മോഹൻലാലിന്റെ ഡ്രാമ പൊളിച്ചു!! ഇത്രയും പ്രതീക്ഷിച്ചില്ല, ഈ വീഡിയോ കണ്ടു നോക്കൂ
ഡ്രാമയിൽ വ്യത്യസ്ത ലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്.
പ്രേക്ഷകർക്ക് നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച മോഹൻലാൽ- രഞ്ജിത്ത് ടീമിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഡ്രാമ. ലോഹം എന്ന ചിത്രത്തിനു ശേഷം മോഹൻ ലാൽ രഞ്ജിത്ത് കൂട്ട്കെട്ടിൽ പിറക്കുന്ന ചിത്രമാണിത്. നീണ്ട മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ ജോഡി വീണ്ടും തിരിച്ചു വരുകയാണ്.
രഞ്ജിത്ത് ചിത്രങ്ങളിലെ മോഹൻലാലിന്റെ ഗെറ്റപ്പ് എടുത്തു പറയേണ്ട സംഗതിയാണ്. ബാക്കി ചിത്രങ്ങളിലേതു പോലെ ഡ്രാമയിലും വ്യത്യസ്ത ലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ കണ്ണാടിവെച്ച് വേറിട്ട ലുക്കിലാണ് ലാലേട്ടൻ പ്രത്യക്ഷപ്പെടുന്നത്. ഡ്രാമയുടെ ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററായിരുന്നു ആദ്യം പുറത്തു വിട്ടിരുന്നത്. ആഗസ്റ്റ് 24 നാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്.

സ്റ്റൈലിഷ് ലുക്കിൽ
ചിത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. കറുത്ത ഫ്രെയിമുള്ള കണ്ണട വെച്ച് വേറിട്ട ഗെറ്റപ്പിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസറ്റ്ർ കഴിഞ്ഞ പുറത്തു വിട്ടിരുന്നു. മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്. അതിനു പിന്നാലെയാണ് ടീസർ പുറത്തു വന്നിരിക്കുന്നത്. ഇതിനു മുൻപ് ഡ്രാമയെ കുറിച്ചുള്ള ഒരു സൂചനയും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ലായിരുന്നു.

കോമഡി എന്റർടെയ്മെന്റ്
ഒരു കോമഡി എന്റർടെയ്മെന്റ് ചിത്രമായിരിക്കും ഡ്രാമ. ലണ്ടൻ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട പോകുന്നത്. ലണ്ടനിൽ ബന്ധുക്കളോടൊപ്പം താമസിക്കുന്ന വൃദ്ധൻ അവിടെവച്ച് മരണപ്പെടുകയും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഹാസ്യത്തിനും വൈകാരിക മൂഹൂർത്തങ്ങൾക്കും ഒരു പോലെ ചിത്രത്തിൽ പ്രധാന്യം നൽകുന്നുണ്ട്.സേതുവാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരുന്നത്.

വമ്പൻ താരനിര
ചിത്രത്തിന്റെ പേര് തന്നെ വളരെ അവസാനമാണ് പുറത്തു വിട്ടിരുന്നത്. സിനിമയെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല. മോഹൻലാലിനെ കൂടാതെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആശ ശരത്, കനിഹ എന്നിവരാണ് ചിത്രത്തിലെ നായികമാർ.സുരേഷ് കൃഷ്ണ, ടിനി ടോം, അരുന്ധതി നാഗ്, മുരളി മേനോന്‍, സുബി സുരേഷ്, ഷാലിന്‍ സോയ, അനു സിത്താര, ജുവല്‍ മേരി, നിരഞ്ജന്‍, ബൈജു, തുടങ്ങിയവരാണ് ചിത്രത്തിലെ മറരു നായികമാർ. കൂടാതെ സംവിധായകരായ ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മൂന്ന് വർഷത്തെ ഇടവേളം
ദേവാസുരം, രാവണപ്രഭു, ആറാം തമ്പൂരൻ, സ്പിരിറ്റ് , ലോഹം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ രഞ്ജിത് ഒന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ലോഹം എന്ന സിനിമയാണ് മോഹൻലാൽ-രഞ്ജിത്ത് കൂട്ട്കെട്ടിൽ പുറത്തു വന്ന അവസാന ചിത്രം. മൂന്ന് വർഷത്തിനു ശേഷമാണ് പുതിയ ചിത്രം പുറത്തു വരുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സിനിമയുടെ ടീസറിനും ഫസ്റ്റ്ലുക്ക് പോസ്റ്ററിനു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ടീസർ പുറത്തു വന്ന മണിക്കൂറുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്,


Click it and Unblock the Notifications