പുലിമുരുകന്‍ നേടി തന്ന സൗഭാഗ്യം! ഇപ്പോള്‍ ലൂസിഫറിലൂടെയും, മോഹന്‍ലാലിനിത് ഭാഗ്യ വര്‍ഷം!!
മലയാളത്തിലെ അടുത്ത നൂറ് കോടി ചിത്രം ലൂസിഫര്‍ ആണ്. മാര്‍ച്ച് ഇരുപത്തിയെട്ടിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം ഒരാഴ്ച പിന്നിടുമ്പോള്‍ ഇപ്പോഴും തിയറ്റര്‍ നിറഞ്ഞ് ആളുകളാണ്. ദിവസങ്ങളായി ലൂസിഫറിന് ടിക്കറ്റ് ലഭിക്കുന്നില്ലെന്നായിരുന്നു ആരാധകരുടെ പരാതി. മുന്‍കൂട്ടിയുള്ള ബുക്കിംഗ് അടക്കം ലൂസിഫറിന്റെ ബിസിനസ് തകൃതിയായി നടക്കുകയാണ്.
ആഗോളതലത്തില്‍ റെക്കോര്‍ഡ് കണക്കിന് പ്രദര്‍ശനമായിരുന്നു ലൂസിഫറിന് ലഭിച്ചത്. ആദ്യ മൂന്ന് ദിവസം കൊണ്ട് അമ്പത് കോടി ക്ലബ്ബിലെത്തിയെന്നും ആറ് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയെന്നും ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴും ഹൗസ് ഫുള്‍ പ്രദര്‍ശനം ലഭിച്ച് കൊണ്ടിരിക്കുന്നതിനാല്‍ കളക്ഷനില്‍ വലിയ ഉയരങ്ങളില്‍ സിനിമ എത്തിയിട്ടുണ്ടെന്നുള്ള നിഗമനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

കാര്‍ണിവല്‍ സിനിമാസില്‍ 119 ഓളം ഷോ ആണ് പ്രതിദിനം ലഭിക്കുന്നത്. അതില്‍ നിന്നും 27 മുതല്‍ 30 ലക്ഷം വരെയാണ് സിനിമ വാരിക്കൂട്ടുന്നത്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ ഒരു കോടിയിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം സിംഗിള്‍സില്‍ ഒരു കോടി മറികടന്ന് രണ്ട് കോടിയിലേക്ക് എത്തുകയാണ്. ആറ് ദിവസം കൊണ്ട് 1.78 കോടിയാണ് സിനിമയ്ക്ക് ഇവിടെ നിന്നും ലഭിച്ചത്. തിരുവനന്തപുരം പ്ലെക്‌സിലും അതിവേഗം ഒരു കോടി മറികടന്നിരുന്നു.
കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും ലൂസിഫറിന് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ തന്നെ പുലിമുരുകനാണ് ആദ്യം നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രം. പിന്നാലെ കായംകുളം കൊച്ചുണ്ണിയും ഈ നേട്ടം കൈവരിച്ചു. ഇപ്പോള്‍ ലൂസിഫറിലൂടെ വീണ്ടും ആ റെക്കോര്‍ഡിലേക്ക് എത്തുകയാണ് മോഹന്‍ലാല്‍.


Click it and Unblock the Notifications