പൃഥ്വി ഫാൻ ബോയി അല്ല! ലാലേട്ടന്റെ മരണമാസ് എൻട്രിയോടെ ലൂസിഫറെത്തി! പ്രേക്ഷക പ്രതികരണമിങ്ങനെ

കേരളത്തില്‍ മോഹന്‍ലാൽ ചിത്രങ്ങള്‍ റിലീസിനെത്തുന്നത് ആവേശ കൊടുങ്കാറ്റായിട്ടാണ്. അത്തരത്തില്‍ ലൂസിഫര്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ളതിനാല്‍ ലൂസിഫറിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ വലുതായിരുന്നു. ഒടുവില്‍ പ്രതീക്ഷിച്ചത് പോലെ തന്നെ കൊട്ടും പാട്ടും ആരവങ്ങളുമായി ലൂസിഫര്‍ എത്തിയിരിക്കുകയാണ്.

lucifer

റിലീസിന് മുന്‍പ് തന്നെ മോഹന്‍ലാലിന്റെ കട്ടൗട്ടുകള്‍ തിയറ്ററുകള്‍ക്ക് മുന്‍പില്‍ നിരന്നിരുന്നു. ഇന്നലെ വൈകിയും ഇന്ന് വെളുപ്പിനും സിനിമയുടെ റിലീസിന് വേണ്ടി ആരാധകര്‍ രംഗത്തുണ്ട്. തിയറ്ററുകളിലേക്ക് എത്തിയതിന് ശേഷം ലൂസിഫറിനെ കുറിച്ചുള്ള ആദ്യ പ്രതികരണം എന്താണെന്ന് അറിയാനാണ് എല്ലാവരും കാത്തിരിക്കുന്നതും. രാവിലെ ഏഴ് മണിക്ക് തന്നെ ലൂസിഫറിന‍്റെ പ്രയാണം ആരംഭിച്ചിരിക്കുകയാണ്..

ലാലേട്ടനും പൃഥ്വിരാജുമെത്തി

ലൂസിഫറിന‍്റെ ആദ്യ പ്രദർശനം കാണാൻ ലാലേട്ടനും പൃഥ്വിരാജും തിയറ്ററുകളിലേക്ക് എത്തിയെന്നാണ് ഫാൻസ് ഗ്രൂപ്പുകളിൽ നിന്നും മനസിലാവുന്നത്.

നല്ല തിരക്കാണ്..

ഒടുവില്‍ കാത്തിരുന്ന ആ ദിവസം വന്നു. കേരളത്തില്‍ എല്ലായിടത്തും ലൂസിഫര്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. തുടക്കത്തില്‍ തന്നെ വമ്പന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഗേറ്റ് തുറന്ന പാടെ നൂറ് കണക്കിന് ആളുകളാണ് ടിക്കറ്റ് എടുക്കാന്‍ വേണ്ടി ഓടുന്നത്.

പൊളിച്ച് അടുക്കി

ലൂസിഫറിന്റെ ആദ്യ പകുതി പൊളിച്ച് അടുക്കി. മോഹന്‍ലാലിന്റെ സ്‌ക്രീന്‍ പ്രസന്‍സ് പറഞ്ഞറിയിക്കാന്‍ പറ്റില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മോഹന്‍ലാല്‍ അഭിനയിച്ച സിനിമകളില്‍ മികച്ച ചിത്രമാണ് ലൂസിഫര്‍.

നല്ല അഭിപ്രായങ്ങള്‍

സിനിമയുടെ കഥ പറച്ചില്‍ പ്രേക്ഷക മനസിനെ ഉലച്ചിട്ടുണ്ട്. പശ്ചാതല സംഗീതം മാസ്മരികമാണ്. ആദ്യ പകുതിയില്‍ മാസ് രംഗങ്ങളിലൂടെ സ്റ്റീഫന്‍ നെടുമ്പള്ളി നിറഞ്ഞ് നില്‍ക്കുകയാണ്.

ആദ്യ പകുതി

ആദ്യ പകുതി

ലൂസിഫറിന്റെ ആദ്യ പകുതി കഴിഞ്ഞിരിക്കുകയാണ്. ഫാൻസിനെ ആവേശ കൊടുമുടിയിൽ നിർത്തിയാണ് ഇന്റർവൽ വന്നത്.

ലൂസിഫർ പ്രയാണം തുടങ്ങി

രാവിലെ ഏഴ് മണിക്കായിരുന്നു ലൂസിഫറിന്റെ ആദ്യ ഷോ.

മരണമാസ് ഫസ്റ്റ് ഹാഫ്

ആദ്യ പകുതി കഴിയുമ്പോള്‍ മരണമാസ് ഫസ്റ്റ് ഹാഫ് എന്നാണ് ലൂസിഫറിനെ കുറിച്ച് ചിലരുടെ അഭിപ്രായം. സ്റ്റൈലിഷ് ഫസ്റ്റ് ഹാഫാണ് രാജുവേട്ടന്‍ ഒരുക്കിയിരിക്കുന്നത്. നരസിംഹം, ജാക്കി, രാവണപ്രഭു ഇവരെല്ലാം ഒന്നിച്ചെത്തിയാല്‍ എങ്ങനെ ഉണ്ടാവുമോ അതാണ് സ്റ്റഫീന്‍ നെടുമ്പള്ളി.

എനര്‍ജറ്റിക് ത്രില്ലര്‍

ലൂസിഫര്‍ ഒരു എനര്‍ജറ്റിക് ത്രില്ലര്‍ മൂവിയാണെന്നാണ് പ്രേക്ഷകന്‍ പറയുന്നത്. പൃഥ്വിരാജ് ചെയ്തിരിക്കുന്നത് വലിയൊരു ജോലിയാണ്. ത്ര്ില്ലടിപ്പിക്കുന്ന കഥയാണ് സിനിമയുടേത്.

ബ്ലോക്ക് ബസ്റ്ററിലേക്ക്

ഫസ്റ്റ് ഹാഫ് കഴിഞ്ഞ ഉടന്‍ തന്നെ ലൂസിഫര്‍ ബ്ലോക്ക് ബസ്റ്റര്‍ മൂവിയായിരിക്കുമെന്നാണ് ചിലര്‍ പറയുന്നത്.

കട്ടൗട്ടുകള്‍

കട്ടൗട്ടുകള്‍

കേരളത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ലൂസിഫര്‍ തരംഗമായിരുന്നു. തിയറ്ററുകളുടെ മുന്‍പില്‍ മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകളും ബാനറുകളും നിറഞ്ഞ് നിന്നു. സിനിമ കാണാനെത്തുന്നവരുടെ ശ്രദ്ധ ആദ്യമെത്തുന്നത് ഇവയിലായിരിക്കും.

പുലിമുരുകന്റെ റെക്കോര്‍ഡ് തകരും

ലൂസിഫറിന് മുന്‍പില്‍ പുലിമുരുകന്റെ റെക്കോര്‍ഡ് തകരാനുള്ള സാധ്യത കാണുന്നതായിട്ടാണ് ചിലര്‍ പറയുന്നത്. മരണമാസ് കോമേഴ്‌സ്യല്‍ എന്റര്‍ടെയിനര്‍ എന്നൊക്കെ ഐറ്റം നമ്മടെ മലയാള സിനിമയ്ക്കും ലഭിച്ചിരിക്കുകയാണ്.

Recommended Video

പൃഥ്വിയും ലാലേട്ടനും ബോക്സോഫീസ് തകർക്കും
 മോഹന്‍ലാലിന്റെ എന്‍ട്രി

മോഹന്‍ലാലിന്റെ എന്‍ട്രി

സിനിമ തുടങ്ങി ആദ്യ കുറച്ച് സമയത്തിനുള്ളില്‍ തന്നെ സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാലിന്റെ മാസ് എന്‍ട്രി ഉണ്ട്. മഞ്ജു വാര്യരും ഇന്ദ്രജിത്തുമെല്ലാം സിനിമയുടെ തുടക്കം മുതല്‍ സ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

താരങ്ങളെല്ലാം ഒന്നിച്ചെത്തി

മോഹന്‍ലാലും പൃഥ്വിരാജും മാത്രമല്ല. ലൂസിഫറിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂര്‍, സുചിത്ര, തുടങ്ങി ലൂസിഫറിന്റെ ടീമാംഗങ്ങളെല്ലാം കവിത തിയറ്ററില്‍ സിനിമ കാണാന്‍ എത്തിയിരിക്കുകയാണ്. ഏറെ കാലത്തിന് ശേഷമാണ് മോഹന്‍ലാല്‍ ഫാന്‍സിനൊപ്പം സിനിമ കാണാനെത്തുന്നത്.

കനത്ത പോലീസ് സുരക്ഷ

എറണാകുളം കവിത തിയറ്ററിലാണ് മോഹന്‍ലാലും പൃഥ്വിരാജും ടൊവിനോ തോമസുമെല്ലാം എത്തിയത്. ഇവരെല്ലാം കുടുംബ സമേതം സിനിമ കാണാനെത്തി എന്ന പ്രത്യേകതയുമുണ്ട്. താരങ്ങളുടെ വരവ് ആരാധകരെയും ആവേശത്തിലാക്കി. തിയറ്ററിനകത്തും പുറത്തും വമ്പന്‍ പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ബിഗ് റിലീസ്

ബിഗ് റിലീസ്

മോഹന്‍ലാല്‍ നായകനായിട്ടെത്തിയ ഒടിയന്റെ സകല റെക്കോര്‍ഡുകളും തിരുത്തിയാണ് ലൂസിഫര്‍ എത്തിയത്. 30 ലേറെ രാജ്യങ്ങളിലായിരുന്നു ഒടിയന്‍ പ്രദര്‍ശനത്തിനെത്തിയതെങ്കില്‍ ലൂസിഫര്‍ 43 രാജ്യങ്ങളിലാണ് റിലീസ്. യുഎസിലും യുകെയിലും ഒരു മലയാള സിനിമയക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസാണിത്. കേരളത്തില്‍ നാനൂറിന് മുകളില്‍ തിയറ്ററുകളിലാണ് ലൂസിഫര്‍ ആദ്യ ദിവസമെത്തുന്നത്. ആഗോളതലത്തില്‍ 3079 ഓളം തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കും.

  താരനിബിഢം

താരനിബിഢം

മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം ലൂസിഫറില്‍ അണിനിരക്കുന്നത് വമ്പന്‍ താരനിരയാണ്. മഞ്ജു വാര്യരാണ് നായിക. ബോളിവുഡ് സൂപ്പര്‍ താരം വിവേക് ഒബ്‌റോയ് ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, നന്ദു, ഫാസില്‍ (സംവിധായകന്‍) ബാല, സായ് കുമാര്‍, വിജയരാഘവന്‍, ജോയ് മാത്യു, ശിവാജി ഗുരുവായൂര്‍, സുനില്‍ സുഗത, പൗളി വില്‍സണ്‍, മറാത്തി ആക്ടര്‍ സച്ചിന്‍ കെടക്കര്‍ തുടങ്ങിയവരാണ് ലൂസിഫറിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 പൃഥ്വിയുടെ സംവിധാനം

പൃഥ്വിയുടെ സംവിധാനം

നടന്‍, ഗായകന്‍, നിര്‍മാതാവ് എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന കന്നിച്ചിത്രമാണിത്. ലൂസിഫര്‍ എന്ന സിനിമയുടെ പ്രഖ്യാപനം മുതല്‍ സിനിമയെ ശ്രദ്ധേയമാക്കിയത് നടന്‍ പൃഥ്വിരാജിന്റെ സംവിധാനമായിരുന്നു. പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ഡിജെ നൈറ്റ്

ലൂസിഫർ റിലീസിനെത്തുന്നതിനാൽ ആരാധകർക്ക് ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. കോട്ടയം അഭിലാഷിൽ ഡിജെ നൈറ്റ് വരെ ഫാൻസ് സംഘടിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X