പൃഥ്വിരാജിന്റെ തേരിലേറി മോഹന്‍ലാലിന്റെ മരണമാസ്! ലൂസിഫര്‍ 2 -ാം ആഴചയിലും കിടിലന്‍ പെര്‍ഫോമന്‍സ്!!
ലൂസിഫര്‍ റിലീസിനെത്തി ആദ്യ രണ്ടാഴ്ചകള്‍ പിന്നിടുമ്പോള്‍ സിനിമയെ കുറിച്ചുള്ള നല്ല അഭിപ്രായങ്ങള്‍ മാത്രമാണ് വരുന്നത്. അതിവേഗം കോടികള്‍ വാരിക്കൂട്ടിയ ചിത്രം റിലീസിനെത്തി ആദ്യ ഏട്ട് ദിവസങ്ങള്‍ കൊണ്ട് നൂറ് കോടി ക്ലബ്ബിലും എത്തിയിരുന്നു. അതിവേഗം അമ്പതും നൂറും കോടികള്‍ സ്വന്തമാക്കിയ സിനിമ ഇനി ലക്ഷ്യം വെക്കുന്നത് 200 കോടിയിലേക്കാണ്.
അതിവേഗം വൈകാതെ സിനിമയ്ക്ക് അതും ലഭിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. റിലീസ് ചെയ്ത് രണ്ടാഴ്ചയായിട്ടും ഇപ്പോഴും പലയിടങ്ങളിലും ഹൗസ്ഫുള്‍ ഷോ ആണ് ലൂസിഫറിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെക്കന്‍ഡ് ഷോ അടക്കം ഹൗസ്ഫുള്‍ പ്രദര്‍ശനമാണ്.

നടന്‍ പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന സിനിമയാണെന്നുള്ളത് ലൂസിഫറിന്റെ പ്രഖ്യാപനം മുതല്‍ സിനിമയെ ശ്രദ്ധേയമാക്കി. നടന്‍, ഗായകന്‍, നിര്‍മാതാവ് എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന കന്നിച്ചിത്രമായിരുന്നു. പൃഥ്വിരാജിന്റെ സംവിധാനൊപ്പം നായകന്‍ മോഹന്‍ലാല്‍ ആണെന്നുള്ളതാണ് മറ്റൊരു കാര്യം.
മുരളി ഗോപിയായിരുന്നു തിരക്കഥ ഒരുക്കിയത്. മുരളിയുടെ കരിയറില്‍ ഏറ്റവും ഹിറ്റായതും സാമ്പത്തിക വരുമാനമുണ്ടാക്കിയ സിനിമയും ലൂസിഫറാണ്. ബിഗ് ബജറ്റ് ചിത്രമായ ലൂസിഫര്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. മഞ്ജു വാര്യരായിരുന്നു നായിക. ഇതല്ലാതെ നിരവധി താരങ്ങളായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.


Click it and Unblock the Notifications