മോഹന്‍ലാലും പ്രണവും സുചിത്രയും തിളങ്ങി! ആന്‍റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു
മോഹന്‍ലാലിന്റെ എല്ലാമെല്ലാമാണ് ആന്റണി പെരുമ്പാവൂര്‍. ഡ്രൈവറായാണ് അദ്ദേഹത്തിനൊപ്പം ചേര്‍ന്നതെന്നും പിന്നീട് എല്ലാമെല്ലാമായി മാറുകയായിരുന്നുവെന്നുമായിരുന്നു ആന്റണി പറഞ്ഞത്. അഭിനയത്തിലും നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങളിലുമെല്ലാം സജീവമാണ് അദ്ദേഹം.
മോഹന്‍ലാലിലേക്ക് എത്താനുള്ള വഴിയാണ് ആന്റണയെന്നാണ് സിനിമാപ്രവര്‍ത്തകര്‍ പറയാറുള്ളത്. കഥയും തിരക്കഥയുമൊക്കെ അദ്ദേഹത്തിന് ഇഷ്ടമായാല്‍ താരം സിനിമ സ്വീകരിക്കുമെന്നും പലരും പറഞ്ഞിരുന്നു. മോഹന്‍ലാലും ആന്റണിയും മാത്രമല്ല അവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട്.
ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം. ആന്റണി പെരുമ്പാവൂരിന്റെ മകളായ ഡോ: അനിഷയ്ക്ക് വരനായെത്തുന്ന ഡോ: എമില്‍ വിന്‍സെന്റാണ്. 2 വര്‍ഷമായി ഇരുകുടുംബങ്ങളും തമ്മില്‍ സൗഹൃദത്തിലാണ്. ഡിംസബറിലാണ് അനീഷയുടേയും എമിലിന്റേയും വിവാഹം.

ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു പ്രണവും സുചിത്രയും എത്തിയത്. ചന്ദനക്കളര്‍ മുണ്ടും കുര്‍ത്തിയുമണിഞ്ഞായിരുന്നു മോഹന്‍ലാല്‍ എത്തിയത്. ആന്റണിയുടെ കുടുംബാംഗങ്ങളും അതേ നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു അണിഞ്ഞത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കീഴില്‍ ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.
പൊതുവേദികളിലും മറ്റുമായി അപൂര്‍വ്വമായി മാത്രമേ പ്രണവിനെ കാണാറുള്ളൂ. കുര്‍ത്തിയും മുണ്ടുമണിഞ്ഞായിരുന്നു പ്രണവ് എത്തിയത്. അമ്മയ്ക്കും അച്ഛനും പ്രതിശ്രുത വധൂവരന്‍മാര്‍ക്കുമൊപ്പമുള്ള പ്രണവിന്റെ ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കുടുംബസമേതമായി മോഹന്‍ലാലിനെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍.

32 വർഷം മുമ്പ് മോഹൻലാൽ സാറിന്റെ കൂടെ വണ്ടി ഓടിക്കാൻ പോയ ആളാണ്. ഒരു ഷൂട്ടിങ് സ്ഥലത്ത് ഞാൻ ഓടിച്ചിരുന്ന വണ്ടിയിൽ അദ്ദേഹം കയറുകയും എന്നോട് സ്നേഹം തോന്നി കൂടെ കൂട്ടുകയുമായിരുന്നു. 32 വര്‍ഷമായി ഞാൻ ലാല്‍ സാറിന്റെ കൂടെ ആയിട്ട്.
എന്റെ തുടക്കം വാഹനം ഓടിക്കൽ ആയിരുന്നു. പത്ത് വർഷം ജോലി ചെയ്തു. ഈ സാഹചര്യത്തിലേയ്ക്ക് എന്നെ വളർത്തിക്കൊണ്ടു വന്നത് ലാൽ സാർ ആണ്. സിനിമ നിർമിക്കുന്നതു പോലും എന്റെ മനസിൽ തോന്നിയിട്ടില്ല. അദ്ദേഹം എന്നെ കൂടെ കൂട്ടിയതു പോലും സ്വപ്നം പോലെ തോന്നുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടയില്‍ ആന്‍റണി പറഞ്ഞത്.


Click it and Unblock the Notifications











