ബോക്‌സോഫീസില്‍ നൂറ് ദിവസവും 200 കോടിയും പിന്നിട്ട ലൂസിഫര്‍! ചരിത്രമായി മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം
Recommended Video
മലയാള സിനിമയിലെ സര്‍വ്വകാല റെക്കോര്‍ഡുകളെല്ലാം തിരുത്തികുറിച്ചുകൊണ്ടായിരുന്നു ലൂസിഫര്‍ നേരത്തെ മുന്നേറിയിരുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ എറ്റവും വലിയ വിജയമായ സിനിമ ഇന്‍ഡസ്ട്രി ഹിറ്റായിട്ടാണ് മാറിയിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭം കൂടിയായ സിനിമ നടന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. അവധിക്കാല റിലീസായി മാര്‍ച്ച 28നായിരുന്നു ലൂസിഫര്‍ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.
മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടായിരുന്നു ബിഗ് ബഡ്ജറ്റ് ചിത്രം കുതിച്ചിരുന്നത്. ലാലേട്ടന്റെ പ്രകടനത്തിനൊപ്പം പൃഥ്വിയുടെ സംവിധാന മികവിനെയും എല്ലാവരും പ്രശംസിച്ചിരുന്നു. കോടി ക്ലബുകള്‍ കടന്ന് മുന്നേറുന്ന സിനിമ മലയാള സിനിമയ്ക്ക് വലിയ അഭിമാനമായാണ് മാറിയത്. ആരാധകരും പ്രേക്ഷകരും ഏറ്റെടുത്ത സിനിമ നൂറാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്.

ലൂസിഫറിന്റെ നൂറ് ദിനങ്ങള്‍
പ്രഖ്യാപന വേളമുതല്‍ ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭം എന്ന നിലയില്‍ കൂടിയാണ് ലൂസിഫര്‍ ശ്രദ്ധ നേടിയിരുന്നത്. ഒടുവില്‍ വമ്പന്‍ റിലീസായി എത്തിയ സിനിമ എല്ലാവരെയും ഒന്നടങ്കം തൃപ്തിപ്പെടുത്തിയ ദൃശ്യാനുഭവങ്ങളില്‍ ഒന്നായും മാറി. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമ കൂടിയായിരുന്നു ലൂസിഫര്‍. വ്യത്യസ്തമാര്‍ന്നൊരു പ്രമേയവും മേക്കിങ് മികവുമായിരുന്നു ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.

മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പളളി എന്ന കഥാപാത്രം തിയ്യേറ്ററുകളില്‍ തരംഗമായി മാറിയിരുന്നു. മാസും ക്ലാസും ചേര്‍ന്ന പ്രകടനമാണ് ലൂസിഫറില്‍ ലാലേട്ടന്‍ കാഴ്ചവെച്ചിരുന്നത്. മുന്‍പ് തന്നെ വിമര്‍ശിച്ചവര്‍ക്കെല്ലാം സിനിമയുടെ വിജയത്തിലൂടെ വായടപ്പിച്ചുളള മറുപടിയായിരുന്നു സൂപ്പര്‍താരം നല്‍കിയിരുന്നത്. പുലിമുരുകന് ശേഷം നടന്റെ കരിയറിലെ എറ്റവും വലിയ വിജയമായാണ് ലൂസിഫര്‍ മാറിയത്. പുലിമുരുകന്റെ 150കോടി റെക്കോര്‍ഡ് 200 കോടി ക്ലബില്‍ എത്തിക്കൊണ്ടാണ് ലൂസിഫര്‍ തിരുത്തിയെഴുതിയത്. ലൂസിഫറിന്റെ വിജയം ആരാധകര്‍ക്കൊപ്പം തന്നെ പ്രേക്ഷകരും ആഘോഷിച്ചിരുന്നു.

പൃഥ്വിരാജ്
പൃഥ്വിരാജ് എന്ന മോഹന്‍ലാല്‍ ആരാധകന്റെ സിനിമ കൂടിയായിരുന്നു ശരിക്കും ലൂസിഫര്‍. ലാലേട്ടന്റെ കടുത്ത ആരാധകനാണ് താനെന്ന് മുന്‍പ് വെളിപ്പെടുത്തിയ പൃഥ്വി ശരിക്കും എല്ലാവരും കാത്തിരുന്ന ഒരു മോഹന്‍ലാല്‍ ചിത്രം തന്നെയായിരുന്നു ഒരുക്കിയത്. ഒരു സാധാരണ മാസ് ചിത്രം പ്രതീക്ഷിച്ചവര്‍ക്ക് അതിലും മുകളില്‍ നില്‍ക്കുന്ന അനുഭവമായിരുന്നു സംവിധായകന്‍ സമ്മാനിച്ചത്. ലൂസിഫറിന്റെ വിജയത്തില്‍ എടുത്തുപറയേണ്ടത് പൃഥ്വിയുടെ സംവിധാന മികവ് തന്നെയാണ്. സംവിധാനത്തില്‍ തുടക്കകാരനാണെങ്കിലും അത് തോന്നിപ്പിക്കാത്ത വിധമായിരുന്നു സിനിമ നടന്‍ അണിയിച്ചൊരുക്കിയിരുന്നത്.

മുരളി ഗോപി
മുരളി ഗോപിയുടെ തിരക്കഥയുടെ പിന്‍ബലത്തിലായിരുന്നു സിനിമ ഇത്രയ്ക്ക് മികവുറ്റ രീതിയില്‍ പൃഥ്വിക്ക് അണിയിച്ചൊരുക്കാന്‍ കഴിഞ്ഞത്. കമ്മാര സംഭവത്തിന് ശേഷം മുരളി ഗോപിയുടെതായി ശ്രദ്ധേയമായ തിരക്കഥ കൂടിയായിരുന്നു ലൂസിഫറിന്റേത്. റിയല്‍ ലൈഫിലെ രാഷ്ടീയക്കാരെ ഓര്‍മ്മിപ്പിക്കും വിധമായിരുന്ന സിനിമയുടെ കഥ അദ്ദേഹം ഒരുക്കിയിരുന്നത്. സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും കഥാകൃത്തായും ഗായകനായും മുരളി ഗോപി ലൂസിഫറില്‍ തന്റെ സാന്നിദ്ധ്യമറിയിച്ചു.

ആന്റണി പെരുമ്പാവൂര്‍
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ലൂസിഫര്‍ നിര്‍മ്മിച്ചിരുന്നത്. ഇത്തവണയും വലിയ വിജയമാവര്‍ത്തിക്കാന്‍ പ്രൊഡക്ഷന്‍ ബാനറിന് സാധിച്ചു. ലൂസിഫറിന്റെ വലിയ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത് മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ തന്നെയായിരുന്നു. ഒപ്പം ഛായാഗ്രഹണം നിര്‍വ്വഹിച്ച സുജിത്ത് വാസുദേവ്, സംഗീതം നിര്‍വ്വഹിച്ച ദീപക് ദേവ്,എഡിറ്റിങ് ചെയ്ത സംജിത്ത് മുഹമ്മദ് തുടങ്ങിയവരും അഭിനന്ദനം അര്‍ഹിക്കുന്നു.


Click it and Unblock the Notifications