മോഹന്‍ലാല്‍ മീശ പിരിച്ചാല്‍ മാത്രം സിനിമ വിജയിക്കില്ല! ലൂസിഫര്‍ രാഷ്ട്രീയ സിനിമയല്ലെന്നും പൃഥ്വിരാജ്

Recommended Video

ഇന്ദ്രജിത്ത് അഭിനയിക്കുമ്പോൾ എന്ത് തോന്നി | filmibeat Malayalam

തിരക്കിട്ട അഭിനയജീവിതവുമായി മുന്നേറുന്നതിനിടയിലാണ് പൃഥ്വിരാജ് സംവിധാനമെന്ന മോഹവും സാക്ഷാത്ക്കരിക്കുന്നത്. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കി സിനിമയൊരുക്കുകയെന്ന തന്റെ ചിരകാലമോഹം കൂടിയാണ് അദ്ദേഹം ഈ ചിത്രത്തിലൂടെ പൂര്‍ത്തീകരിക്കുന്നത്. തന്റെ ആരാധനാമൂര്‍ത്തിയ കൈയ്യില്‍ കിട്ടിയാല്‍ ഏതൊരു സംവിധായകനും ചെയ്യുന്നതെന്താണോ അത് തന്നെയാണ് താനും ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള മോഹന്‍ലാലാണ് ഈ ചിത്രത്തിലേതെന്ന് തുടക്കത്തില്‍ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. റിലീസിന് നാളുകള്‍ ശേഷിക്കവെ തന്നെ ലൂസിഫര്‍ തരംഗമായി മാറിക്കഴിഞ്ഞു.

മോഹന്‍ലാല്‍ മുന്‍പെങ്ങും ഇത്ര ഉറപ്പോടെ ഒരു സിനിമയെക്കുറിച്ച് വാചാലനാവുന്നത് കണ്ടിട്ടില്ലെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. പൃഥവിരാജിലെ സംവിധായകനെ വാനോളം പുകഴ്ത്തിയാണ് അദ്ദേഹമെത്തിയത്. അതോടൊപ്പം തന്നെ ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന ഉറപ്പും അദ്ദേഹം നല്‍കിയിരുന്നു. ലൂസിഫര്‍ പ്രമോഷന്‍ പരിപാടികള്‍ സജീവമായി നടക്കുകയാണ്. അതിനിടയിലാണ് ഇങ്ങനെയൊരു പേര് സ്വീകരിച്ചതിനെക്കുറിച്ചും ഇതൊരു രാഷ്ട്രീയ സിനിമയല്ലെന്നും മറ്റ് വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് അണിയറപ്രവര്‍ത്തകരെത്തിയത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

അവകാശവാദങ്ങളൊന്നുമില്ല

അവകാശവാദങ്ങളൊന്നുമില്ല

സിനിമയെക്കുറിച്ച് പ്രത്യേക അവകാശവാദങ്ങളൊന്നുമില്ലാതെയാണ് തങ്ങളെത്തുന്നതെന്ന് പൃഥ്വിരാജ് പറയുന്നു. ലൂസിഫറിനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം എല്ലാവരും മിതത്വം പാലിച്ചാണ് സംസാരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സിനിമയെക്കുറിച്ച് വാചാലനാവുന്നുണ്ടെങ്കിലും അമിത പ്രതീക്ഷകള്‍ നല്‍കാതിരിക്കാനുള്ള ശ്രമം കൂടിയാണിത്. വലിയ ബജറ്റിലുള്ള വലിയ സിനിമയാണെന്ന അവകാശവാദമില്ലെന്നും താരം പറയുന്നു. ഈ സിനിമ നന്നായില്ലെങ്കില്‍ പിന്നീട് സംവിധാനമില്ലെന്ന് നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ സിനിമയല്ല

രാഷ്ട്രീയ സിനിമയല്ല

സിനിമയുടെ ട്രയിലറില്‍ കാണുന്ന കാര്യങ്ങളില്‍ രാഷ്ട്രീയമുണ്ടെന്ന് കരുതി ഇതൊരു രാഷ്ട്രീയ ചിത്രമല്ലെന്ന് അദ്ദേഹം പറയുന്നു. ഈ സിനിമയുടെ കഥയുടെ പശ്ചാത്തലങ്ങളിലൊന്ന് രാഷ്ട്രീയമാണെന്ന് മാത്രം. പൊളിറ്റിക്കല്‍ ത്രില്ലറുമായാണ് പൃഥ്വിയുടെ വരവെന്ന് പ്രഖ്യാപനം മുതല്‍ത്തന്നെ വ്യക്തമായതാണ്. രാഷ്ട്രീയ ചിത്രമാണെന്ന മുന്‍വിധിയോടെ ലൂസിഫറിനെ സമീപിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജിസിസിയിലെ പത്രസമ്മേളനത്തിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മഞ്ജു വാര്യര്‍, മുരളി ഗോപി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ഇന്ദ്രജിത്ത് മികച്ച അഭിനേതാവ്

ഇന്ദ്രജിത്ത് മികച്ച അഭിനേതാവ്

സഹോദരനായതുകൊണ്ടല്ല ഇന്ദ്രജിത്തിനെ ഈ സിനിമയിലേക്ക് ക്ഷണിച്ചതെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വിവരണത്തോടെയായിരുന്നു ട്രെയിലറെത്തിയത്. ഇന്ദ്രജിത്ത് സുകുമാരന്‍ മലയാളത്തിലെ മികച്ച അഭിനേതാക്കളിലൊരാളാണ്, ഇപ്പോഴും മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചിട്ടില്ലാത്ത ഫൈനസ്റ്റ് ആക്ടറാണ് അദ്ദേഹം. അനിയനായിട്ടല്ല സംവിധായകനാണ് താനിപ്പോള്‍ സംസാരിക്കുന്നതെന്നും താരം പറയുന്നു. ഇന്ദ്രജിത്തിനെ മലയാള സിനിമ കൃത്യമായി വിനിയോഗിച്ചിട്ടില്ലെന്ന് നേരത്തെ തന്നെ ആരാധകരും പറഞ്ഞുതുടങ്ങിയിരുന്നു. ഇപ്പോഴിതാ അനുജനും അക്കാര്യം സമ്മതിച്ചിരിക്കുകയാണ്.

വലിയ ഭാഗ്യം അത് തന്നെ

വലിയ ഭാഗ്യം അത് തന്നെ

മലയാളത്തിന്റെ അഭിമാന താരങ്ങളായ മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും വെച്ച് സിനിമ ചെയ്യാനാവുകയെന്ന വലിയ ഭാഗ്യമാണ് തനിക്ക് ലഭിച്ചതെന്നും അക്കാര്യത്തില്‍ ഏറെ സന്തോഷമുണ്ടെന്നും താരം പറയുന്നു. ഈ സിനിമയില്‍ തനിക്ക് ലഭിച്ച വലിയ ഭാഗ്യങ്ങളിലൊന്ന് അതാണ്. അവരുടെ കഴിവാണ് ഈ സിനിമ. ഈ സിനിമയെക്കുറിച്ച് ആലോചിച്ചപ്പോള്‍ ആദ്യം മനസ്സിലേക്കെത്തിയത് അവരുടെ മുഖമായിരുന്നുവെന്നും അവരുടെ കഥാപാത്രങ്ങളെയാണ് ഫസ്റ്റ് തയ്യാറാക്കിയതെന്നും അതിന് ശേഷമാണ് മറ്റുള്ളവരെ ചിത്രത്തിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം പറയുന്നു.

മുണ്ടും മീശയും മാത്രം പോര

മുണ്ടും മീശയും മാത്രം പോര

മുണ്ടും മീശയും ജീപ്പും കൊണ്ട് മാത്രം ഒരു സിനിമയും വിജയിക്കില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എങ്ങനെയാണ് അത് അവതരിപ്പിക്കുന്നതെന്നത് പ്രധാനപ്പെട്ടതാണ്. അതൊരു കഴിവാണ്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് അതേ പോലെ കൊടുക്കണം. സ്റ്റീഫന്‍ നെടുമ്പള്ളിയായാണ് താരമെത്തുന്നത്. ഏറെ സൂക്ഷ്മതയോടെയാണ് പൃഥ്വി ഈ സിനിമ സംവിധാനം ചെയ്തിട്ടുള്ളത്. തിരക്കിട്ട അഭിനയജീവിതത്തിനിടയില്‍ സംവിധാനമെന്ന സ്വപ്‌നവും സാക്ഷാത്ക്കരിച്ചതിന് പൃഥ്വിയെ അഭിനന്ദിക്കുന്നുവെന്ന് ട്രെയിലര്‍ ലോഞ്ചിനിടയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആകാംക്ഷയിലാണ്

ആകാംക്ഷയിലാണ്

എല്ലാവരെപ്പോലെ തന്നെ താനും ലൂസിഫര്‍ കാണാനായുള്ള ആകാംക്ഷയിലാണ്. പൃഥ്വിരാജിനോടൊപ്പം നേരത്തെ പ്രവര്‍ത്തിച്ചിട്ടില്ല. അതിനാല്‍ത്തന്നെ അഭിനേതാവ്-സംവിധായകന്‍ വ്യത്യാസത്തെക്കുറിച്ച് പറയാന്‍ താനാളല്ലെന്നും മഞ്ജു വാര്യര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അതിനവസരം നല്‍കിയവര്‍ക്ക് നന്ദി പറയുന്നുവെന്നും താരം പറഞ്ഞിരുന്നു.

ലൂസിഫറെന്ന പേരിലേക്ക് എത്തിയത്

ലൂസിഫറെന്ന പേരിലേക്ക് എത്തിയത്

ആദ്യമായി സിനിമയൊരുക്രുമ്പോള്‍ ആ ചിത്രത്തിന് ലൂസിഫര്‍ എന്ന പേരാണ് പൃഥ്വിരാജ് നല്‍കിയത്. ലൂസിഫറിന്റെ മിത്ത് എല്ലാവര്‍ക്കും അറിയാമായിരിക്കുമെന്നും ദൈവത്തിന്റെ പ്രിയപ്പെട്ട മാലാഖ, ഗോഡ്‌സ് ഫേവറിറ്റ് എയ്ഞ്ചലാണ്, ഒരു പ്രത്യേക സാഹചര്യത്തില്‍ സ്വര്‍ഗത്തില്‍ നിന്നും പുറന്തള്ളപ്പെടുകയാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ പശ്ചാത്തലത്തിന് ഈ മിത്തുമായി സാമ്യമുണ്ട്. അതിനാലാണ് ഈ പേര് സ്വീകരിച്ചത്. മോഹന്‍ലാല്‍ തന്നെ അഭിനയിക്കേണ്ടിയിരുന്ന സിനിമയുടെ ടൈറ്റിലായിരുന്നു. അത് ഇതിലേക്ക് കടമെടുക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X