»   » അതിഥി വേഷത്തിലെത്തി ലാലേട്ടന്‍ അഭിനയം കൊണ്ട് ഞെട്ടിച്ച സിനിമകള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

അതിഥി വേഷത്തിലെത്തി ലാലേട്ടന്‍ അഭിനയം കൊണ്ട് ഞെട്ടിച്ച സിനിമകള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam
ലാലേട്ടന്റെ ഏറ്റവും മികച്ച അതിഥിവേഷങ്ങൾ | filmibeat Malayalam

നിവിന്‍ പോളിയുടെ ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കാന്‍ മോഹന്‍ലാലുമുണ്ട്. താരം സിനിമയിലുള്ള കാര്യം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സ്ഥിതികരിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ഇത്തിക്കര പക്കിയുടെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

തുടക്കം മമ്മൂക്കയുടെതാണ്, പുതുവര്‍ഷത്തില്‍ താരരാജാവിന്റെ 8 വമ്പന്‍ സിനിമകളുണ്ട്! ആര് ജയിക്കും?

കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം 20 മിനുറ്റോളം ഉണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്. ആദ്യമായിട്ടല്ല അതിഥി വേഷങ്ങളിലൂടെ മോഹന്‍ലാല്‍ സിനിമയിലഭിനയിക്കുന്നത്. മുമ്പ് നായകനല്ലാതെ മോഹന്‍ലാല്‍ അഭിനയിച്ച ആ സിനിമയുടെ കേന്ദ്രമായി മാറിയ അഞ്ച് സിനിമകളുണ്ടായിരുന്നു.

പെരുവണ്ണപുരത്തെ വിശേഷങ്ങള്‍

കമലിന്റെ സംവിധാനത്തിലെത്തിയ സിനിമയായിരുന്നു പെരുവണ്ണപുരത്തെ വിശേഷങ്ങള്‍. ജയറാം, പാര്‍വതി, ജഗതി ശ്രീകുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയില്‍ മോഹന്‍ലാലുമുണ്ടായിരുന്നു. അച്യുത കുറുപ്പ് എന്ന കഥാപാത്രത്തിലായിരുന്നു മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിച്ചിരുന്നത്.

മനു അങ്കിള്‍

മമ്മൂട്ടി നായകനായി അഭിനയിച്ച സിനിമയായിരുന്നു മനു അങ്കിള്‍. ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ താരം മോഹന്‍ലാലായി തന്നെയായിരുന്നു അഭിനയിച്ചിരുന്നത്. നീട്ടി വളര്‍ത്തിയ താടിയും തൊപ്പിയും പിന്നെയൊരു കൂളിംഗ് ഗ്ലാസുമായി മോഹന്‍ലാല്‍ സിനിമയിലെ പ്രധാന ആകര്‍ഷണമായി മാറിയിരുന്നു.

സമ്മര്‍ ഇന്‍ ബെത്‌ലേഹേം

മഞ്ജു വാര്യരും സുരേഷ് ഗോപിയും തകര്‍ത്തഭിനയിച്ച സമ്മര്‍ ഇന്‍ ബെത്‌ലേഹേമിന്റെ ക്ലൈമാക്‌സിസില്‍ ആരും ലാലേട്ടനെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്നാല്‍ നിരഞ്ജന്‍ എന്ന കഥാപാത്രത്തിലൂടെ സിനിമയിലെ പ്രധാനപ്പെട്ടൊരു വേഷം ചെയ്ത് മോഹന്‍ലാല്‍ സിനിമയുടെയും ഭാഗമായി മാറിയിരുന്നു.

കടല്‍ കടന്നൊരു മാത്തുക്കുട്ടി

മമ്മൂട്ടി മീശയില്ലാതെ അഭിനയിച്ച സിനിമയായിരുന്നു കടല്‍ കടന്നൊരു മാത്തുക്കുട്ടി. ചിത്രത്തിലും അതിഥി വേഷത്തിലെത്തി മോഹന്‍ലാല്‍ ഞെട്ടിച്ചിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം വെറും അഞ്ച് മിനുറ്റുള്ള കഥാപാത്രമായിരുന്നു താരം സിനിമയില്‍ ചെയ്തിരുന്നത്.

കൂതറ

മോഹന്‍ലാലിന്റെ അതിഥി വേഷത്തിലൂടെ ശ്രദ്ധിക്കപ്പെ സിനിമയായിരുന്നു കൂതറ. വളരെ വ്യത്യസ്തമായൊരു വേഷത്തിലായിരുന്നു മോഹന്‍ലാല്‍ സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്.

English summary
Mohanlal played 5 best guest appearances of this movies!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam