കറുപ്പണിഞ്ഞ് മോഹന്‍ലാലും പൃഥ്വിരാജും! ഒപ്പം സുപ്രിയ മേനോനും! സൈമ അവാര്‍ഡ്സിനായി മലയാളക്കരയും

വൈവിധ്യമാര്‍ന്ന നിരവധി സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പ്രമേയത്തിലും മേക്കിംഗിലുമൊക്കെയുള്ള പരീക്ഷണങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മോഹന്‍ലാലും മഞ്ജു വാര്യരുമായിരുന്നു ചിത്രത്തിലെ നായികനായകന്‍മാര്‍. ഈ സിനിമ സംവിധാനം ചെയ്തതിന് പിന്നാലെയായി നിരവധി പുരസ്‌കാരങ്ങളാണ് താരത്തെ തേടിയെത്തിയത്. നവാഗത സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ് എത്തിയിരുന്നു.

ഖത്തറില്‍ വെച്ച് നടക്കുന്ന സൈമ അവാര്‍ഡ്‌സില്‍ പങ്കെടുക്കാനായി എത്തിയിരിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും. കൂളിങ് ഗ്ലാസില്‍ സ്റ്റൈലിഷ് ലുക്കുമായെത്തിയ ഇവരുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ലൂസിഫറിന് ഏതൊക്കെ പുരസ്‌കാരങ്ങളായിരിക്കും ലഭിക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതിനിടയില്‍ തുടങ്ങിയിട്ടുണ്ട്. പൃഥ്വിരാജ് മാത്രമല്ല മോഹന്‍ലാലും ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഖത്തറിലേക്ക് എത്തിയിട്ടുണ്ട്. കറുത്ത കുര്‍ത്തിയണിഞ്ഞാണ് താരം എത്തിയത്.

SIIMA 2019

ഐശ്വര്യ ലക്ഷ്മി, അജു വര്‍ഗീസ്, റോഷന്‍ മാത്യു, ഗിരീഷ് ഗംഗാധരന്‍, വിജയ് യേശുദാസ്, സത്യന്‍ അന്തിക്കാട്, നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ലെന തുടങ്ങി നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിട്ടുള്ളത്. വേറിട്ട മേക്കോവറുമായാണ് താരങ്ങളെല്ലാം എത്തിയിട്ടുള്ളത്. ആരൊക്കെയായിരിക്കും പുരസ്‌കാര വേദിയില്‍ തിളങ്ങി നില്‍ക്കുന്നതെന്നറിയാനായാണ് എല്ലാവരും കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X