twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിമർശനങ്ങളെ കുറിച്ച് പ്രതികരിച്ച് മോഹൻലാൽ! 'മരക്കാരുടെ തലപ്പാവിൽ ഗണപതി....'

    |

    കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി എന്ത് കഠിന പ്രയത്നത്തിനും തയ്യാറാകുന്ന താരമാണ് മോഹൻലാൽ. സൂപ്പർ താരം എന്ന് അറിയപ്പെടുന്നതിനെക്കാൾ കലാകാരൻ എന്ന് കേൾക്കാനാണ് അദ്ദേഹത്തിന് താൽപര്യം . ഇത് പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുമുണ്ട്. വിമർശനങ്ങൾക്ക് താരം അധികം ചെവി കൊടുക്കാറില്ല. എല്ലാവിമർശനങ്ങളേയും നിശബ്ദമായി നേരിടുന്ന ലാലേട്ടനെയാണ് പലപ്പോഴും കാണാൻ കഴിയുന്നത്. ഇപ്പോഴിത കുഞ്ഞാലി മരയ്ക്കാരെ വിമർശിച്ചുകൊണ്ടു വന്ന ചില കമന്റുകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹൻലാലിനോടൊപ്പം സംവിധായകൻ പ്രിയദർശനും ഈ അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.

    mohanlal

    മോഹൻലാലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.... കുഞ്ഞാലി മരയ്ക്കാറിനെ കുറിച്ച് മാത്രമല്ല , മുൻപ് പ്രിയദർശൻ സംവിധാനം ചെയ്ത 'ഒപ്പം' എന്ന സിനിമയുടെ പോസ്റ്റർ പുത്തു വന്നപ്പോഴും ഇതുപോലെയുള്ള സമാനമായ ചില കമന്റുകൾ പുറത്തു വന്നിരുന്നു. കണ്ണുകാണാത്തവന്റെ കൈയിലെന്തിനാണ് വാച്ച് എന്നാണ് അന്ന് ചിലർ ചോദിച്ചത്. എന്നാൽ സിനിമ പുറത്തു വന്നതോടെ അന്ന് ചോദിച്ച ചോദ്യം അപ്രസക്തമാകുകയായിരുന്നു- മോഹൻലാൽ പറഞ്ഞു.

    മരയ്ക്കാറിനെതിരെ ഉയർന്ന് വന്ന വിമർശനത്തെ കുറിച്ച് പ്രിയദർശന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. മരയ്ക്കാരുട തലപ്പാവിൽ കാണുന്ന ചിഹ്നം ഗണപതിയുടേതല്ല, ആനയാണ്. സാബു സിറിലിന്റെ ചിന്തയിലാണ് അത്തരത്തിലൊരു രൂപം പിറന്നത്. സാമൂതിരിയുടെ കൊടിയടയാളം എന്താണെന്ന് ആർക്കും അറിയില്ല. ഒരുപാട് അന്വേഷിച്ചെങ്കിലും എവിടെനിന്നും യഥാർഥ വിവരം ലഭിച്ചില്ല. രാജാവിന് ഒരു കൊടിയടയാളം ഉണ്ടാകുമല്ലോ..., അതെന്താണെന്ന ചിന്തയുമായി മുന്നോട്ടുപോയപ്പോഴാണ് ആനയും ശംഖും ചേർന്ന കേരളസർക്കാർ മുദ്ര ശ്രദ്ധയിൽപ്പെട്ടത്.

    അത്തരമൊരു അടയാളം എങ്ങനെ വന്നിരിക്കുമെന്ന ആലോചനയിൽ, ആന വടക്കുഭാഗത്തെയും ശംഖ് തെക്കുഭാഗത്തെയും പ്രതിനിധീകരിച്ചെത്തിയതായേക്കാമെന്ന ധാരണ ശക്തമായി. സാമൂതിരിയുടെ കൊട്ടാരങ്ങളിലെല്ലാം നിറയെ കാണുന്ന ആനതന്നെയാകാം അദ്ദേഹത്തിന്റെ രാജചിഹ്നമെന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചു.. പടത്തലവൻ കുഞ്ഞാലിമരക്കാർക്ക് സാമൂതിരി സമ്മാനിച്ച രാജമുദ്ര ആനയുടെതാകാം എന്ന തീരുമാനത്തിലെത്തി. ലാൽ സൂചിപ്പിച്ചപോലെ ചില യുക്തികളും അതിലേറെ ഭാവനയുമെല്ലാം ചേർന്നാണ് കഥ പറയുന്നത്-പ്രിയദർശൻ അഭിമുഖത്തിൽ പറയുന്നു.

    പ്രേക്ഷകർ ആകാംക്ഷയോടെ കത്തിരിക്കുന്ന മോഹൻലാൽ-പ്രിയദർശൻ ചിത്രമാണ് മരയ്ക്കാർ അറബികടലിന്റെ സിംഹം. ഒപ്പത്തിന് ശേഷം മോഹൻലാൽ - പ്രിയദർശൻ കൂട്ട്കെട്ടിൽ പിറക്കുന്ന ചിത്രമാണിത്. പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, മഞ്ജുവാര്യർ എന്നിങ്ങനെ വൻതാരനിരയാണ് അണിനിരക്കുന്നത്..

    Read more about: mohanlal മോഹൻലാൽ
    English summary
    Mohanlal Reac Marakkar: Arabikadalinte Simham Troll
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X