»   » നായികമാര്‍ നഗ്നരായാല്‍ മാത്രമേ നിങ്ങള്‍ കാണുകയുള്ളോ... മോഹന്‍ലാലുള്‍പ്പെടെ നഗ്നരായി എത്തിയവരിതാ

നായികമാര്‍ നഗ്നരായാല്‍ മാത്രമേ നിങ്ങള്‍ കാണുകയുള്ളോ... മോഹന്‍ലാലുള്‍പ്പെടെ നഗ്നരായി എത്തിയവരിതാ

Posted By: Rohini
Subscribe to Filmibeat Malayalam

നായികമാര്‍ നഗ്നരായി അഭിനയിച്ചാല്‍ അത് കാണാന്‍ പ്രേക്ഷകര്‍ അല്പം അധികമുണ്ടാവും. ഗ്ലാമറിന്റെ ഭാഗമായിട്ട് തുണിയഴിയ്ക്കുന്ന മിക്ക നായികമാര്‍ക്കും നഗ്നരായി അഭിനയിക്കുക പ്രയാസമല്ല. അങ്ങനെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി നഗ്നരായി അഭിനയിച്ച്, ഒടുവില്‍ ആ വീഡിയോ ഇന്റര്‍നെറ്റില്‍ ലീക്കായി പണികിട്ടിയ നായികമാരുമുണ്ട്.

മഞ്ജു തകരണം, ശത്രുക്കള്‍ സിനിമയില്‍ തന്നെ, തക്കം പാര്‍ത്തിരിക്കുന്നവരില്‍ ദിലീപില്ല!!!

എന്നാല്‍ നായകന്മാര്‍ക്ക് ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ല. കഥാപാത്രങ്ങള്‍ക്ക് വേണ്ടി നായകന്മാര്‍ തുണിയഴിച്ചാല്‍ അത് കഥാപാത്രത്തിന് വേണ്ടിയുള്ള ത്യാഗമാണ്. അത് എഡിറ്റ് ചെയ്ത് വൈറലാകാറില്ല. അതുകൊണ്ട് അത്തരം രംഗങ്ങളെ കുറിച്ച് അധികമാരും അറിഞ്ഞു കാണുകയുമില്ല. മോഹന്‍ലാലും കമല്‍ സഹനും ഉള്‍പ്പടെ നഗ്നരായ താരങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ആമീര്‍ ഖാന്‍

സമീപകാലത്ത് ഏറ്റവും ചര്‍ച്ചയായ നഗ്നതയായിരുന്നു ആമീര്‍ ഖാന്റേത്. പികെ എന്ന ചിത്രത്തിന് വേണ്ടി പൂര്‍ണമായും നഗ്നനായ ആമിര്‍ ഖാന്റെ പോസ്റ്റര്‍ പോലീസ് കേസ് നല്‍കുന്നിടത്ത് വരെ വിവാദമായി. എന്നാല്‍ റിലീസ് ചെയ്തപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ പണം വാരി ചിത്രമായി പികെ മാറി

രണ്‍ബീര്‍ കപൂര്‍

2007 ല്‍ പുറത്തിറങ്ങിയ സാവരിയ എന്ന ചിത്രത്തിന് വേണ്ടിയാണ് രണ്‍ബീര്‍ നഗ്നനായത്. സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തിലൊരുങ്ങിയ മനോഹരമൊരു പ്രണയ ചിത്രമാണ് സാവരിയ. സോനം കപൂര്‍ ചിത്രത്തില്‍ നായികയായെത്തി.

രണ്‍വീര്‍ സിംഗ്

ബെഫ്കിര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് രണ്‍വീര്‍ സിംഗ് നഗ്നനായത്. ചിത്രത്തില്‍ പല രംഗങ്ങളിലും നായിക വാണി കപൂറിനെക്കാളും ഹോട്ടായിരുന്നു രണ്‍വീര്‍. ആദിത്യ ചോപ്ര സംവിധാനം ചെയ്ത ചിത്രം 2016 ലാണ് റിലീസായത്.

സുശാന്ത് സിംഗ്

എംഎസ് ധോണി; അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തില്‍ ധോണിയായി എത്തിയതിലൂടെ ശ്രദ്ധേയനാണ് സുശാന്ത് സിംഗ്. മരിയോ ടെസ്റ്റിന്‍സിന്റെ ടവ്വല്‍ സീരീസ് ഫോട്ടോഷൂട്ടിന് വേണ്ടിയാണ് സുശാന്ത് നഗ്നനായത്.

ജോണ്‍ എബ്രഹാം

ന്യൂയോര്‍ക്ക് എന്ന ചിത്രത്തിന് വേണ്ടിയാണ് ജോണ്‍ എബ്രഹാം നഗ്നനായി അഭിനയിച്ചത്. സിനിമയിലെ ഒരു പ്രധാന രംഗമായിരുന്നു ജോണ്‍ എബ്രഹാം നഗ്നനായി അഭിനയിച്ച ഈ ഭാഗം. ബോളിവുഡില്‍ പലരും ഇത് കണ്ട് ഞെട്ടിയിരുന്നു

രണ്‍വീണ്‍ സിംഗ്

ബെഫ്കിര്‍ എന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് നഗ്നനായി എത്തിയിരുന്നു. അത് കൂടാതെ പൂര്‍ണമായും നഗ്നനായ ഇങ്ങനെ ഒരു ചിത്രം കൂടെ രണ്‍വീറിന്റെ പേരില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ രംഗം ആ സിനിമയില്‍ ഇല്ല. ഇതൊരു ഫോട്ടോഷൂട്ടിന് വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍

രാജ്കുമാര്‍ റാവു

ഷാഹിദ് എന്ന ചിത്രത്തിന് വേണ്ടിയാണ് രാജ്കുമാര്‍ നഗ്നനായി അഭിനയിച്ചത്. ഷാഹിദ് അസ്മി എന്ന അഡ്വക്കറ്റിന്റെ യഥാര്‍ത്ഥ ജീവിതം ആസ്പദമാക്കി ഹന്‍സല്‍ മേത്ത സംവിധാനം ചെയ്ത ചിത്രമാണ് ഷാഹിദ്. 2013 ലാണ് ചിത്രം റിലീസായത്.

മോഹന്‍ലാല്‍

മലയാളത്തില്‍ മോഹന്‍ലാലും നഗ്നനായി അഭിനയിച്ചിട്ടുണ്ട്. തന്മാത്ര എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്. മോഹന്‍ലാല്‍ അത്തരമൊരു രംഗത്തിന് തയ്യാറായത് തന്നെ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം ലാല്‍ നഗ്നനായ ഭാഗം വെട്ടി മാറ്റുകയായിരുന്നു.

കമല്‍ ഹസന്‍

കുമനം എന്ന ചിത്രത്തിന് വേണ്ടിയാണ് കമല്‍ ഹസന്‍ പൂര്‍ണമായും നഗ്നനായി അഭിനയിച്ചത്. നടന്റെ അര്‍പണ ബോധമായിരുന്നു ആ സിനിമയില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിഞ്ഞത്.

English summary
Mohanlal and other Actors Who Acted Bare

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam