twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലും പ്രിയദര്‍ശനം ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ച 15 അത്ഭുതം!!

    By Rohini
    |

    മലയാള സിനിമയുടെ കൗമാരത്തില്‍ നിലയുറപ്പിച്ച സംവിധായകനും നായകനുമാണ് മോഹന്‍ലാലും പ്രിയദര്‍ശനും. 80-90 കളില്‍ ഇവര്‍ ഒന്നിച്ചപ്പോഴൊക്കെ മലയാള സിനിമാ പ്രേമികള്‍ ചില അത്ഭുതങ്ങള്‍ കണ്ടു. ആ കാലത്തെ പത്ത് ഹിറ്റ് ചിത്രങ്ങളെടുത്താല്‍ അതില്‍ അഞ്ചും പ്രിയന്‍ - ലാല്‍ കൂട്ടുകെട്ടില്‍ പിറന്നതാവും.

    ഒപ്പം എന്ന ചിത്രത്തിന് വേണ്ടി പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒന്നിയ്ക്കുകയാണ്. ഈ അവസരത്തില്‍ ഇരുവരും ഒന്ന് ചേര്‍ന്നപ്പോള്‍ മലയാളത്തില്‍ സംഭവിച്ച 15 ചിത്രങ്ങളെ കുറിച്ചൊന്ന് നോക്കാം

    ബോയിങ് ബോയിങ്

    മോഹന്‍ലാലും പ്രിയദര്‍ശനം ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ച 15 അത്ഭുതം!!

    പ്രിയദര്‍ശന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത് 1985 ലാണ്. ശ്രീനിവാസനാണ് സംഭാഷണം എഴുതിയത്. മോഹന്‍ലാല്‍ - മുകേഷ് കൂട്ടുകെട്ട് സ്‌ക്രീനില്‍ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിയ്ക്കുന്ന വിക്രിയകള്‍ കാണിച്ചുകൊണ്ടിരുന്നു. ബോയിങ് ബോയിങ് എന്ന അമേരിക്കന്‍ ചിത്രത്തിന്റെ റീമേക്കാണ് അതേ പേരില്‍ മലയാളത്തിലെത്തിയത്

    അരം + അരം = കിന്നരം

    മോഹന്‍ലാലും പ്രിയദര്‍ശനം ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ച 15 അത്ഭുതം!!

    ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ചിത്രം. ഹാപ്പി ഗോ ലവ്‌ലി എന്ന അമേരിക്കന്‍ ചിത്രത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രവും. മലയാളത്തിന്റെ തന്മയത്വത്തോടെ ശ്രീനി തിരക്കഥ എഴുതുകയും പ്രിയന്‍ സംവിധാനം ചെയ്യുകയും ചെയ്തതോടെ അത് മലയാളത്തിന്റെ വിജയമായി. 1985 ല്‍ റിലീസ് ചെയ്ത ചിത്രം മലയാളത്തില്‍ മികച്ച ബോക്‌സോഫീസ് കലക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നാണ്

    മഴ പെയ്യുന്ന മദ്ദളം കൊട്ടുന്നു

    മോഹന്‍ലാലും പ്രിയദര്‍ശനം ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ച 15 അത്ഭുതം!!

    ശ്രീനിവാന്‍- പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മറ്റൊരു കോമഡി എന്റര്‍ടൈന്‍മെന്റ്. 1986 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മുകേഷ്, ലിസി, ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു തുടങ്ങിയവരും കഥാപാത്രങ്ങളായെത്തി. ചിത്രം പിന്നീട് തെലുങ്കിലേക്ക് റീമേക്ക് ചെയ്തു

    താളവട്ടം

    മോഹന്‍ലാലും പ്രിയദര്‍ശനം ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ച 15 അത്ഭുതം!!

    തുടക്കം മുതല്‍ ചിരിപ്പിയ്ക്കുകയും ഒടുക്കം കരയിപ്പിക്കുകയും ചെയ്ത പ്രിയല്‍ - ലാല്‍ കൂട്ടുകെട്ടിലെ താളവട്ടം. നെടുമുടി വേണുവാണ് ചിത്രത്തിന് തിരക്കഥ എഴുതാന്‍ പ്രിയദര്‍ശനൊപ്പം ഉണ്ടായിരുന്നത്. 1986 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ കാര്‍ത്തികയും ലിസിയും നായികമാരായെത്തി

    വെള്ളാനകളുടെ നാട്

    മോഹന്‍ലാലും പ്രിയദര്‍ശനം ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ച 15 അത്ഭുതം!!

    സി പവിത്രന്‍ നായര്‍ എന്ന കോട്രാക്ടറെ പരിചയപ്പെടുത്തിയ ചിത്രം. ശ്രീനിവാസന്‍ തിരക്കഥ എഴുതിയ ചിത്രം നിര്‍മിച്ചത് മണിയന്‍പിള്ള രാജുവാണ്. ശോഭന നായികയായെത്തിയ ചിത്രം ഇടത്തരം കഥയുടെ പശ്ചാത്തലത്തില്‍ പറഞ്ഞതുകൊണ്ടാണ് ജനങ്ങള്‍ ഏറ്റെടുത്തത്. അത്തരം ചിത്രങ്ങളാണ് എന്നും പ്രിയല്‍ - ലാല്‍ കൂട്ടുകെട്ടില്‍ വന്നിട്ടുള്ളതും

    മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു

    മോഹന്‍ലാലും പ്രിയദര്‍ശനം ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ച 15 അത്ഭുതം!!

    മറ്റൊരു റൊമാന്റിക്- കോമഡി എന്റര്‍ടൈന്‍മെന്റ്. മലയാളത്തിലെ മികച്ച കുടുംബ ചിത്രങ്ങളുടെ പട്ടികയിലാണ് മുകുന്ദേട്ടാ സുമിത്ര വിളിയ്ക്കുന്നു എന്ന ചിത്രം. ശ്രീനിവാസനാണ് തിരക്കഥയും സംഭാഷണവും. മോഹന്‍ലാലിനൊപ്പം പ്രധാനമുള്ള കഥാപാത്രവും ശ്രീനിവാസന്‍ ചിത്രത്തില്‍ അവതരിപ്പിച്ചു.

    ചിത്രം

    മോഹന്‍ലാലും പ്രിയദര്‍ശനം ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ച 15 അത്ഭുതം!!

    മോഹന്‍ലാലും പ്രിയദര്‍ശനും ചിരിപ്പിയ്ക്കുകയും കരയിപ്പിയ്ക്കുകയും ചെയ്ത മറ്റൊരു റൊമാന്റിക് - കോമഡി ചിത്രം. പ്രിയദര്‍ശന്‍ തന്നെ തിരക്കഥയും സംഭാഷണവും എഴുതിയ ചിത്രത്തില്‍ ലിസിയും രഞ്ജിനിയും നായികമാരായെത്തി. ശ്രീനിവാസന്‍, നെടുമുടി വേണു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

    അക്കരെ അക്കരെ അക്കരെ

    മോഹന്‍ലാലും പ്രിയദര്‍ശനം ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ച 15 അത്ഭുതം!!

    മലയാളത്തില്‍ ഇന്നും ജനപ്രിയരായ ദാസനെയും വിജയനെയും സമ്മാനിച്ച അക്കരെ അക്കരെ അക്കരെ എന്ന ചിത്രം. ശ്രീനിവാസനാണ് തിരക്കഥ. 1987 ല്‍ റിലീസ് ചെയ്ത നാടോടിക്കാറ്റ്, 1988 ല്‍ റിലീസ് ചെയ്ത പട്ടണപ്രവേശം എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയാണ് 1990 ല്‍ റിലീസ് ചെയ്ത അക്കരെ അക്കരെ അക്കരെ

    വന്ദനം

    മോഹന്‍ലാലും പ്രിയദര്‍ശനം ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ച 15 അത്ഭുതം!!

    കരയിപ്പിച്ചുകൊണ്ട് തീര്‍ന്നൊരു ക്ലൈമാക്‌സ്. ഇന്നും മലയാളി പ്രേക്ഷകരെ വേദനിപ്പിയ്ക്കുന്നു. വി ആര്‍ ഗോപാലകൃഷ്ണന്റെ തിരക്കഥയിലാണ് 1989 ല്‍ പ്രിയന്‍ വന്ദനം സംവിധാനം ചെയ്തത്. ഗൗരവമുള്ള വിഷയങ്ങള്‍ പറയുമ്പോഴും പ്രിയനും ലാലും കോമഡിയുടെ അകമ്പടി കൂട്ടിയിരുന്നു എന്നതിന് തെളിവാണ് വനന്ദനം എന്ന ചിത്രവും

    കിലുക്കം

    മോഹന്‍ലാലും പ്രിയദര്‍ശനം ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ച 15 അത്ഭുതം!!

    ഇന്നും കിലുക്കം കണ്ടാല്‍ മലയാളി പ്രേക്ഷകര്‍ ചിരിയ്ക്കും. ജോജിയും നിശ്ചലും നന്ദിനിയുമെല്ലാം ഇന്നും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ജീവിയ്ക്കുന്നു. വേണു നാഗവള്ളിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. 1991 ലെ ഏറ്റവും കൂടുതല്‍ ഗ്രോസ് കലക്ഷന്‍ നേടിയ ചിത്രമാണ് കിലുക്കം

    മിഥുനം

    മോഹന്‍ലാലും പ്രിയദര്‍ശനം ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ച 15 അത്ഭുതം!!

    ഇടത്തരം കുടുംബത്തിലെ ഇണക്കവും പിണക്കുവും ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിയ്ക്കുകയായിരുന്നു മിഥുനം എന്ന ചിത്രത്തില്‍. ശ്രീനിവാസന്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ ഉര്‍വശി നായികയായെത്തി. തിക്കുറശ്ശി സുകുമാരന്‍, ജഗതി, ഇന്നസെന്റ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

    തേന്‍മാവിന്‍ കൊമ്പത്ത്

    മോഹന്‍ലാലും പ്രിയദര്‍ശനം ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ച 15 അത്ഭുതം!!

    കഥകളിലെ കഥാപാത്രങ്ങളുടെ പേര് പോലെ രസകരമായ പേരുകളാണ് തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്. മാണിക്യനും കാര്‍ത്തുമ്പിയും ശ്രീകൃഷ്ണന്‍ തമ്പുരാനും യശോദാമ്മയും ജിഞ്ചിമൂട് ഗാന്ധാരിയുമൊക്കെ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. പ്രിയന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതിയതും

    മിന്നാരം

    മോഹന്‍ലാലും പ്രിയദര്‍ശനം ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ച 15 അത്ഭുതം!!

    തുടക്കം മുതല്‍ ചിരിപ്പിയ്ക്കുകയും ഒടുവില്‍ ഒരു നഷ്ടത്തിന്റെ വേദന നല്‍കുകയും ചെയ്ത, ചിത്രം, വന്ദനം എന്നീ പടങ്ങള്‍ പോലെയാണ് മിന്നാരവും. ഹാസ്യ രംഗങ്ങള്‍ അവതരിപ്പിയ്ക്കുന്നതില്‍ ഈ കൂട്ടുകെട്ട് എന്നും മുന്‍നിരയിലാണ്. ചെറിയാന്‍ കല്‍പകവാടിയുടെ കഥയ്ക്ക് പ്രിയന്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് മിന്നാരം

    കലാപാനി

    മോഹന്‍ലാലും പ്രിയദര്‍ശനം ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ച 15 അത്ഭുതം!!

    വെറും ഹാസ്യ ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, പ്രിയനും ലാലും ഒന്നിച്ചത്. കലാപാനി പോലൊരു ലോക നിലവാരമുള്ള സിനിമ ഇറങ്ങിയതും ഈ കൂട്ടുകെട്ടിലാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ഇപ്പോഴും കാലാപാനി. സ്വാതന്ത്ര സമരകാലത്തെ പീഡനങ്ങളെ അസ്പദമാക്കി ഒരുക്കിയ ചിത്രം 1996 ലാണ് റിലീസ് ചെയ്തത്.

    ചന്ദ്രലേഖ

    മോഹന്‍ലാലും പ്രിയദര്‍ശനം ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ച 15 അത്ഭുതം!!

    ജീവിതത്തിന്റെ നെട്ടോട്ടമാണ് ചന്ദ്ര ലേഖ എന്ന ചിത്രത്തില്‍ പ്രിയദര്‍ശന്‍ വരച്ചുകാട്ടിയത്. പ്രയദര്‍ശന്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് സംവിധായകന്‍ ഫാസിലാണ്. ചന്ദ്ര, ലേഖ എന്നീ പെണ്‍കുട്ടികളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ കഥയാണ് ചന്ദ്രലേഖ

    English summary
    Mohanlal & Priyadarshan: The Best 15 Movies Of The Duo
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X