»   » മോഹന്‍ലാല്‍ ശരിക്കും മെലിഞ്ഞോ എന്ന് സംശയമുള്ളവര്‍ ഇനിയുമുണ്ടോ, ഇത് കാണൂ!

മോഹന്‍ലാല്‍ ശരിക്കും മെലിഞ്ഞോ എന്ന് സംശയമുള്ളവര്‍ ഇനിയുമുണ്ടോ, ഇത് കാണൂ!

Posted By:
Subscribe to Filmibeat Malayalam

മേക്കോവറിന് ശേഷമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാന ഘട്ട ഷെഡ്യൂളിന് വേണ്ടിയാണ് താരം ലുക്ക് മാറ്റിയത്. 18 കിലോ ശരീരഭാരമാണ് താരം കുറച്ചത്. ഫ്രാന്‍സില്‍ നിന്നെത്തിയ വിദഗ്ദ്ധ സംഘമാണ് ഇതിന് നേതൃത്വം നല്‍കിയത്. പുതിയ ലുക്കിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ വീണ്ടും നിറഞ്ഞു നില്‍ക്കുകയാണ്. പ്രണവിനും കുടുംബ സുഹൃത്തായ സമീര്‍ ഹംസയ്ക്കുമൊപ്പം പ്രഭാത സവാരി നടത്തുന്ന മോഹന്‍ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കംപ്ലീറ്റ് ആക്ടര്‍ ഫേസ്ബുക്ക് പേജിലൂടെയും ഫാന്‍സ് പേജുകളിലൂടെയുമായി ഫോട്ടോ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

മോഹന്‍ലാലിന്റെ പുതിയ ഫോട്ടോ വൈറലാവുന്നു

കുടുംബസുഹൃത്തായ സമീര്‍ ഹംസയ്ക്കും മകന്‍ അപ്പുവിനുമൊപ്പം പ്രഭാത സവാരി നടത്തുന്ന മോഹന്‍ലാലിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. കംപ്ലീറ്റ് ആക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ പ്രചരിക്കുന്ന ചിത്രം കാണൂ.


ചിത്രങ്ങള്‍ക്ക് കടപ്പാട്: കംപ്ലീറ്റ് ആക്ടര്‍ ഫേസ്ബുക്ക് പേജ്‌

വിമര്‍ശകരുടെ വായടിപ്പിക്കുന്ന ചിത്രം

മോഹന്‍ലാല്‍ ബെല്‍റ്റ് ധരിച്ചാണ് പൊതുപരിപാടികളില്‍ പങ്കെടുത്തതെന്ന തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. പുതിയ ലുക്കിനെ വിമര്‍ശിച്ചവര്‍ക്കുള്ള ശക്തമായ മറുപടി കൂടിയാണ് ഈ ചിത്രം.

പ്രണവിന്റെ ചേട്ടന്‍

മോഹന്‍ലാല്‍ പ്രണവിന്റെ ചേട്ടനെപ്പോലെയുണ്ടെന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് കീഴില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫാന്‍സ് പേജുകളിലൂടെ ഈ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറി

ഒടിയന് വേണ്ടി മേക്കോവര്‍ നടത്തിയതിന് ശേഷമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ്‌ വൈറലാവുന്നത്. പുതിയ ചിത്രവും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

ശരിക്കും മെലിഞ്ഞോ?

മോഹന്‍ലാലിന്റെ ശരീരഭാരം 18 കിലോ കുറച്ചുവെന്ന് പറഞ്ഞപ്പോള്‍ പലരും വിശ്വസിച്ചിരുന്നില്ല. രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ത്തി രംഗത്ത് വന്നവര്‍ക്കുള്ള കൃത്യമായ മറുപടിയാണ് പുതിയ ചിത്രം.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ലാലുവിനെ ഓര്‍മ്മ വന്നു

മോഹന്‍ലാലിന്റെ കരിയറിലെ ആദ്യകാല ചിത്രങ്ങളിലൊന്നായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനെ ഓര്‍മ്മിപ്പിക്കുന്ന ലുക്കെന്നായിരുന്നു പുതിയ രൂപം കണ്ടതിന് ശേഷം സംവിധായകന്‍ ഫാസില്‍ പ്രതികരിച്ചത്. ന്യൂസ് മേക്കര്‍ പരിപാടിക്കിടയിലാണ് അദ്ദേഹം പുതിയ ലുക്കിനെക്കുറിച്ച് വിശദീകരിച്ചത്.

ഒടിയന്‍ അവസാന ഷെഡ്യൂള്‍ വൈകും

ഒടിയന്റെ അവസാന ഘട്ട ഷെഡ്യൂള്‍ ആരംഭിക്കാന്‍ വൈകുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ജനുവരി അഞ്ചിന് തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.

പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നു

അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ജോയിന്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍. മംഗോളിയയില്‍ വെച്ചാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ഈ സിനിമയില്‍ അഭിനയിച്ചതിന് ശേഷം മോഹന്‍ലാല്‍ വീണ്ടും ഒടിയനിലേക്ക് തിരിച്ചെത്തും.

പ്രണവിന്റെ തുടക്കം

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ജിത്തു ജോസഫ് ചിത്രമായ ആദിയിലൂടെയാണ് താരപുത്രന്‍ തുടക്കമിടുന്നത്. ചിത്രത്തിന്റെ ട്രെയിലറും ആദ്യഗാനവും സോഷ്യല്‍ മീഡുിയയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒരുമിച്ച് തുടങ്ങി

ഒരേ വേദിയില്‍ വെച്ചായിരുന്നു ഒടിയന്റെയും ആദിയുടെയും പൂജ നടത്തിയത്. മോഹന്‍ലാലിന്റെ മകന്റെ അരങ്ങേറ്റത്തിന് ആശംസ നേരാന്‍ സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു.

മെലിയുമെന്ന് പറഞ്ഞത് പാലിച്ചു

ഒടിയന്‍ മാണിക്കനാവുന്നതിന് വേണ്ടി പട്ടിണി കിടന്നാണെങ്കിലും തടി കുറയ്ക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചിരിക്കുകയാണ് അദ്ദേഹം. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന് വേണ്ടിയാണ് അദ്ദേഹം ഈ സാഹസത്തിന് തയ്യാറായത്. സംവിധായകനിലുള്ള വിശ്വാസം കാരണമാണ് താന്‍ ഈ മേക്കോവറിന് ഇറങ്ങിയതിന് പിന്നിലെ കാരണമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.

വിമര്‍ശനവും പ്രശംസയും

ഒടിയന് വേണ്ടി മെലിഞ്ഞതിന് ശേഷമുള്ള മോഹന്‍ലാലിന്റെ ലുക്കിനെ പ്രശംസിച്ചും വിമര്‍ശിച്ചും പലരും രംഗത്തെത്തിയിരുന്നു. അവസാന ഘട്ട ഷെഡ്യൂളിന് വേണ്ടിയാണ് അദ്ദേഹം മെലിഞ്ഞത്.

സംവിധായകനിലുള്ള വിശ്വാസം

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മോഹന്‍ലാലിനോട് മുന്‍പും സംവിധായകര്‍ മേക്കോവര്‍ നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലുക്കില്‍ മാറ്റം വരുത്തിയും ഹെയര്‍ സ്റ്റൈല്‍ മാറ്റിയുമാണ് താരം പിന്തുണച്ചത്. ഇതാദ്യമായാണ് ശരീരഭാരം കുറയ്ക്കാന്‍ തയ്യാറായത്.

18 കിലോ കുറച്ചു

ഒടിയന്‍ മാണിക്കന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിനായി 18 കിലോയാണ് മോഹന്‍ലാല്‍ കുറച്ചത്. ഫ്രാന്‍സില്‍ നിന്നെത്തിയ വിദഗ്ദ്ധ സംഘമാണ് അദ്ദേഹത്തിനെ ഇതിന് സഹായിച്ചത്.

ഒടിയനെക്കാണാന്‍ കാത്തിരിക്കുന്നു

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം വിഎ ശ്രീകുമാര്‍ മേനോനാണ് സംവിധാനം ചെയ്യുന്നത്. വില്ലന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്.

English summary
Mohanlal's latest photo getting viral in social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X