ബോക്‌സോഫീസ് തകര്‍ത്ത് ലൂസിഫര്‍ കുതിക്കുന്നു! കാര്‍ണിവല്‍ സിനിമാസില്‍ നിന്നും കോടികള്‍ പെട്ടിയിലാക്കി
ആദ്യദിനം 14-15 കോടിയോളം സ്വന്തമാക്കിയ ലൂസിഫര്‍ പിന്നീടുള്ള ദിവസങ്ങളിലും ഇതേ പ്രകടനം തന്നെയായിരുന്നു കാഴ്ച വെച്ചത്. കേരള ബോക്‌സോഫീസില്‍ മാത്രമല്ല ആഗോളതലത്തില്‍ സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്. ലൂസിഫര്‍ അതിവേഗം നൂറും അമ്പതും കോടി ക്ലബ്ബിലേക്ക് എത്തിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. എന്നാല്‍ നിര്‍മാതാക്കള്‍ ഇനിയും സിനിമയുടെ ഔദ്യോഗിക കളക്ഷന്‍ എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

റിലീസിനെത്തി രണ്ടാം ആഴ്ചയിലാണെങ്കിലും കേരളത്തിലെ മിക്ക സെന്ററുകളിലും ഹൗസ് ഫുള്‍ ഷോ ആയിരുന്നു. പലയിടത്തും റെക്കോര്‍ഡ് കളക്ഷനാണ്. കാര്‍ണിവല്‍ സിനിമാസില്‍ മൂന്ന് കോടി മറികടന്നിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. റിലീസിനെത്തി പത്ത് ദിവസം കൊണ്ടാണ് ലൂസിഫര്‍ ഈ നേട്ടത്തിലെത്തുന്നതെന്നാണ് ഫോറം കേരള പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നത്.
നിലവില്‍ 98 ഓളം ഷോ ആണ് പ്രതിദിനം കാര്‍ണിവല്‍ സിനിമാസില്‍ നിന്നും ലൂസിഫറിന് ലഭിക്കുന്നത്. അതില്‍ നിന്നും പ്രതിദിനം 20 ലക്ഷത്തിന് മുകളില്‍ ലഭിക്കുന്നുണ്ട്. പത്ത് ദിവസം കഴിയുമ്പോള്‍ 3.10 കോടിയാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം സിംഗില്‍സില്‍ ഇതിനകം 2.41 കോടിയോളം എത്തി. കൊച്ചി മള്‍ട്ടിപ്ലെക്‌സിലും സിംഗിള്‍സിലുമെല്ലാം നല്ല പ്രകടനമാണ് സിനിമ കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications