»   » മോഹന്‍ലാലിനെയും പ്രണവിനെയും ഏറ്റെടുത്ത് ശ്രീകുമാര്‍ മേനോന്‍, ഫോട്ടോയ്ക്ക് താഴെ കുറിച്ചത്?

മോഹന്‍ലാലിനെയും പ്രണവിനെയും ഏറ്റെടുത്ത് ശ്രീകുമാര്‍ മേനോന്‍, ഫോട്ടോയ്ക്ക് താഴെ കുറിച്ചത്?

Posted By:
Subscribe to Filmibeat Malayalam

വിഎ ശ്രീകുമാര്‍ മേനോന്റെ കന്നിസംരംഭമായ ഒടിയനെക്കാണാനായി കാത്തിരിക്കുകയാണ് മലയാള സിനിമാലോകം. ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തുടരുന്നതിനിടയിലാണ് വ്യായാമം ചെയ്യുന്നതിനിടയിലെ ഫോട്ടോ പങ്കുവെച്ച് താരമെത്തിയത്. പ്രണവിനോടൊപ്പം വ്യായാമം ചെയ്യുന്നതിനിടയിലെ ചിത്രമായിരുന്നു മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ക്കുള്ളിലാണ് ആ ചിത്രം തംരഗമായി മാറിയത്.

മോഹന്‍ലാല്‍ ശരിക്കും മെലിഞ്ഞോ എന്ന് സംശയമുള്ളവര്‍ ഇനിയുമുണ്ടോ, ഇത് കാണൂ!

അച്ഛന് താങ്ങായി പ്രണവ്, ഒടുവില്‍ മോഹന്‍ലാല്‍ തന്നെ വ്യായാമ ചിത്രം പുറത്തുവിട്ടു, കാണൂ!

കുടുംബസുഹൃത്തിനും പ്രണവിനുമൊപ്പം ജോഗിങ്ങിനിറങ്ങിയതിന് ശേഷമുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതിന് പിന്നാലെയാണ് താരം തന്നെ ഫോട്ടോ പങ്കുവെച്ചത്. ഒടിയന് വേണ്ടി 18 കിലോ ശരീരഭാരം കുറച്ചതിന് ശേഷം അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

പ്രണവിന്റെ കൈയ്യില്‍ ഇത്രയും കുസൃതിയോ, ആദിയിലെ ആദ്യ ഗാനം കാണൂ, സംശയം മാറും!

താരം മുന്‍പ് സംവിധായകര്‍ ആവശ്യപ്പെട്ടപ്പോഴൊന്നും ശരീരഭാരം കുറയ്ക്കാന്‍ താരം തയ്യാറായിരുന്നില്ല. എന്നാല്‍ വിഎ ശ്രീകുമാര്‍ മേനോനിലുള്ള വിശ്വാസം കാരണമാണ് ഇത്തവണ ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. മെലിഞ്ഞതുമായി ബന്ധപ്പെട്ടുള്ള വാദപ്രതിവാദങ്ങള്‍ അരങ്ങു തകര്‍ക്കുന്നതിനിടയിലാണ മോഹന്‍ലാല്‍ പുതിയ ചിത്രം പങ്കുവെച്ചത്.

മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രം

പ്രണവിനോടൊപ്പം വ്യായാമം ചെയ്യുന്നതിനിടയിലെ ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ചിത്രം നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായി മാറിയത്. ഇതായിരുന്നു താരം പോസ്റ്റ് ചെയ്ത ചിത്രം.

ലാല്‍ബുക്കാക്കി മാറ്റി

ഫേസ്ബുക്കിനെ അക്ഷരാര്‍ത്ഥത്തില്‍ ലാല്‍ബുക്കാക്കി മാറ്റുകയായിരുന്നു താരം. ഫേസ്ബുക്ക് തുറന്നാല്‍ കാണുന്നത് മോഹന്‍ലാലിന്റെ ഈ ഫോട്ടോയായിരുന്നു . സോഷ്യല്‍ മീഡിയയിലെ തംരഗമായി മാറുകയായിരുന്നു ആ ചിത്രം.

താരങ്ങളടക്കം നിരവധി പേര്‍ ഷെയര്‍ ചെയ്തു

പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പതിനായിരത്തിലധികം ഷെയര്‍ ലഭിച്ചിരുന്നു. സിനിമാപ്രവര്‍ത്തകരുള്‍പ്പടെ നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തത്. തമിഴ് സംവിധായകന്‍ തിരു, ഒടിയന്റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരും ചിത്രം ഷെയര്‍ ചെയ്തിരുന്നു.

ശ്രീകുമാര്‍ മേനോന്‍ കുറിച്ചത്

സ്വപ്‌നങ്ങളും നിശ്ചയദാര്‍ഢ്യവും ആത്മസമര്‍പ്പണവും ശക്തമായൊരു കോമ്പിനേഷനാണത്. വലിയ സ്വപ്‌നം കാണാനും മുന്നോട്ടു പോകാനും നിങ്ങള്‍ പ്രചോദനമാകുന്നുവെന്നാണ് സംവിധായകന്‍ കുറിച്ചിട്ടുള്ളത്.

ഒടിയന്‍ വൈകിക്കരുത്

ഒടിയന്‍ മാണിക്കനെ കാണാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഒരുപാട് വൈകിപ്പിക്കരുതെന്ന അപേക്ഷയാണ് ചിലര്‍ സംവിധായകന് മുന്നില്‍ വെച്ചിട്ടുള്ളത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തിട്ടുള്ളത്.

പ്രണവുണ്ടോയെന്ന സംശയം

അതിനിടയില്‍ ഇനി ഒടിയനില്‍ പ്രണവുണ്ടോയെന്ന സംശയവും ഒരാള്‍ ഉയര്‍ത്തിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ അത് ഗംഭീരമാവുമെന്നും കുറിച്ചിട്ടുണ്ട്.

ഇതിന് കാരണം നിങ്ങളാണ്

ഇതിനെല്ലാം കാരണം നിങ്ങളാണെന്നും ഇപ്പോഴാണ് അത് ശരിക്കും തെളിഞ്ഞത് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഒടിയന്റെ അവസാന ഷഡ്യൂള്‍ വൈകുന്നതിനാല്‍ മോഹന്‍ലാല്‍ അജോയ് വര്‍മ്മയുടെ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്.

സംവിധായകന്റെ പോസ്റ്റ് കാണൂ

മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഫോട്ടോ ഷെയര്‍ ചെയ്തതിന് ശേഷം വിഎ ശ്രീകുമാര്‍ മേനോന്‍ കുറിച്ചതെന്താണെന്നറിയാന്‍ വായിക്കൂ.

English summary
VA Sreekumar Menon shared Mohanlal's photo

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X