പ്രണവ് മോഹന്‍ലാല്‍ എന്തുകൊണ്ട് അഭിമുഖങ്ങളില്‍ എത്തുന്നില്ല, കാരണം വെളിപ്പെടുത്തി മോഹന്‍ലാല്‍...

അച്ഛനമ്മമാരുടെ പാത പിന്തുടര്‍ന്ന് മക്കളും സിനിമയില്‍ എത്താറുണ്ട്. ഇത് സിനിമ ലോകത്ത് സ്ഥിരം കണ്ടു വരുന്ന കാഴ്ചയാണ്. എന്നാല്‍ സിനിമയില്‍ നടനായി എത്തുന്നതിന് മുന്‍പ് തന്നെ മലയാളി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായ ഒരു പേരാണ് പ്രണവ് മോഹന്‍ലാല്‍. സൂപ്പര്‍സ്റ്റാറായി അച്ഛന്റെ സാധാരണക്കാരനായ മകന്‍ എന്നാണ് പ്രണവിനെ അറിയപ്പെടുന്നത്.

സിനിമയ്ക്കപ്പുറം പ്രണവിന്റെ സ്വകാര്യ ജീവിതമാണ് അദ്ദേഹത്തിന് ആരാധകരെ കൂട്ടിയത്. അച്ഛന്റെ പേരിലൂടെ സിനിമയില്‍ എത്തിയതെങ്കിലും പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെട്ടത് താരപുത്രന്‍ എന്ന ലേബലില്‍ ആയിരുന്നില്ല. എന്നാല്‍ സിനിമയുടെ പരാജയ ഘട്ടത്തില്‍ താരമൂല്യം പ്രണവിന് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ സിനിമയോ അതിലെ ജയപരാജയങ്ങളോ അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. വീണ്ടും തന്റെ യാത്രകളുടേയും മറ്റും ലോകത്ത് പ്രണവ് പോവുകയായിരുന്നു.

മകനെ കുറിച്ച്   മോഹന്‍ലാല്‍

സാധാരണക്കാരന്റെ ഇമേജാണ് പ്രണവ് മോഹന്‍ലാലിനുള്ളത്.വലിപ്പ ചെറുപ്പമില്ലാതെ തിരിച്ചും അങ്ങനെ തന്നെയാണ്. എല്ലാവരോടും വളരെ വിനയത്തോടെയാണ് പെരുമാറുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത പല സ്ഥലങ്ങളില്‍ നിന്നുമാണ് താരത്തെ പലപ്പോഴും കാണന്‍ സാധിക്കുന്നത്. പൊതുപരിപാടികളില്‍ നിന്ന് അകലം പാലിക്കാറുണ്ട്. അതുപോലെ തന്നെ മീഡിയയില്‍ നിന്നും മാറി നില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. ഇപ്പോഴിത പ്രണവ് മോഹന്‍ലാല്‍ മാധ്യമങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്ഡറെ കാരണം വെളിപ്പെടുത്തുകയാണ് മോഹന്‍ലാല്‍. ആറാട്ട് സിനിമയുടെ പ്രെമോഷന്റെ ഭാഗമായി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അകത്തേയ്ക്ക് വലിഞ്ഞ് ജീവിക്കുന്ന ആളാണ് പ്രണവ്. എന്നാല്‍ ഇന്‍ട്രോവോര്ട്ട് അല്ല എന്നാണ് മകനെ കുറിച്ച്മോഹന്‍ലാല്‍ പറയുന്നത്‌

 അഭിമുഖങ്ങളില്‍ വരാത്തത്‌

മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ... '' തനിക്കും ആദ്യകാലങ്ങളില്‍ അങ്ങനെ തന്നെയായിരുന്നു. വളരെ ഷൈ ആയിട്ടുള്ള ആളായിരുന്നു ഞാന്‍. എന്നാല്‍ പ്രണവിന് കുറച്ച്കൂടി കൂടുതലാണ്. സാധാരണ ജീവിത നയിക്കാന്‍ ആയാള്‍ക്ക് പറ്റുന്നുണ്ട്. കുറച്ചു കൂടി അകത്തേയ്ക്ക് വലിഞ്ഞ ആളാണ്. ഇന്‍ട്രേവേര്‍ട്ട് എന്ന് ഞാന്‍ പറയുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. അഭിമുഖത്തിന് വിളിച്ചാല്‍ ംന്തിനാണ് ഞാന്‍ വരുന്നതെന്ന് ചോദിക്കും. അതൊരുവലിയ ചോദ്യം ആണെന്നു താരരാജാവ് കൂട്ടിച്ചേര്‍ത്തു.

 മകന്റെ ജീവിത രീതി

നേരത്തെ നല്‍കിയ അഭിമുഖത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ ജീവിത രീതികളെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. നമുക്ക് ആഗ്രഹിച്ചതും ചെയ്യാന്‍ പറ്റാത്തതുമായ കാര്യങ്ങള്‍ പ്രണവ് ചെയ്യുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. തുടക്കത്തില്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലായിരുന്നു. എന്നാല്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയതിന് ശേഷം ബഷീറിന്റെ പുസ്തകങ്ങളൊക്കെ ഇരുന്ന് വായിക്കുന്നത് കണ്ടുവെന്നും താരം അന്ന് പറഞ്ഞിരുന്നു.

സന്തോഷം

പ്രണവ് യാത്ര ചെയ്യുന്നത് കാണുമ്പോള്‍ വലിയ സന്തോഷമാണ്. തനിക്കും ഇതുപോലെ യാത്രകള്‍ ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അന്ന് പറ്റിയില്ല. ഒന്ന് അല്‍പം മാറിപ്പോയിരുന്നെങ്കില്‍ താനും അതുപോലെ പോയേനെ. പ്രണവിനെ കാണുമ്പോള്‍ സന്തോഷമാണ്. നമ്മള്‍ ആഗ്രഹിച്ചതും ചെയ്യാന്‍ പറ്റാത്തതുമായ ഒരുപാട് കാര്യങ്ങള്‍ അയാള്‍ ചെയ്യുന്നു. ഒരുപാട് യാത്ര ചെയ്യുന്നുണ്ട്. സ്വതന്ത്രനായി നടക്കുന്നു. അതില്‍ ഒരുപാട് സന്തോഷമുണ്ട്. അതുപോലെ തന്നെ ഇടയ്ക്ക് സിനിമ ചെയ്യുന്നുണ്ടെന്നും ലാല്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

Recommended Video

Hridayam Box Office 2 Days Worldwide Collection Report | FilmiBeat Malayalam
അഭിനയിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു

തുടക്കത്തില്‍ പ്രണവിനും ഈ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു എന്നും മോഹന്‍ലാലും പറയുന്നുണ്ട്. വളരെ നിര്‍ബന്ധിച്ചതിന് ശേഷമാണ് ഈ സിനിമയില്‍ അഭിനയിച്ചത്. എന്നാല്‍ അഭിനയിച്ചതിന് ശേഷം മലയാളം പഠിക്കണമെന്നൊക്കെയുള്ള ആഗ്രഹം വന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്‌കങ്ങളൊക്കെ വായിക്കുന്നത് കണ്ടു. അതുപോലെ അവന്‍ മലയാളം പഠിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഹൃദയമാണ് പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രം. മികച്ച പ്രേക്ഷക സ്വീകാര്യത നമേടി തിയേറ്ററുകളില്‍ വിജയഗാഥ തുടരുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X