twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് ശാസനകളൊന്നുമുണ്ടായില്ല, മൗനം മാത്രമായിരുന്നു മറുപടി, അച്ഛനെ കുറിച്ച് മോഹൻലാൽ

    |

    ഇന്ത്യൻ സിനിമയിൽ പകരക്കാരനില്ലാത്ത നടനാണ് മോഹൻലാൽ. മലയാളത്തിൽ മാത്രമല്ല വിവിധ ഭാഷകളിലായി മികച്ച ഒരുപിടി ചിത്രങ്ങളാണ് താരം അഭിനയിച്ചിരിക്കുന്നത്. മോഹൻലാലിന്റെ ആദ്യകാല ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. സിനിമയിൽ വിജയങ്ങൾ കൈപ്പിടിയിൽ ഒതുക്കുമ്പോഴും മോഹൻലാൽ ഇന്നും ഏറെ അഭിമാനത്തോടെയും അതുപോലെ വേദയോടേയും ഓർമിക്കുന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമയായ തിരനോട്ടം. ചലച്ചിത്ര ലോകത്തേയ്ക്കുള്ള നടന്റെ ആദ്യ കാൽവയ്പ്പായിരുന്നു ആ ചിത്രം.

    മോഹൻലാലിന്റെ മാത്രമല്ല സിനിമ ജീവിതമായി കണ്ട് കൊണ്ടു നടന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നം കൂടിയായിരുന്നു, ഒരു ദിവസം മാത്രം തിയേറ്ററിൽ ഓടിയ തിരനോട്ടം. ഒരു ദിവസം മാത്രമായിരുന്നു ആ സിനിമയുടെ ആയുസ്സെങ്കിലും ചിത്രം മോഹൻലാലിന്റെ ജീവിതത്തിൽ പകർന്നു നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. ശരാശരി പതിനെട്ട് വയസ്സു മാത്രം പ്രായമുള്ള ഒരു കൂട്ടം കോളേജ് വിദ്യാര്‍ഥികളുടെ സ്വപ്‌നമായിരുന്നു തിരനോട്ടം. തന്റെ അഭിനയ മോഹം അച്ഛനോട് ആദ്യമായി പറഞ്ഞതിനെ കുറിച്ച് മോഹൻലാൽ. മാത്യഭൂമി ആഴ്ചപ്പതിപ്പിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

     സിനിമാ മോഹം

    പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്താണ് സിനിമയില്‍ അഭിനയിക്കാനുള്ള താല്‍പ്പര്യം ആദ്യമായി വീട്ടില്‍ പറഞ്ഞത്. ഞങ്ങളുടെ കുടുംബത്തില്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ആരുമില്ലായിരുന്നു. എന്നിട്ടും എനിക്കുചുറ്റും സിനിമയുടെ ഒരു വെളിച്ചം എന്നുമുണ്ടായിരുന്നു. അത്രതീവ്രമൊന്നുമല്ലെങ്കിലും ഉള്ളില്‍ കൊണ്ടുനടന്ന മോഹം ഒരിക്കല്‍ അച്ഛനു മുന്നില്‍ തുറന്നുവച്ചു. ''നല്ലതു തന്നെ, പക്ഷേ ഡിഗ്രി കഴിഞ്ഞിട്ടു പോരേ?'' എന്നു മാത്രമാണ് അച്ഛന്‍ ചോദിച്ചത്. വേണ്ട എന്ന് അദ്ദേഹം പറഞ്ഞതേയില്ല

      അച്ഛന്റെ  ആഗ്രഹം

    മകന്‍ തന്നെ പോലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി കാണണമെന്ന അച്ഛന്റെ ആഗ്രഹത്തിന് മുറിവേല്‍പ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നുമില്ല. സ്വകാര്യമായി ഹൃദയത്തില്‍ സൂക്ഷിച്ച സിനിമാ മോഹം പോലും അച്ഛന്റെ നിര്‍ദേശങ്ങള്‍ക്കപ്പുറത്തേയ്ക്ക് വലിച്ചുനീട്ടാന്‍ അക്കാലത്ത് എന്റെ മനസ് അനുവദിച്ചില്ല. അശോക്, സുരേഷ്, സനല്‍, ഉണ്ണി പിന്നെ കോളേജ് കാലത്ത് ഒരു ബസ് യാത്രയിലുണ്ടായ തര്‍ക്കത്തില്‍ നിന്നും ചങ്ങാതിയായി രംഗപ്രവേശം ചെയ്ത പ്രിയന്‍ എന്ന പ്രിയദര്‍ശന്‍ തുടങ്ങി എന്റെ സുഹൃത്തുക്കളെല്ലാം സിനിമ സ്വപ്നം കണ്ടു നടന്നവരായിരുന്നു.

    അച്ഛനേയും അമ്മയേയും ബുദ്ധിമുട്ടിച്ചില്ല

    സിനിമ എടുക്കുക അത്ര എളുപ്പമുളള കാര്യമായിരുന്നില്ല. നിരവ കടമ്പകൾ തരണം ചെയ്തായിരുന്നു മോഹൻലാൽ തന്റെ ആദ്യ ചിത്രമായ തിരനോട്ട പൂർത്തീകരിച്ചത്. ഏറെ പ്രതിസന്ധിയിലൂടെയാണ് ചിത്രം പൂർത്തീകരിച്ചത്. എന്നാൽ ഒരിക്കൽ പോലും ചിത്രത്തിന്റെ പേരിൽ അമ്മേയും അച്ഛനേയും ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും മോഹൻലാൽ പറയുന്നു. ഞങ്ങളുടെ വീടും പരിസരപ്രദേശങ്ങളുമായിരുന്നു ചിത്രത്തിന്റെ ലൊക്കേഷനുകൾ.മുടവന്‍മുഗളിലെ വീടിന്റെ മുന്നില്‍ ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഔട്ട് ഡോര്‍ യൂണിറ്റ് വാഹനം വന്നു നിന്നപ്പോള്‍ അമ്മ കാര്യം തിരക്കി . സിനിമയുടെ കാര്യം പറഞ്ഞപ്പോൾ .അപ്പോ ഇന്ന് കോളേജില്‍ പോകുന്നില്ലേ എന്നായി അമ്മയുടെ അടുത്ത ചോദ്യം. അച്ഛന്‍ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും സിനിമയുടെ കാര്യത്തില്‍ എതിര്‍പ്പൊന്നും പറഞ്ഞിരുന്നില്ല. എങ്ങനെ കറങ്ങിതിരിഞ്ഞാലും ഒടുവില്‍ ഞാന്‍ സിനിമയുടെ വഴിയില്‍തന്നെ എത്തിച്ചേരുമെന്ന് അച്ഛന്‍ എന്നോ മനസച്ഛിലാക്കിയിരിക്കാം.

    ആദ്യ ഷോട്ട്


    വീടിന് മുന്നിലുള്ള റോഡിലൂടെ കുട്ടപ്പനായി വേഷമിടുന്ന ഞാന്‍ സൈക്കിള്‍ ചവിട്ടിവരുന്ന രംഗമാണ് തിരനോട്ടത്തിന് വേണ്ടി അശോക് ആദ്യം ചിത്രീകരിച്ചത്. എസ് കുമാര്‍ ക്യാമറയില്‍ പകര്‍ത്തിയ ആ ഷോട്ട് എന്നിലെ നടന്റെ പിറവിയാകുമെന്ന് ഞാന്‍ പോലും കരുതിയിരുന്നില്ല.സുരേഷും പ്രിയനും സനലും ഉണ്ണിയും കുമാറും അശോക്കുമൊക്കെ ചേര്‍ന്ന് വീട് ഒരു സ്റ്റുഡിയോ ആക്കി മാറ്റി. ഒരുപാട് കഷ്ടപ്പാടുകള്‍ക്കൊടുവില്‍ തിരനോട്ടത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. പിന്നെയുള്ളത് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ്. . പ്രതിസന്ധികളോരോന്നും ഞങ്ങള്‍ ഒന്നിച്ചു നിന്ന് തരണം ചെയ്തു. മലയാളത്തിലെ പല പത്രങ്ങളിലും തിരനോട്ടത്തിന്റെ പരസ്യം വന്നു. അപ്പോഴേക്കും മലയാള സിനിമ ബ്ലാക്ക് ആന്റ് വൈറ്റില്‍ നിന്നും കളറിലേക്കുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞിരുന്നു. പൂര്‍ത്തിയായതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ എഴുപതോളം ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളുടെ കാര്യം വലിയ പ്രതിസന്ധിയിലായി. അക്കൂട്ടത്തില്‍ തിരനോട്ടവും ഉള്‍പ്പെട്ടു. എങ്കിലും തിരുവെങ്കിടം മുതലാളിയുടെ സഹായം കൊണ്ട് കൊല്ലത്തെ കൃഷ്ണാ തിയേറ്ററില്‍ ഒരു ഷോ മാത്രം പ്രദര്‍ശിപ്പിച്ച് തിരനോട്ടം പെട്ടിക്കുള്ളിലായി. തിരനോട്ടത്തിന്റെ വിധി അതായിരുന്നെങ്കിലും ആ സിനിമ വലിയൊരാത്മവിശ്വാസമാണ് ഞങ്ങള്‍ക്ക് തന്നത്.

    Recommended Video

    Devan criticize mohanlal and mammootty
     അച്ഛന്റെ മറുപടി

    ഡിഗ്രി കഴിഞ്ഞിട്ട് പോരേ സിനിമ എന്ന അച്ഛന്റെ വാക്കുകള്‍ അപ്പോഴും ഞാന്‍ മറന്നിരുന്നില്ല. എങ്കിലും അച്ഛന്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു, മകന്റെ യാത്ര സിനിമയിലേക്കായിരിക്കുമെന്ന്. അതുകൊണ്ട് അച്ഛന്റെ ഭാഗത്തു നിന്നും ശാസനകളൊന്നുമുണ്ടായില്ല. ഒന്നിനും എതിരു പറഞ്ഞില്ല. മൗനം മാത്രമായിരുന്നു എന്നും മറുപടി. അപാര ബോധ്യങ്ങളുള്ള മനുഷ്യര്‍ക്ക് മാത്രം സാധ്യമാകുന്ന ഒന്നായിരുന്നു അച്ഛന്റെ അപ്പോഴത്തെ മൗനം.

    Read more about: mohanlal മോഹൻലാൽ
    English summary
    Mohanlal Revealed How Father Responsed To His Movie Debut
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X