കേരള ബോക്‌സോഫീസില്‍ പത്ത് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മുന്നേറുന്ന പുലിമുരുകന്‍
റിലീസ് ചെയ്ത് 14 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 60 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. നിലവിലെ ദൃശ്യത്തിന്റെ റെക്കോര്‍ഡിനടുത്താണ് പുലിമുരുകന്റെ കളക്ഷന്‍.
ഏറെ കാത്തിരുന്നാണ് മോഹന്‍ലാല്‍-വൈശാഖ് ചിത്രമായ പുലിമുരുകന്‍ തിയേറ്ററുകളില്‍ എത്തുന്നത്. മുമ്പ് പല തണവണറിലീസ് ഡേറ്റ് തീരുമാനിച്ചിരുന്നുവെങ്കിലും ചിത്രീകരണം പൂര്‍ത്തിയാകാത്തതാണ് ചിത്രത്തിന്റെ റിലീസ് വൈകിയത്. ഒക്ടോബര്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ എത്തി. പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
റിലീസ് ചെയ്ത് 14 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 60 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. നിലവിലെ ദൃശ്യത്തിന്റെ റെക്കോര്‍ഡിനടുത്താണ് പുലിമുരുകന്റെ കളക്ഷന്‍. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും ഹൗസ് ഫുള്‍ ഷോകളാണ് നടക്കുന്നത്. കേരള ബോക്‌സോഫീസില്‍ പുലിമുരുകന്‍ നേടിയ പത്ത് റെക്കോര്‍ഡുകള്‍.

ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍
സ്‌പെഷ്യല്‍ ഷോകളടക്കം 214 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മുമ്പ് പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലോഹത്തിന്റെ റെക്കോര്‍ഡാണ് പുലിമുരുകന്‍ തകര്‍ത്തത്. 140 തിയേറ്ററുകളിലാണ് പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തിയത്.

ഇനീഷ്യല്‍ കളക്ഷന്‍
ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും പുലിമുരുകന്‍ തകര്‍ത്തത്. 4.8 കോടിയാണ് ചിത്രം ആദ്യ ദിവസം ബോക്‌സോഫീസില്‍ നേടിയത്. ഇതോടെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കലിയുടെ റെക്കോര്‍ഡാണ് പുലിമുരുകന്‍ തകര്‍ത്തത്.

സിംഗിള്‍ ഡേ കളക്ഷന്‍
കേരളത്തില്‍ നിന്ന് ഒറ്റ ദിവസംകൊണ്ട് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രവും പുലിമുരുകന്‍ തന്നെയാണ്. റിലീസ് ചെയ്ത് മൂന്നാം ദിവസം 4.83 കോടി ചിത്രം ബോക്‌സോഫീസില്‍ നേടി. രജനികാന്തിന്റെ കബാലിയുടെ റെക്കോര്‍ഡാണ് പുലിമുരുകന്‍ തകര്‍ത്തത്.

പത്ത് കോടി
ഏറ്റവും വേഗത്തില്‍ പത്ത് കോടി ചിത്രവും പുലിമുരുകന്‍ തന്നെയാണ്. മൂന്ന് ദിവസംകൊണ്ട് 12.92 കോടി രൂപയാണ് പുലിമുരുകന്‍ നേടിയത്. ഇതോടെ ഒപ്പത്തിന്റെ റെക്കോര്‍ഡാണ് പുലിമുരുകന്‍ പൊട്ടിച്ചത്. ആറു ദിവസംകൊണ്ടാണ് ഒപ്പം പത്തു കോടി ബോക്‌സോഫീസില്‍ നേടിയത്.

20 കോടി
ഏറ്റവും വേഗത്തില്‍ 20 കോടി നേടിയ ചിത്രം. ഒപ്പത്തിന്റെ റെക്കോര്‍ഡാണ് പുലിമുരുകന്‍ തകര്‍ത്തത്. 11 ദിവസങ്ങള്‍കൊണ്ടാണ് ഒപ്പം 20 ബോക്‌സോഫീസില്‍ നേടിയെടുത്തത്.

30 കോടി
വെറും പത്ത് ദിവസങ്ങള്‍ക്കൊണ്ടാണ് പുലിമുരുകന്‍ 30 കോടി ബോക്‌സോഫീസില്‍ നേടിയത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രമായ ഒപ്പത്തിന്റെ റെക്കോര്‍ഡ് തകര്‍ത്തു.

40 കോടി
ഏറ്റവും വേഗത്തില്‍ 40 കോടി നേടിയ ചിത്രം. 14 ദിവസങ്ങള്‍കൊണ്ടാണ് ചിത്രം ബോക്‌സോഫീസില്‍ 40 കോടി നേടിയത്.

പതിനായിരം ഷോകള്‍
ഏറ്റവും വേഗത്തില്‍ 10,000 ഷോകള്‍ കേരളത്തില്‍ നിന്ന് പൂര്‍ത്തിയാക്കിയ ചിത്രം.

രണ്ട് കോടി
കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് ഏറ്റവും വേഗത്തില്‍ രണ്ട് കോടിയ ചിത്രമെന്ന റെക്കോര്‍ഡും പുലിമുരുകന്‍ സ്വന്തമാക്കി.


Click it and Unblock the Notifications











