ഒരിക്കല്‍ മോഹന്‍ലാല്‍ മമ്മൂട്ടിയായി! രണ്ട് താരരാജാക്കന്മാര്‍ ചേര്‍ന്ന് ഒരുക്കിയത് റെക്കോര്‍ഡുകള്‍!
മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. നാല് പതിറ്റാണ്ടോളമായി ഇരുവരും സിനിമയില്‍ നായകന്മാരായി നിറഞ്ഞ് നില്‍ക്കുകയാണ്. ഈ കാലയളവിനുള്ളില്‍ ഒന്നിച്ചഭിനയിച്ച സിനിമകളുടെ പേരില്‍ മോഹന്‍ലാലും മമ്മൂട്ടിയും റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവുമധികം സിനിമകളില്‍ ഒന്നിച്ചഭിനയിച്ച രണ്ട് സൂപ്പര്‍ താരങ്ങളാണ് ഇരുവരും.
ഇരുവരും അതിഥി വേഷത്തില്‍ പല സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുപോലെ അച്ഛനും മകനുമായി വരെ അഭിനയിച്ചിട്ടുണ്ട്. അതില്‍ ശ്രദ്ധേയം മോഹന്‍ലാല്‍ മമ്മൂട്ടി എന്ന പേരില്‍ അഭിനയിച്ചിട്ടുണ്ടെന്നുള്ളതാണ്. 1984 ല്‍ പുറത്തിറങ്ങിയ മനസ്സറിയാതെ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍, മമ്മൂട്ടി എന്ന കഥാപാത്രമായി അഭിനയിച്ചത്. സോമന്‍ അമ്പാട്ട് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടി എന്ന പേരിനപ്പുറം മോഹന്‍ലാല്‍ സ്വന്തം പേരില്‍ നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

സിനിമക്കപ്പുറം അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവര്‍ക്കും വമ്പന്‍ ആരാധകരാണ് കേരളത്തിലുള്ളത്. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ലൂസിഫറാണ്. കഴിഞ്ഞ ആഴ്ച തിയറ്ററുകളിലേക്ക് എത്തിയ ചിത്രം തിയറ്ററുകളില്‍ വിജയമായി തുടരുകയാണ്. മമ്മൂട്ടിയുടെ മധുരരാജയാണ് റിലീസിനൊരുങ്ങുന്നത്. വിഷുവിന് മുന്നോടിയായി ഏപ്രില്‍ പന്ത്രണ്ടിന് മധുരരാജ എത്തും.


Click it and Unblock the Notifications