For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാൽ-പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം മാർച്ചിൽ എത്തും, തീയതി പുറത്ത്

  |

  നിരവധി പ്രതിസന്ധികളിലൂടെയാണ് 2020 കടന്നു പോയത്. എന്നാൽ 2021 തുടക്കത്തിൽ തന്നെ ചില ശുഭകരമായ വിശേഷങ്ങളാണ് മലയാളി പ്രേക്ഷകരെ തേടി എത്തുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട തിയേറ്ററുകൾ ജനുവരി 5 ന് തുറക്കും. നീണ്ട 10 മാസങ്ങൾക്ക് ശേഷമാണ് കേരളത്തിൽ തിയേറ്ററുകൾ തുറക്കാൻ പോകുന്നത്. കർശന നിബന്ധനകളോടെയാണ് തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കുക. അടച്ചിട്ട തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കുന്നതോടെ സിനിമാ മേഖലയിലെ നിലവിലെ പ്രതിസന്ധിയ്ക്ക് പരിഹാരമാകും

  പുതുവത്സരദിനത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിത തിയേറ്ററുകൾ തുറക്കുന്നതിന് പിന്നാലെ പ്രേക്ഷകർക്കായി മറ്റൊരു സന്തോഷ വാർത്ത കൂടി എത്തുകയാണ്. മലയാളി പ്രേക്ഷകരും സിനിമാ ലോകവും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ- പ്രിയദർശൻ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ റിലീസിങ്ങ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 26 ന് ആകും ചിത്രം തിയേറ്ററുകളിൽ എത്തുക. കൂടുതൽ വിവരം ചുവടെ

  100കോടി ബജറ്റിൽ ഒരുങ്ങുന്ന ആദ്യ ബ്രഹ്മാണ്ഡ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. സംവിധായകൻ പ്രിയദർശന്റെ സ്വപ്നച്ചിത്രമായ മരയ്ക്കാറിൽ കുഞ്ഞാലി മരയ്ക്കാർ നാലാമനെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാറുടെ കഥ പറയുന്ന ചിത്രത്തിൽ മോഹൻലാലിനോടൊപ്പം വൻതാരനിരയാണ് അണിനിരക്കുന്നത്. സിനിമക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

  മോഹൻലാൽ ചിത്രത്തിൽ മോളിവുഡ് തെന്നിന്ത്യൻ താരങ്ങൾക്കൊപ്പം ബോളിവുഡ് വിദേശ താരങ്ങളും അണിനിരക്കുന്നുണ്ട്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരാണ് ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രണവ് മോഹൻലാലും മരയ്ക്കാറിൻരെ ഭാഗമാകുന്നുണ്ട്. ആക്ഷന്‍ കിംഗ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ധിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലെത്തുന്നുണ്ട്.

  2020 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ട്രെയിലറായിരുന്നു കുഞ്ഞാലി മരയ്ക്കാരുടേത്. കൊവിഡ് പ്രതിസന്ധികൾ രൂക്ഷമാകുന്നതിന് മുൻപായിരുന്നു ട്രെയിലർ പുറത്തു വന്നത്. 2020 മാർച്ച് 26 നായിരുന്നു സിനിമയുടെ പ്രദർശനം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് റിലീസിങ്ങ് നീട്ടുകയായിരുന്നു. തിയേറ്റർ റിലീസായി മാത്രമേ ചിത്രം എത്തുകയുള്ളൂവെന്ന് സംവിധായകൻ പ്രിയദർശൻ ആദ്യമേ തന്നെ വെളിപ്പെടുത്തിയിരുന്നു.തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയതിന് തൊട്ട് പിന്നാലെയായിരുന്നു റിലീസിങ്ങ് ഡേറ്റും പ്രഖ്യാപിച്ചത്. ആദ്യം പ്രഖ്യാപിച്ചത് പോലെ തന്നെ മാർച്ച് 26 തന്നെ ചിത്രം തിയേറ്ററുകളിൽ എത്തും

  മരക്കാര്‍, അറബിക്കടലിന്റെ സിംഹം' മാര്‍ച്ച് 26 ന് തീയേറ്ററില്‍ | FilmiBeat Malayalam

  നിയന്ത്രണങ്ങളോടെയാണ് തിയേറ്ററുകൾ തുറക്കുന്നത്. അൻപതു ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന നിബന്ധനയോടെയാണ് സർക്കാർ തിയേറ്ററുകൾക്ക് പ്രവർത്തനാനുമതി കൊടുത്തിരിക്കുന്നത്. കൂടാതെ ടിക്കറ്റ് വർധനയില്ല. ഓരോ ഷോയ്ക്ക് ശേഷവും തിയേറ്റർ അണുവിമുക്തമാക്കണമെന്ന് നിബന്ധനയുണ്ട്. മരയ്ക്കാറിനെ പോലെ തന്നെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽചിത്രമാണ് ദൃശ്യം 2. തിയേറ്റർ റിലീസ് പ്രതീക്ഷിച്ചിരുന്ന ചിത്രം ഒ ടി ടി ലാണ് റിലീസിനെത്തുന്നത്. ന്യൂയർ ദിനത്തിലായിരുന്നു ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്ന വിവരം അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. ഇതിനെതിരെ ഫിലിം ചേംബറും തിയേറ്ററുടമകളും രംഗത്തെത്തിയിരുന്നു. മോഹൻലാലിനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനും നേരെ രൂക്ഷ വിമർശനമായിരുന്നു ഉന്നയിച്ചത്. വിവാദങ്ങൾ കനക്കവെയായിരുന്നു വമ്പൻ പ്രഖ്യാപനവുമായി മരയ്ക്കാർ ടീം എത്തിയത്.

  English summary
  mohanlal- pranav mohanlal movie Marakkar: Arabikadalinte Simham releasing on March 26 2021
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X