളായി കണ്ടിരിക്കുന്നത്. ഒന്ന് ബറോസാണ്, മറ്റൊന്ന് എമ്പൂരാൻ പിന്നീടുള്ളത് ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്നത്. ഇപ്പോൾ നടക്കുന്ന സിനിമയല്ല. അതിന് ശേഷം ശേഷം ഒരു സിനിമ കൂടിയുണ്ട്. അതും ഒരു വലിയ സിനിമയാണ്. അങ്ങനെ മൂന്ന് ചിത്രങ്ങളാണ് ഞങ്ങളുടെ ഒരു ഡ്രീം ആയി ആശീർവാദ് കാണുന്നത്.

    മക്കൾ സിനിമയിൽ

    മക്കൾ സിനിമയിൽ എത്തിയതിനെ കുറിച്ചും മോഹൻലാൽ പറയുന്നു. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് എന്നിവരും മരയ്ക്കാറിന്റെ ഭാഗമാകുന്നുണ്ട്. മക്കൾ സിനിമയുടെ ഭാഗമായത് സംഭവിച്ച് പോയതാണ്. ഈ സിനിമ പ്ലാൻ ചെയ്യുന്ന സമയത്ത് ഇവരാരും സിനിമയിലില്ല. പ്രണവ് ആയാലും കീർത്തിയായലും നമ്മൾ നിർബിന്ധിച്ചാണ് സിനിമയിലേയ്ക്ക് വന്നത്. കല്യാണി ഇങ്ങോട്ട് വന്ന് പറയുകയായിരുന്നു. അവർക്ക് അനുയോജ്യമായ കഥാപാത്രം ഉണ്ടായി, അപ്പോൾ അവർക്കും താൽപര്യം ഉണ്ടായി. അങ്ങനെ സംഭവിച്ചതാണെന്നും മോഹൻലാൽ പറയുന്നത്.

    പ്രണവ് എത്തിയത്

    പ്രണവിന്റെ ഷൂട്ടിംഗ് കാണാൻ പോയിട്ടില്ലെന്നും പ്രിയദർശൻ നിർബന്ധിച്ചിട്ടാണ് പ്രണവ് ഈ സിനിമയിൽ എത്തിയതെന്നും ലാൽ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...'' പ്രണവിന്റെ ഷൂട്ടിംഗ് കാണാൻ പോയിരുന്നില്ല. താൻ സമയത്ത് വേറൊരു ഷൂട്ടിംഗിൽ ആയിരുന്നു. ഞങ്ങൾ തമ്മിൽ കോമ്പിനേഷൻ ഷോട്ടുകൾ ഒന്നു ഇല്ല. എന്റെ ചെറുപ്പമാണ് അപ്പു ചെയ്യുന്നത്. പിന്നീട് ഡബ്ബ് ചെയ്തപ്പോഴാണ് കണ്ടത്. പ്രിയദർശനാണ് മരയ്ക്കാറിന്റെ കുട്ടിക്കാലം അവതരിപ്പിക്കാനായി പ്രണവിനെ തീരുമാനിച്ചത്. എന്നോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് അറിയില്ലെന്നായിരുന്നു പറഞ്ഞത്. പ്രിയനാണ് അപ്പുവിനെ കൊണ്ട് സമ്മതിപ്പിച്ചതെന്നും മോഹൻലാൽ പറയുന്നു.

    മാറ്റം

    ഷൂട്ട് ചെയ്തതിനെക്കാളും ഒരുപാട് മാറ്റത്തോടൊയാണ് മരയ്ക്കാർ റിലീസ് ചെയ്തിരിക്കുന്നതെന്നും മോഹൻലാൽ പറയുന്നു. രണ്ട് വർഷം മുൻപ് തീർത്തു വച്ച സിനിമ ഇപ്പോൾ റിലീസ് ചെയ്യുമ്പോൾ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ടോ? എന്ന ചോദ്യത്തിനായിരുന്നു മറുപടി നൽകിയത്. '' തീർച്ചയായിട്ടും ഈ രണ്ട് വർഷം കൊണ്ട് അതിനെ ബെറ്റർ ആക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്‌തു. നമ്മൾ ആദ്യം മിക്‌സ്‌ ചെയ്‌ത് കഴിഞ്ഞ് പ്രിയന്റെ സ്റ്റുഡിയോയിൽ പു തിയ സംവിധാനങ്ങൾ വന്നപ്പോൾ നമ്മ ൾ സിനിമ വീണ്ടും മിക്‌സ്‌ ചെയ്‌തു. വീണ്ടും സിനിമ എഡിറ്റ്‌ ചെയ്‌തു. ഒരുപാട് കാര്യങ്ങൾ ചെയ്‌തു. രണ്ട് വർഷം കൊണ്ട് ആ സിനിമയെ കൂടതൽ നന്നാക്കി കൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം പോലും വെറുതെ ഇരിക്കുകയായിരുന്നില്ലെന്നാണ്'' ലാലേട്ടൻ പറയുന്നത്.

    തിയേറ്ററിൽ

    ജനങ്ങൾ വീണ്ടും തിയേറ്ററുകളിലേയ്ക്ക് മടങ്ങി വന്നതിനെ കുറിച്ചു മോഹൻലാൽ പറയുന്നണ്ട്. സിനിമയെ സ്നേഹിക്കുന്ന ആൾക്കാർ തന്നെയാണ് തിയേറ്ററുകളിലെത്തിയത്.അതു കൊണ്ടാണല്ലോ ഇവർ രണ്ട് വർഷം ഈ സിനിമക്ക് വേണ്ടി കാത്തിരുന്നത്. ഒരുപാട് വിവാദങ്ങൾ ഒക്കെ ഉണ്ടായി.സിനിമ തിയേറ്ററിൽ തന്നെ കളിക്കണം എന്നൊക്കെ ഒരുപാട് പേര് അവകാശപ്പെട്ടു. തീർച്ചയായിട്ടും ആ കാത്തിരിപ്പിന് ഫലം ഉണ്ടായി. അതിന് വേണ്ടി തന്നെയാണ് നമ്മൾ ഇത്രയും നാൾ സിനിമ ഹോൾഡ് ചെയ്‌ത് വച്ചതെന്നും അഭിമുഖത്തിൽ പറയുന്നു. മോഹൻലാലിന്റെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. വരും ദിവസങ്ങളിൽ ചിത്രം തിയേറ്ററുകളിൽ എത്തും.

    Read more about: mohanlal pranav mohanlal
    English summary
    Mohanlal Opens Up Son Pranav Mohanlal's Marakkar: Arabikadalinte Simham Movie entry, went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X